ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി
പരിചയം
|
ലക്കം
|
28
|
ഇന്ത്യയിൽ അടിച്ചിറക്കിയ നാണയങ്ങളിലെ മിന്റ് മാർക്കുകൾ
(Marks carried by coins minted in India)
ഇന്ത്യൻ
നാണയങ്ങൾ ഇന്ത്യയിൽ അടിച്ചിറക്കുന്നത് (Minting) കൽക്കട്ട, മൂംബൈ,
ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലെ SPMCIL (Security Printing and Minting
Corporation of India Limited) മിന്റുകളിലാണ്. ഓരോ നാണയവും
അടിച്ചിറക്കുന്നത് എവിടെയാണെന്ന് സൂചിപ്പിക്കുന്നതിനു ഓരോ നാണയങ്ങളിലും
പ്രതേകം ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. (ചിത്രം കാണുക)
1) കൽക്കട്ട മിന്റ്( Kolkatta Mint):
സ്ഥാപിച്ചത് : 1757
മിന്റ് മാർക്ക് : ഇല്ല
2) മൂംബൈ മിന്റ് (Mumbai Mint):
സ്ഥാപിച്ചത് : 1829
മിന്റ് മാർക്കുകൾ :
✔ Diamond ചിഹ്നം - Normal issues.
✔ B - 'Bombay' എന്ന പദത്തിന്റെ ആദ്യാക്ഷരം (1995 വരെ ഇഷ്യൂ ചെയ്ത Proof നാണയങ്ങളിലെ ചിഹ്നം)
✔ M - 'Mumbai' എന്ന പദത്തിന്റെ ആദ്യാക്ഷരം (1995 -നു ശേഷം ഇഷ്യൂ ചെയ്ത Proof നാണയങ്ങളിലെ ചിഹ്നം)
✔ U - Circulate ചെയ്യപ്പെടാത്ത പ്രത്യേക നാണയങ്ങളിലെ ചിഹ്നം.
3) നോയിഡ മിന്റ് (Noida Mint):
സ്ഥാപിച്ചത് : 1988
മിന്റ് മാർക്ക് :
✔ വൃത്താകൃതിയിലുള്ള പുള്ളി (Rounded dot)
4) ഹൈദരാബാദ് മിന്റ് (Hyderabad Mint):
സ്ഥാപിച്ചത് : 17-ആം നൂറ്റാണ്ടിൽ
മിന്റ് മാർക്കുകൾ :
✔ നെടുകെ പിളർന്ന (Split) Diamond ചിഹ്നം - (1953 മുതൽ 1960 വരെ അടിച്ചിറക്കിയ നാണയങ്ങളിലെ ചിഹ്നം)
✔ ചെറുപുള്ളി(Dot)യോട് കൂടിയ Diamond ചിഹ്നം - 1960 മുതൽ 1968 വരെ അടിച്ചിറക്കിയ നാണയങ്ങളിലെ ചിഹ്നം)
✔
അഞ്ചു ഭുജങ്ങളുള്ള നക്ഷത്രം - 1968 മുതൽ അടിച്ചിറക്കിയ നാണയങ്ങളിലെ
ചിഹ്നം). ഈ ചിഹ്നം നാണയത്തിൽ വർഷം രേഖപ്പെടുത്തിയതിന് താഴെ
മദ്ധ്യഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്നു.