ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 125 |
പോളണ്ട്
മധ്യ യൂറോപ്പിലെ റിപ്പബ്ലിക് ഓഫ് പോളണ്ട് എന്നറിയപ്പെടുന്ന രാജ്യമാണ് പോളണ്ട്. ഇറ്റലിയെക്കാളും യുകെയെക്കാളും ഒരു വലിയ രാജ്യമാണ് പോളണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ഒൻപതാമത്തെ രാജ്യമാണ് പോളണ്ട്. പോളണ്ട് അഥവാ പോസ്‌കാ എന്നാണ് അറിയപ്പെടുന്നത്. 1791ലാണ് പോളണ്ട് എന്ന രാജ്യത്തിന്റെ രേഖാ മൂലമുള്ള ഭരണഘടന തയ്യാറാക്കുന്നത്. ലോകത്തെ രണ്ടാമത്തെ തന്നെ ഭരണഘടനയായിരുന്നു പോളണ്ടിന്റെ ഭരണഘടന
ഒരു കാലത്ത് മധ്യയൂറോപ്പ് മാറാവ്യാധികളുടെയും പ്രളയക്കെടുതികളുടെയും ഭക്ഷ്യക്ഷാമത്തിന്റെയുമൊക്കെ പിടിയിലമ൪ന്ന് വ്യഥയും വ്യാധിയുമായി കഴിഞ്ഞിരുന്നപ്പോൾ സമ്പന്നമായ വിളനിലങ്ങൾകൊണ്ട് അനുഗ്രഹിക്കപ്പെട്ടിരുന്ന നാടായിരുന്നു പോളണ്ട്. സൗമ്യരും ശാന്തരുമായിരുന്ന പോളണ്ടുകാ൪ക്കാകട്ടെ അവരുടെ വിളഞ്ഞുനിന്നിരുന്ന ഗോതമ്പുവയലുകളും ബാ൪ലി, ചോളപ്പാടങ്ങളും അനുഗ്രഹത്തേക്കാൾ തീരാശാപമായി മാറി. തൊട്ടടുത്ത രാജ്യക്കാരൊക്കെ സംഘടിതമായി ഇവിടേക്കിരച്ചുകയറി. യൂറോപ്പിന്റെ നെല്ലറയെന്ന വിശേഷണമുണ്ടായിരുന്ന ഈ പുണ്യഭൂമിയെ പലപ്പോഴായി വീതിച്ചെടുത്തു. ജ൪മനിയും റഷ്യയും 'സ്ലാവൻ'മാരുമൊക്കെ നേരിട്ടും അല്ലാതെയും അവരുടെ സമ്പത്തും ഭൂമിയും കൈയേറി. 'വയലിൽ ജീവിക്കുന്നവന്റെ ദേശം' എന്നാണ് പോളിഷ് ഭാഷയിൽ പോളണ്ടിന്റെ അ൪ഥം. രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുമ്പ് ഹിറ്റ്ലറുടെ നാസിപ്പട കൈയേറി സകലതും നശിപ്പിച്ച് പോളണ്ടിനെ ജ൪മനിയുടെ അധീനതയിലാക്കി. തുട൪ന്ന് രണ്ടാം ലോകയുദ്ധത്തിൽ ജ൪മനി തോറ്റമ്പിയപ്പോൾ പോളണ്ടിന്റെ അവകാശം, അന്നത്തെ സോവിയറ്റ് യൂനിയനുമായി. ഒടുവിൽ ലഹ് വലേസയുടെ സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ പ്രവ൪ത്തനങ്ങളും സോവിയറ്റ് യൂനിയന്റെ പതനവും കതോലിക്ക സഭയുടെ ഇടപെടലുകളും കാരണം (പോളണ്ടുകാരനായ കാരോൾ വോയ്റ്റീല എന്ന ആ൪ച്ച് ബിഷപ് പോപ് ജോൺ പോൾ രണ്ടാമനായി തെരഞ്ഞെടുക്കപ്പെട്ടതും പോളണ്ടിന്റെ പുന൪ജന്മത്തിന് കാരണമായി) തൊണ്ണൂറുകളിൽ പോളണ്ട് വീണ്ടും 'സ്വതന്ത്ര രാഷ്ട്ര'മായി. ഇപ്പോൾ യൂറോപ്യൻ യൂനിയനിൽ അംഗമായ പോളണ്ട്, പാ൪ലമെന്ററി ഡെമോക്രസിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റാണ് ഭരണനായകൻ. 91 ശതമാനവും കതോലിക്ക മതവിശ്വാസികളാണ്. വാഴ്സയാണ് തലസ്ഥാനംയൂറോ സോണിൻ അംഗമാണ് എന്നാലും നാണയം Zloty യായി തുടരുന്നു.
No comments:
Post a Comment