28/08/2017

10-08-2017- Gandhi stamps- College Education


ഇന്നത്തെ പഠനം
അവതരണം
Ummer Farook – Calicut
വിഷയം
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
48

Gandhi: College Education
(ഗന്ധി: കോളേജ് വിദ്യാഭ്യാസം)
1887 - ലായിരുന്നു‍ മോഹൻ‍ദാസ് ഗാന്ധി ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠന്നം തുടർന്നു.  1888 - സെപ്റ്റംബർ മാസത്തിൽ തന്റെ പതിനെട്ടാമത്തെ വയസ്സിൽ നിയമം പഠിക്കാനായി ഗാന്ധി  ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ്  ഗാന്ധി നിയമം പഠിച്ചത്.  1891 - ൽ നിയമപഠനം പൂർത്തിയാക്കി ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി.
Zambia  1998 ൽ പുറത്തിറക്കിയ  മഹാത്മാ ഗാന്ധിജിയുടെ  ലണ്ടനിൽ നിയമം പഠിക്കുന്ന കാലത്തുള്ള  ചിത്രമടങ്ങിയ STAMP ചിത്രത്തിൽ കാണാം.



Image missing



08-08-2017- പണത്തിലെ വ്യക്തികൾ- റൂമി 


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
12

റൂമി 
റൂമി എന്ന മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി(1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ  പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു.
ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ 'റൂമി'  എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്. സൂഫി സംഗീതം, റൂമിയോട് കടപ്പെട്ടിരിക്കുന്നു. റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന "മസ്നവി എ മഅനവി" എന്ന കൃതിയാണ്  ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. "ദിവാൻ എ കബീർ" എന്ന കൃതിയും പ്രശസ്തമാണ്.
സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലർത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്.

റൂമിയെ ആദരിച്ചുകൊണ്ട് തുർക്കി സർക്കാർ ഇറക്കിയ പഴയ കാല ബാങ്ക് നോട്ട്. ഈ നോട്ട് സൂം ചെയ്തു നോക്കിയാൽ,  വലതു വശത്ത്, പള്ളിയുടെ താഴെ, സൂഫീ നർത്തനം കാണാൻ സാധിക്കും.


01/08/2017

28-07-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-9)



ഇന്നത്തെ പഠനം

അവതരണം

Sulfeeqer Pathechali

വിഷയം

കറൻസി പരിചയം

ലക്കം
48

  Tibetan Currency Continuation... (Part - 9)

ടിബറ്റൻ കറൻസി - 1909-ന് ശേഷം...


1909-ന് ശേഷം ടിബറ്റൻ ഗവണ്മെന്റ് വെള്ളിയുടെയും ചെമ്പിന്റെയും വിവിധ തരത്തിലുള്ള നാണയങ്ങൾ വ്യാപകമായി പുറത്തിറക്കി. ഇതിൽ സാങിന്റെയും (srang) സ്കാറിന്റെയും (skar) വിവിധ denomination-കൾ  ഉൾപ്പെടുന്നു.
സാങ് നാണയങ്ങൾ (Srang coins)

1909 മുതൽ 1959 വരെ ടിബറ്റിൽ വിനിമയത്തിലുണ്ടായിരുന്ന കറൻസിയായിരുന്നു srang ('സാങ്'  എന്ന് ഉച്ഛരിക്കുന്നു). ടിബറ്റൻ ഭാഷയിൽ dngul srang (silver srang) എന്നറിയപ്പെടുന്നു. srang പുറത്തിറക്കി വിനിമയത്തിൽ തുടരുമ്പോഴും മുമ്പുണ്ടായിരുന്ന Tibetan tangka നാണയങ്ങളും അതോടൊപ്പം 1 srang = 6⅔ tangka എന്ന നിരക്കിൽ  വിനിമയത്തിൽ തുടർന്നു. യഥാർത്ഥത്തിൽ srang എന്നത് പ്രധാനമായും വെള്ളിയും സ്വർണ്ണവും തൂക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന ഒരു weight unit ആയിരുന്നു.


1 srang silver coins.
1 srang വെള്ളി നാണയങ്ങൾ 18.5 ഗ്രാം തൂക്കത്തിൽ  1909-ലാണ്  ആദ്യമായി അടിച്ചിറക്കിയത്. 1919 വരെ ഇവയുടെ നിർമ്മാണം തുടർന്നു.

1½ srang silver coins.
1936 മുതൽ 1938  വരെ Tapchi മിന്റിൽ 5 ഗ്രാം തൂക്കത്തിലാണ് 1½ srang വെള്ളി നാണയങ്ങൾ അടിച്ചിറക്കിയത്. 3 srang നാണയങ്ങളുടെ (second issue) അതേ രൂപകൽപ്പനയിൽ തന്നെയാണ് ഇവ നിർമ്മിച്ചിരുന്നത്. 1½ srang നാണയം 10 tangka -ക്ക് തുല്യമായത് കൊണ്ട് ഈ നാണയത്തെ bcu sgor ('coin of ten' എന്നർത്ഥം വരുന്നു)  എന്നും ടിബറ്റുകാർ വിളിച്ചിരുന്നു. 1946-ൽ വീണ്ടും ഈ നാണയം അടിച്ചിറക്കുകയുണ്ടായി.

to be continued...

26-07-2017- Gandhi stamps- Highschool Education



ഇന്നത്തെ പഠനം

അവതരണം

Ummer Farook – Calicut

വിഷയം

മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ

ലക്കം
47

Gandhi: Highschool Education
(ഗാന്ധി: ഹൈസ്കൂൾ വിദ്യാഭ്യാസം)


ഗാന്ധിജിക്ക് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ ഗാന്ധിജിയുടെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻ‍ജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിര‍ക്ഷരയായ കസ്തൂർ‍ബായെ  ഗാന്ധിജി പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ചെറുപ്പകലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല ഗാന്ധിജി. 1887-ലായിരുന്നു‍ ഗാന്ധിജി മെട്രിക്കുലേഷൻപൂർത്തിയാക്കിയത്.
Antigua & Barbuda  1998 ൽ പുറത്തിറക്കിയ  *മഹാത്മാ ഗാന്ധിജിയുടെ 
ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തുള്ള*  ചിത്രമടങ്ങിയ STAMP ചിത്രത്തിൽ കാണാം.




26-07-2017- പത്രവർത്തമാനങ്ങൾ- Chicago Tribune




ഇന്നത്തെ പഠനം

അവതരണം

Ashwin Ramesh

വിഷയം

ലോകത്തിലെ പത്ര വർത്തമാനങ്ങൾ

ലക്കം
17

Chicago Tribune
(ഷിക്കാഗോ ട്രിബ്യൂൺ)



1847 ൽ അമേരിക്കയിലെ ഇല്ലിനോയ് സ്റ്റേറ്റിലെ ഷിക്കാഗോയിൽ പ്രവർത്തനം ആരംഭിച്ച ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഷിക്കാഗോ ട്രിബ്യൂൺ. കാലങ്ങളായ് ബ്രോഡ്ഷീറ്റ് രൂപത്തിൽ തയ്യാറാക്കുന്ന ഈ പത്രം ഇന്ന് കോംപാക്റ്റ് രൂപത്തിലും വിപണിയിൽ ലഭ്യമാണ്.