ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 65 |
Bahraini Dinar (banknotes):
- 1964 മുതല്‍ 1973 വരെ ബഹ്‌റൈന്‍ കറന്‍സി ബോര്‍ഡ് ആയിരുന്നു രാജ്യത്ത് ബഹറൈനി ദിനാര്‍ ബാങ്ക്നോട്ടുകള്‍ ഇഷ്യൂ ചെയ്തിരുന്നത്.
- 1965 ഒക്ടോബര്‍ 16-ന് ബഹ്‌റൈന്‍ കറന്‍സി ബോര്‍ഡ് 1⁄4, 1⁄2, 1, 5,10 ദിനാര്‍ ബാങ്ക്നോട്ടുകള്‍ പുറത്തിറക്കി.
- 1967 സെപ്റ്റംബര്‍ 2-ന് 100-fils ബാങ്ക്നോട്ടുകള്‍ പുറത്തിറങ്ങി.
- 1973-ല്‍ ബഹ്‌റൈന്‍ മോണിറ്ററി ഏജന്‍സി (ഇന്നത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍) സ്ഥാപിക്കപ്പെടുകയും ബാങ്ക്നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
- ശേഷം 1973 എന്ന് വര്‍ഷം രേഘപ്പെടുത്തിയ 20 ദിനാര്‍ നോട്ടുകള്‍ (backdated) 1978 ജൂലായ് മാസത്തില്‍ പുതുതായി പുറത്തിറങ്ങി.
- 1979 ഡിസംബര്‍ 16-ന് 1⁄2, 1, 5 ,10 ദിനാര്‍ ബാങ്ക്നോട്ടുകള്‍ പുറത്തിറങ്ങി.
- 2006-ല്‍ ബഹ്‌റൈന്‍ മോണിറ്ററി ഏജന്‍സി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
- 2008 മാര്‍ച്ച് 17-ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍, രാജ്യത്തിന്‍റെ പൈതൃകവും ആധുനിക പുരോഗതിയും പ്രതിഫലിക്കുന്ന പുതിയ സീരീസ് ബാങ്ക്നോട്ടുകള്‍ പുറത്തിറക്കി.
- 2016 സെപ്തംബർ 4 ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളും (SPARK and Motion thread) നോട്ടിന്റെ വലതു വശത്ത് കാഴ്ചവൈകല്യം ഉള്ളവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയുന്നതിനുള്ള tactile lines -ഉം ഉള്‍പ്പെടുത്തി 10, 20 ദിനാർ നോട്ടുകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ ഇഷ്യൂ ചെയ്തു.