ഇന്നത്തെ പഠനം
| |
അവതരണം
|
BMA കരീം പെരിന്തൽമണ്ണ
|
വിഷയം
|
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
|
ലക്കം
| 9 |
16/10/2018
09-10-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- ഒരു പൈസ
08-10-2018- പുരാവസ്തുപരിചയം- കതീനകുറ്റി
ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തുപരിചയം
|
ലക്കം
| 28 |
കതീനകുറ്റി
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് കതീന കുറ്റി. അമ്പലങ്ങളിലെ ഉത്സവങ്ങളില്‍ വെടിമരുന്നു വഴിപാടിനും അത് പോലെ കരിമരുന്ന് പ്രയോഗത്തിനും വേണ്ടി കട്ടിയുള്ള ഇരുമ്പില്‍ നിര്‍മ്മിച്ച ഒരുപകരണമാണിത്. ഈ കുറ്റിയില്‍ വെടിമരുന്ന് നിറച്ച് തീ കൊളുത്തിയാണ് വെടിമരുന്ന്/ കരിമരുന്ന് പ്രയോഗം നടത്തി വരുന്നത്.
06-10-2018- പത്രവര്‍ത്തമാനങ്ങള്‍- Tishreen
Today's study
| |
Presentation
|
Ashwin Ramesh
|
The subject
|
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
|
Issue
| 64 |
Tishreen
(തഷ്‌രീൻ)
(തഷ്‌രീൻ)
പടിഞ്ഞാറൻ ഏഷ്യയിലെ അറബ് രക്ഷ്ട്രമായ സിറിയയിലെ ഡാമസ്ക്കസിൽ നിന്നും ഇറങ്ങുന്ന ഒരു അറബ് ദിനപത്രമാണ് തഷ്‌രീൻ. ബാത് പാർട്ടിയോട് ചായിവുള്ള ഈ ബ്രോഡ്‍ഷീറ് പത്രം 1975 മുതലാണ് പ്രവർത്തനമാരംഭിച്ചത്.
ISIS, ആഭ്യന്തര യുദ്ധം മുതലായവ തുടങ്ങിയതിൽ പിന്നെ അയൽ രാവജ്യങ്ങളിലേക്കുള്ള ബോർഡറുകൾ അടക്കുകയും, സിറിയക്കകത്തും പുറത്തേക്കും ഉള്ള സഞ്ചാരം ക്രമേണെ കുറയുകയും ചെയ്തതിനാൽ ഇവിടുന്ന് പത്രം കൈപ്പറ്റാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. വൈകാതെ സിറിയയിൽ ശാന്തിയും സമാധാനവും ഉണ്ടാവാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

05-10-2018- തീപ്പെട്ടി ശേഖരണം- വെയ്ൻ റൂണി
ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 7 |
വെയ്ൻ റൂണി
ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാൻഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെയും കരുത്തനായ മുന്നേറ്റനിരക്കാരൻ ആയിരുന്നു വെയ്ൻ റൂണി.
ഇംഗ്ലണ്ടിലെ ലിവർപൂളിൽ 1985 ഒക്ടോബർ 24 ന് ആയിരുന്നു റൂണിയുടെ ജനനം. മുഴുവൻ പേര് വെയ്ൻ മാർക്ക് റൂണി എന്നാണ്. ഇപ്പോൾ അമേരിക്കയിലെ മേജർ സോക്കർ ലീഗായ DC യുണൈറ്റഡിനു വേണ്ടി കളിക്കുന്നു കൂടുതലായും ഫോർവേഡ് പൊസിഷനിലാണ് റൂണി കളിക്കുന്നത്.
തന്റെ 9 ആം വയസിൽ എവർട്ടന്റെ യൂത്ത് ടീമിൽ റൂണി ഇടം നേടി, അതിനു ശേഷം 16 ആം വയസിൽ 2002 ൽ സീനിയർ ടീമിലും സ്ഥാനം കണ്ടെത്തി.അവിടെ നിന്നും 2004ൽ റെക്കോഡ് തുകയ്ക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ടീമായ മാൻഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ടീമിൽ എത്തിച്ചു. അന്ന് മുതൽ റൂണി ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചുവരുന്നു. പ്രീമിയർ ലീഗ് ഉൾപ്പെടെ 16 ട്രോഫികൾ അദ്ദേഹം നേടി.
2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൂണി ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (പിന്നീട് ഈ റെക്കോർഡ് തിയൊ വാൽക്കോട്ട് തിരുത്തുകയുണ്ടായി) ഇംഗ്ലണ്ടിനു വേണ്ടിയും ,മാൻഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയുംഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്തതിന്റെ റെക്കോർഡ് ഇദ്ദേഹത്തിനാണ് .എവർട്ടനായി 98 കളികളിൽ നിന്നും 25 ഗോളുകളും , ഇംഗ്ലണ്ടിനായി 119 കളികളിൽ നിന്ന് 53 ഗോളുകളും,, മാൻഞ്ചസ്റ്റർ യുണൈറ്റഡിനായി 393 കളികളിൽ നിന്ന് 183 ഗോളുകളും ,DC യുണൈറ്റഡിനായി 15 കളികളിൽ നിന്ന് 7 ഗോളുകളും നേടി.
2009 - 10 കാലത്ത് റൂണി players player of the year, footballer of the year, premier league player of the month, എന്നീ റെക്കോർഡുകൾ സ്വന്തമാക്കുകയുണ്ടായി ഈ റെക്കോർഡുകൾ പിന്നീട് സ്റ്റീവൻ ജെറാദും ഹാരീ കെയ്നും തകർത്തു.
എന്റെ ശേഖരണത്തിലെ വെയ്ൻ റൂണിയുടെ ചിത്രമുള്ള തീപ്പട്ടി ചുവടെ ചേർക്കുന്നു....

03-10-2018- നോട്ടിലെ വ്യക്തികള്‍- ചെഗുവേര
ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 29 |
ചെഗുവേര
ജനനം:14 മേയ്
1928. റൊസാരിയോ, അർജന്‍റീന.
മരണം: 9 ഒക്ടോബർ 1967.
ലാ ഹിഗ്വേര, ബൊളീവിയ.
അർജന്‍റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെ എന്ന ഓമനപേരില്‍ അറിയപ്പെട്ടിരുന്ന ഏണസ്റ്റോ റഫേൽ ചെ ഗുവേര ഡി ലാ സെർന എന്ന ചെഗുവേര. അർജന്‍റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്‍റെയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെ യുടെ ജനനം. അദ്ദേഹത്തിന്‍റെ ഔദ്യോഗിക നാമം ഏണസ്റ്റോ ഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്‍റെ പേരിന്‍റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടിയാണ് ആ കുടുംബത്തിൽ ചെ വളർന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ, ലോക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ചെഗുവേരയ്ക്കുണ്ടായിരുന്നു. ക്യൂബൻ വിപ്ലവത്തിന്‍റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം, അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന വെക്തിയായിരുന്നു. 1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻമ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിടുകയും, ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്‍റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു. മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്‍റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായിമാറുകയും ചെയ്തു. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രതീകമെന്നും വിശേഷിപ്പിച്ചു. ചെ എന്ന ഓമനപേര് ക്യൂബൻ സഖാക്കൾ ഏണസ്റ്റോവിന് നല്കിയതാണ്. സ്പാനിഷ് ഭാഷയിൽ ചെ എന്ന പദത്തിന് ചങ്ങാതി, സഖാവ്, സഹോദരൻ എന്നൊക്കെ സന്ദർഭാനുസരം വിവക്ഷകളുണ്ട്.

ചെഗുവേരയെ ആദരിച്ചുകൊണ്ട് ക്യൂബ പുറത്തിറക്കിയ മൂന്ന് പിസോ.
02-10-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Anna series-ലെ അണ നാണയങ്ങള്‍-2
ഇന്നത്തെ പഠനം
| |
അവതരണം
|
BMA കരീം പെരിന്തൽമണ്ണ
|
വിഷയം
|
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
|
ലക്കം
| 8 |
Subscribe to:
Posts (Atom)