28/08/2017

08-08-2017- പണത്തിലെ വ്യക്തികൾ- റൂമി 


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
12

റൂമി 
റൂമി എന്ന മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി(1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ  പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു.
ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ 'റൂമി'  എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്. സൂഫി സംഗീതം, റൂമിയോട് കടപ്പെട്ടിരിക്കുന്നു. റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന "മസ്നവി എ മഅനവി" എന്ന കൃതിയാണ്  ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. "ദിവാൻ എ കബീർ" എന്ന കൃതിയും പ്രശസ്തമാണ്.
സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലർത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്.

റൂമിയെ ആദരിച്ചുകൊണ്ട് തുർക്കി സർക്കാർ ഇറക്കിയ പഴയ കാല ബാങ്ക് നോട്ട്. ഈ നോട്ട് സൂം ചെയ്തു നോക്കിയാൽ,  വലതു വശത്ത്, പള്ളിയുടെ താഴെ, സൂഫീ നർത്തനം കാണാൻ സാധിക്കും.


No comments:

Post a Comment