ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 94 |
മുള്ളൻ പന്നി
അണ്ണാൻ ഉൾപ്പെടുന്ന കരണ്ടുതീനി ജീവികളിലെ ഒരു കുടുംബമാണ് മുള്ളൻ പന്നികൾ. പേരു സൂചിപ്പിക്കുന്ന വിധം പന്നിയുടെ വർഗത്തിൽപ്പെട്ടതല്ല ഈ ജീവി. ശാസ്ത്രീയനാമം: Hystrix indi.
ഈ നിരയിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് മുള്ളൻ പന്നി..!!
ശരീരം മുഴുവൻ വിവിധ നീളത്തിലുള്ള മുള്ളുകളാൽ നിറഞ്ഞ മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല; പിൻ ഭാഗം കൊണ്ടാണ്. ശത്രുക്കൾ ഇവയെ ആക്രമിക്കുന്ന സമയത്ത്, ഇവയുടെ കൂർത്ത് മൂർച്ചയേറിയ മുള്ളുകൾ എഴുന്ന് നിൽക്കുന്നു. തുടർന്ന് ശത്രുവിന് നേരേ ഇവ പിന്നാക്കമോടുകയും പിൻഭാഗത്തെ മുള്ളുകൾ കൊണ്ട് ആക്രമിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ മുള്ളൻ പന്നിയുടെ ശരീരത്തിൽ നിന്നും കൊഴിഞ്ഞ് പോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ കരുത്തോടെ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.
ലോകത്ത് പ്രധാനമായും പന്ത്രണ്ട് ഇനം മുള്ളൻ പന്നികളാണുള്ളത്. ഇതിൽ, മൂന്നിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നുണ്ടെങ്കിലും
Hystrix indica- എന്ന ഒരു ഇനം മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്. മുളൻപന്നി തീരെ ചെറിയ ജീവിയല്ല. ഇതിന് 60- മുതൽ 90-സെന്റീമീറ്റർ നീളവും പതിനൊന്ന് മുതൽ പതിനെട്ട് കിലോ വരെ ഭാരം കാണപ്പെടുന്നു. ഇവ നടക്കുമ്പോൾ ദേഹത്തുള മുള്ളുകൾ തമ്മിൽ കൂട്ടി മുട്ടി "കലപില" ശബ്ദം ഉണ്ടാവുന്നു. മുള്ളൻ പന്നികൾ എലികളെപ്പോലെ മാളത്തിൻ ജീവിക്കുന്ന വയാണ്. പാറകൾ നിറഞ്ഞ കുന്നിൻചരുവിൽ, തുറസ്സായ ഗ്രാമപ്രേദേശങ്ങളിൽ, ഇലപൊഴിയുന്ന വനങ്ങളിൽ, ഇവയെ കാണാറുണ്ട്. കുറ്റിച്ചെടികൾക്കിടയിലും പുല്ലുകൾക്കിടയിലും ഭക്ഷണം സമ്പാദിച്ച് ഇവ കഴിയുന്നു. പറമ്പിക്കുളം വെങ്കോളിക്കുന്നിന്റെ താഴ് വാരം ഈ ജീവിയുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.
ഇന്ത്യയിൽ ഏറ്റവും സാധാരണയായതും വലുതുമായ മുള്ളൻപന്നിയാണ് Hystrix indica. ഇവയുടെ കറുത്ത ശരീരം കറുപ്പും വെളുപ്പുമുള്ള മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നെറ്റി മുതൽ മദ്ധ്യം വരെ നീളമുള്ള മുള്ളുകൾ നിറഞ്ഞിരിക്കുന്നു. വാൽ അവസാനിക്കുന്നത് കട്ടിയുള്ള ഒരുകൂട്ടം വെള്ളമുള്ളുകളായാണ്. ഇവയെ കർണാടകത്തിന്റെയും തമിഴ്നാടിന്റെയും കേരളത്തിൻറെയും പൊതുവായ അതിർത്തിത്തി പങ്കിടുന്ന പ്രദേശത്ത് കാണപ്പെടുന്നു. ചുവന്ന മുള്ളൻപന്നി (Red Porcupine) എന്ന് വിളിക്കപെടുന്ന ഉപ ഇനത്തിന് മുതുകിൽ തുരുമ്പിന്റെ നിറം കലർന്ന മുള്ളുകളാണ് ഉള്ളത്. മുള്ളൻപന്നി വനത്തിനരികെയുള്ള വിളകൾ നശിപ്പിക്കുന്നതായും തറനിരപ്പിലുള്ള മരത്തിൻറെ തൊലി തിന്നുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അപകടം മനസ്സിലാക്കിയാൽ മുള്ളൻപന്നി പുറത്തെ മുള്ളുകൾ ഉയർത്തി നിർത്തുകയും ഭയപെടുത്തുന്ന രീതിയിൽ ശരീരത്തിലെ മുള്ളുകൾ കുലുക്കി ശബ്ദദമുണ്ടാക്കുകയും ചെയ്യുന്നു. അപകടം ഒഴിഞ്ഞു പോകുന്നില്ലെങ്കിൽ പുറം തിരിഞ്ഞോ, വശം തിരിഞ്ഞോ വേഗത്തിൽ ശത്രുവിന് നേരെ കുതിക്കുകയും അതിന്റെ മുള്ളുകൾ ശത്രുജീവിയുടെ മാംസത്തിൽ തുളച്ചു കയറ്റുകയും ചെയ്യുന്നു. മുള്ളൻപന്നിയെ വേട്ടയാടാൻ ശ്രമിക്കുന്ന പുള്ളിപ്പുലി കളുടെയും കടുവകളുടെയും ശരീരത്തിൽ മാരകമായ മുറിവുണ്ടാക്കാൻ ഇവയ്ക്ക് കഴിയും; എന്നാൽ ഇവയെ ഉപദ്രവിക്കാത്ത മറ്റു ജീവികൾക്ക് നേരെ അങ്ങോട്ട് ചെന്ന് ആക്രമിക്കുന്ന സ്വഭാവം മുള്ളൻ പന്നികൾക്കില്ല.
ഇന്ത്യയിൽ, സരിസ്ക നാഷണൽ പാർക്ക് (രാജസ്ഥാൻ), ബന്ദിപ്പൂർ നാഷണൽ പാർക്ക്, (കർണ്ണാടകം) നാഗറഹോള നാഷണൽ പാർക്ക് (കർണാടകം) എന്നിവടങ്ങളിലെല്ലാം മുള്ളൻ പന്നികളുണ്ട്. കടുവ, പുലി എന്നിങ്ങനെയുള്ള മാംസാഹാരികളായ മൃഗങ്ങളെ പ്രതിരോധിക്കാവുന്ന വിധത്തിലുള്ള മുള്ളുകളുള്ള പടച്ചട്ടയുണ്ടെങ്കിലും, അപൂർവ്വമായി, മുള്ളൻപന്നികൾ പുലികളുടെയും കടുവകളുടെയും ഭക്ഷണമായിത്തീരാറുണ്ട്. എന്നാൽ, മുള്ളൻ പന്നികളുടെ പ്രധാന ശത്രു മനുഷ്യനാണ്. മുള്ളൻപന്നികളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും ഇവയെ മനുഷ്യർ മാംസത്തിനായി വേട്ടയാടുന്നു.
No comments:
Post a Comment