05/01/2017

01-01-2017- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-4


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
26

Continuation... (Part- 4)
നേപ്പാളി രൂപ 2001 മുതൽ 2007 വരെ



2001-ൽ  ദീപേന്ദ്ര രാജാവ് (Dipendra Bir Bikram Shah) മരണപെട്ടതിനു ശേഷം ദീപേന്ദ്രയുടെ പിതൃസഹോദരൻ ഗ്യാനേന്ദ്ര (King Gyanendra Bir Bikram Shah) അധികാരത്തിൽ വന്നു. ഗ്യാനേന്ദ്രയുടെ ഭരണകാലത്ത് ഇഷ്യൂ ചെയ്ത നോട്ടുകളിൽ ബീരേന്ദ്രയുടെ ഛായാചിത്ര ത്തിന് പകരം സ്വന്തം ഛായാചിത്രം ആലേഖനം ചെയ്തതൊഴിച്ചാൽ ബീരേന്ദ്ര രാജാവിന്റെ കാലത്തെ നോട്ടുകളിലെ അതേ ഡിസൈൻ തന്നെയാണ് ഗ്യാനേന്ദ്രയും പിന്തുടർന്നത്.

1, 2  എന്നീ ചെറിയ denomination നോട്ടുകളും ബീരേന്ദ്ര രാജാവിന്റെ കാലത്ത് ഇറക്കിയ 25 -ന്റെയും 250 -ന്റെയും സ്പെഷ്യൽ ബാങ്ക് നോട്ടുകൾ ഗ്യാനേന്ദ്ര രാജാവ് നിർത്തലാക്കി.

നേപ്പാളി രൂപ 2007 മുതൽ 2008 വരെ
ഒക്ടോബർ 2007-ൽ രാജാവിന്റെ ഛായാചിത്രത്തിനു പകരം എവറസ്റ്റ് കൊടുമുടിയുടെ ചിത്രത്തോട് കൂടിയ 500 രൂപ നോട്ട് ആദ്യമായി ഇഷ്യൂ ചെയ്തു. ഇത് രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള ചരിത്രപരമായ ഒരു മാറ്റത്തിന് തുടക്കമായിരുന്നു. മെയ് 2008-ൽ നേപ്പാൾ ജനാധിപത്യരാജ്യമായി (Republic) പ്രഖ്യാപിക്കപ്പെട്ടു.
 End.

No comments:

Post a Comment