ഇന്നത്തെ പഠനം | |
അവതരണം | അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ |
വിഷയം | ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ |
ലക്കം | 04 |
പ്രിന്‍സിപ്പാലിറ്റി ഓഫ് അന്‍ഡോറ
യൂറോപ്പില്‍ സ്പെയിനിനും ഫ്രാന്‍സിനും മദ്ധ്യത്തിലായി പിരണീസ് പര്‍വ്വത മേഖലയില്‍ സ്ഥിതി ചെയ്യുന്ന, 181 ചതുരശ്ര മൈല്‍ മാത്രം വിസ്തൃതിയുള്ള രാജ്യം. പര്‍വ്വതങ്ങളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതി. തലസ്ഥാനമായ Andorra la Vella സമുദ്രനിരപ്പില്‍ നിന്നും 3,356 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ജനങ്ങളില്‍ 60% സ്പാനിഷ് വംശജരും 30% അന്‍ഡോറന്‍ വംശജരും ബാക്കി ഫ്രഞ്ച് വംശജരും ആണ്. ഔദ്യോഗിക ഭാഷയായ കറ്റാലാനോടൊപ്പം ഫ്രഞ്ചും കാസ്റ്റിലാനും ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണമായും റോമന്‍ കത്തോലിക്ക വിശ്വാസികളാണ്. ഔദ്യോഗിക കറന്‍സി ഇല്ലാതിരുന്ന അന്‍ഡോറ സ്പാനിഷ് പെസറ്റയും ഫ്രഞ്ച് ഫ്രാങ്കും ഉപയോഗിച്ചിരുന്നു. സ്പെയിനും ഫ്രാന്‍സും യൂറോ നാണയ വ്യവസ്തയിലേക്ക് മാറിയതിനെ തുടര്‍ന്ന് അന്‍ഡോറയും അനൗദ്യോഗികമായി യൂറോ ഉപയോഗിച്ചിരുന്നു.
100 സെന്‍റീംസ് (Centimes) ആയി വിഭജിച്ചിരുന്ന ഡിനെര്‍ (Diner) വിനിമയമൂല്യമില്ലാത്ത സ്മാരക നാണയങ്ങളായി (1977 - 2014) പുറത്തിറക്കിയിരുന്നു.
ഇപ്പോള്‍ അന്‍ഡോറയും ഔദ്യോഗികമായി യൂറോ നണയസമൂഹത്തില്‍.
രാജ്യചരിത്രം
ഉത്ഘനനത്തില്‍ ലഭിച്ച ചരിത്രാവശിഷ്ടങ്ങള്‍ പ്രകാരം, ഇന്നത്തെ അന്‍ഡോറ പ്രദേശം B C 9500 ല്‍ പിരണീസ് പര്‍വ്വതത്തിന് ഇരുവശങ്ങളിലുമുള്ളവര്‍ കടന്ന് പോകുന്ന ഇടനാഴിയായിരുന്നു. B C 6640 ല്‍ സ്ഥിരവാസമുള്ള പ്രദേശമായി. B C 7 മുതല്‍ 2 വരെയുള്ള നൂറ്റാണ്ടുകളില്‍ Iberian വംശജരുടെ പൂര്‍വ്വീകര്‍ അധിവസിച്ചിരുന്നു എന്ന് കരുതുന്നു. B C രണ്ടാം നൂറ്റാണ്ട് മുതല്‍ A D അഞ്ചാം നൂറ്റാണ്ട് വരെ ഈ പ്രദേശം റോമാക്കാരുടെ സ്വാധീന മേഖലയായിരുന്നു.
റോമന്‍ സാമൃാജ്യത്തിന്‍റെ പതനത്തിന് ശേഷം 200 വര്‍ഷങ്ങളോളം ഈ താഴ്വര visigoths വംശജരുടെ നിയന്ത്രണത്തില്‍ ആയിരുന്നു. Al Andalus എന്ന ഇസ്ലാമിക സാമൃാജ്യ വ്യാപനകാലത്ത് ഈ പ്രദേശം ഫ്രഞ്ച് ശക്തികള്‍ കൈവശം വച്ചിരുന്നു.
A D 803 ല്‍ വിശുദ്ധറോമന്‍ ചക്രവര്‍ത്തി Chrlemagne അന്‍ഡോറയെ പ്രത്യേക ഭരണപ്രദേശമായി രൂപീകരിച്ചു. അദ്ദേഹത്തിന്‍റെ പുത്രന്‍ ലൂയിസ് ഒന്നാമന്‍ 819 ല്‍ അന്‍ഡോറയുടെ ഭരണാധികാരം സ്പെയിനിലെ ഉര്‍ഗല്‍ രൂപതയുടെ മെത്രാന് കൈമാറി. 1278 ലെ ഒരു ഉടമ്പടി പ്രകാരം ഉര്‍ഗലിലെ മെത്രാനും ഫ്രാന്‍സിലെ Foix ലെ പ്രഭുവിനും സംയുക്ത ഭരണാധികാരം കൈവന്നു. പിന്നീട് Foix ലെ പ്രഭുവിന്‍റെ ഭരണാധികാരം വിവാഹബന്ധത്തിലൂടെ ഫ്രാന്‍സിലെ രാജാവിന് ലഭിച്ചു. രാജഭരണത്തിന് ശേഷം ഈ അവകാശം ഫ്രഞ്ച് പ്രസിഡന്‍റിനായി.
715 വര്‍ഷങ്ങള്‍ നിലനിന്ന ഫ്യൂഡല്‍ വ്യവസ്ത, അന്‍ഡോറയിലെ ജനങ്ങള്‍ ഒരു ഹിതപരിശോധനയിലൂടെ അവസാനിപ്പിച്ച്, പാര്‍ലമെന്‍ററി ജനാധിപത്യം സ്വീകരിച്ചു. 1993 മാര്‍ച്ച് 14 ന് നിലവില്‍ വന്ന ഭരണഘടന പ്രകാരം രഷ്ട്രീയ പാര്‍ട്ടികളും നേരിട്ടുള്ള തെരഞ്ഞെടുപ്പും നിലവില്‍ വന്നു.
2006 ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ അന്‍ഡോറ, യൂറോ കറന്‍സി നടപ്പിലാക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് 2011 ജൂണ്‍ 30 ന് ഔദ്യോഗികമായി യൂറോ നാണയ സമൂഹത്തിലും അംഗമായി.
അന്‍ഡോറയുടെ ഭൂപടം |
അന്‍ഡോറയുടെ ദേശീയ പതാക |
അന്‍ഡോറയുടെ ദേശീയ ചിഹ്നം |
വിനിമയമൂല്യമില്ലാത്ത സ്മാരക നാണയം. ആദ്യ നാണയത്തില്‍ അന്‍ഡോറയുടെ സ്ഥാപകനായ കാറല്‍മാന്‍ ചക്രവര്‍ത്തിയെ ചിത്രീകരിച്ചിരിക്കുന്നു |
അന്‍ഡോറയിലെ യൂറോ നാണയങ്ങള്‍ - മുന്‍വശം |
No comments:
Post a Comment