ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി
പരിചയം
|
ലക്കം
| 48 |
Tibetan Currency Continuation... (Part - 9)
ടിബറ്റൻ കറൻസി - 1909-ന് ശേഷം...
1909-ന് ശേഷം ടിബറ്റൻ ഗവണ്മെന്റ് വെള്ളിയുടെയും ചെമ്പിന്റെയും വിവിധ തരത്തിലുള്ള നാണയങ്ങൾ വ്യാപകമായി പുറത്തിറക്കി. ഇതിൽ സാങിന്റെയും (srang) സ്കാറിന്റെയും (skar) വിവിധ denomination-കൾ ഉൾപ്പെടുന്നു.
സാങ് നാണയങ്ങൾ (Srang coins)
1909 മുതൽ 1959 വരെ ടിബറ്റിൽ വിനിമയത്തിലുണ്ടായിരുന്ന കറൻസിയായിരുന്നു srang ('സാങ്' എന്ന് ഉച്ഛരിക്കുന്നു). ടിബറ്റൻ ഭാഷയിൽ dngul srang (silver srang) എന്നറിയപ്പെടുന്നു. srang പുറത്തിറക്കി വിനിമയത്തിൽ തുടരുമ്പോഴും മുമ്പുണ്ടായിരുന്ന Tibetan tangka നാണയങ്ങളും അതോടൊപ്പം 1 srang = 6⅔ tangka എന്ന നിരക്കിൽ വിനിമയത്തിൽ തുടർന്നു. യഥാർത്ഥത്തിൽ srang എന്നത് പ്രധാനമായും വെള്ളിയും സ്വർണ്ണവും തൂക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന ഒരു weight unit ആയിരുന്നു.
1 srang silver coins.
1 srang വെള്ളി നാണയങ്ങൾ 18.5 ഗ്രാം തൂക്കത്തിൽ 1909-ലാണ് ആദ്യമായി അടിച്ചിറക്കിയത്. 1919 വരെ ഇവയുടെ നിർമ്മാണം തുടർന്നു.
1½ srang silver coins.
1936 മുതൽ 1938 വരെ Tapchi മിന്റിൽ 5 ഗ്രാം തൂക്കത്തിലാണ് 1½ srang വെള്ളി നാണയങ്ങൾ അടിച്ചിറക്കിയത്. 3 srang നാണയങ്ങളുടെ (second issue) അതേ രൂപകൽപ്പനയിൽ തന്നെയാണ് ഇവ നിർമ്മിച്ചിരുന്നത്. 1½ srang നാണയം 10 tangka -ക്ക് തുല്യമായത് കൊണ്ട് ഈ നാണയത്തെ bcu sgor ('coin of ten' എന്നർത്ഥം വരുന്നു) എന്നും ടിബറ്റുകാർ വിളിച്ചിരുന്നു. 1946-ൽ വീണ്ടും ഈ നാണയം അടിച്ചിറക്കുകയുണ്ടായി.
to be continued...
No comments:
Post a Comment