ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 86 |
രാം കറൻസി
പേര് പറയുന്നത് പോലെ രാം എന്നത് ഒരു കറൻസിയല്ല, മറിച്ച് ഒരു ബെയറർ ബോണ്ടാണ് (bearer bond ) . മഹർഷി മഹേഷ് യോഗി സ്ഥാപിച്ച ഗ്ലോബൽ കൺട്രി ഓഫ് വേൾഡ് പീസ് (GCWP )2001 ഒക്ടോബറിൽ നെതര്‍ലന്‍ഡില്‍' രാം കറൻസി ആരംരംഭിച്ചു. ഡച്ച് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും 1, 5, 10 എന്നിങ്ങനെയുള്ള മൂല്യങ്ങളിൽ ശ്രീരാമന്റെ ചിത്രങ്ങള്‍ അടങ്ങിയ രാം കറന്‍സികള്‍ പുറത്തിറക്കി. .യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, നെതർലൻഡ്‌സ് എന്നിവയുടെ ചില ഭാഗങ്ങളിൽ ഒരു വിനിമയ മാധ്യമമായി ഉപയോഗിക്കുന്നു.
യുഎസ് സംസ്ഥാനമായ അയോവയിലെ മഹർഷി വേദിക് സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന GCWP ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ്. ദാരിദ്ര്യത്തെ തുടച്ചു നീക്കാനും സമാധാനം പുനസ്ഥാപിക്കാനും രാം കറന്‍സികളിലൂടെ സാധിക്കുമെന്ന വിശ്വാസമാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡില്‍ പോലും ഇതിന് വലിയ പ്രചാരം ലഭിക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിന് പുറമെ, കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും രാം കറന്‍സികള്‍ ഉപകരിക്കുമെന്നും അധികൃതര്‍ ചിന്തിച്ചിരുന്നു.
നെതർലൻഡ്‌സിൽ, 2003-ലെ കണക്കനുസരിച്ച് 30 ഗ്രാമങ്ങളിലും നഗരങ്ങളിലും 100-ലധികം ഡച്ച് ഷോപ്പുകളിൽ "രാം കറൻസി " സ്വീകരിച്ചു, അവയിൽ ചിലത് വലിയ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ശൃംഖലകളുടെ ഭാഗമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, 35 സംസ്ഥാനങ്ങളിൽ "രാം" ബോണ്ടുകൾ സ്വീകരിച്ചു. രാമിനെ വിശേഷിപ്പിക്കുന്നത് "രാം" ഒരിക്കലും ഹോളണ്ടിലോ അമേരിക്കയിലോ ഒരു നിയമപരമായ ദേശീയ കറൻസി ആയിട്ടല്ല പകരം നഗരത്തിലെ സാമ്പത്തിക വികസനത്തിനും ആ കറൻസി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക ബിസിനസ്സുകളുടെയും ഓർഗനൈസേഷനുകളുടെയും വികസനത്തിന് സഹായിക്കുന്നതിനുള്ള അനുയോജ്യമായ പ്രാദേശിക കറൻസി എന്നാണ്.
രാം പീസ് ബോണ്ട് എന്നറിയപ്പെടുന്ന രാം കറൻസി മറ്റ് കറൻസികളേക്കാൾ ചെലവേറിയതായി കരുതുന്നു. യൂറോപ്പില്‍ ഒരു രാം എന്നാല്‍ 10 യൂറോ ആണെങ്കില്‍ അമേരിക്കയില്‍ ഇത് 10 ഡോളറാണ്. ഒരു യൂറോ 88.09 രൂപയ്ക്ക് തുല്യമായതിനാൽ ( ഓഗസ്റ്റ് 4, 2021), ഒരു "രാം" 880.9 രൂപ വിലയുള്ളതാണ്. ഇഷ്യൂവർ പറയുന്നതനുസരിച്ച്, അഞ്ച് വർഷത്തിന് ശേഷം മൊത്തത്തിൽ 3% പലിശ ലഭിക്കുന്നു. (പ്രതിവർഷം 0.6% ലളിതമായ പലിശ).
No comments:
Post a Comment