ഇന്നത്തെ പഠനം
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 8 |
ബ്രിട്ടീഷ് ഇന്ത്യൻ കറൻസി
Continuation... (Part- 2)
Underprint Series
1861 -ലെ Paper Currency Act- നു ശേഷം നിലവിൽ വന്ന Victoria portrait series നോട്ടുകളുടെ വ്യാജകറൻസികൾ വ്യാപകമായതിനെ തുടർന്ന് 1867-ൽ ഇവ പിൻവലിക്കപ്പെട്ടു. പിന്നീട് ഇവക്ക് പകരമായി ഇഷ്യൂ ചെയ്ത നോട്ടുകളാണ് Underprint series നോട്ടുകൾ എന്നറിയപ്പെടുന്നത്. 1903 നും 1911നും ഇടയിൽ 5, 10, 50, 100 എന്നീ denomination-കളിൽ ഉള്ള നോട്ടുകൾ സർവ്വ വ്യാപകമായി. Victoria portrait series നോട്ടുകളുടേത് പോലെ Underprint series നോട്ടുകളും ഒരു വശം മാത്രം പ്രിന്റ് ചെയ്യപ്പെട്ടവയായിരുന്നു(Unifaced). Victoria portrait series നോട്ടുകളിൽ രണ്ടു ഭാഷാ പാനലുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ Underprint series നോട്ടുകളിൽ നാല് വ്യത്യസ്ത ഭാഷ പാനലുകളും (Green series), എന്നാൽ Red series നോട്ടുകളിൽ ഇവ എട്ടു ഭാഷാ പാനലുകളായി വരെ വർദ്ധിക്കുകയും ചെയ്തു (ചിത്രം കാണുക).
Victoria portrait series നെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളായിരുന്നു Underprint series നോട്ടുകളിൽ ഉണ്ടായിരുന്നത്. Wavy line watermark, Guilloche patterns, Coloured underprint എന്നിവ അവയിൽ പെട്ടതാണ്. 1923-ൽ 'King's Portrait' series നോട്ടുകൾ നിലവിൽ വരുന്നത് വരെ Underprint series നോട്ടുകൾ വ്യാപകമായി പ്രചാരത്തിൽ നിലനിന്നു.
to be continued...