28/01/2017

09-01-2017- Modern coins- എത്യോപ്പിയ


ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
27


എത്യോപ്പിയ

2008 ൽ രാജ്യം പുറത്തിറക്കിയ വെള്ളി നാണയത്തിൽ (20 Birr)അസ്ഥികൂടത്തിന്റെ ചിത്രം ആലേഖനം ചെയ്തിരുന്നു.

Dinknesh എന്നാൽ you are marvelous എന്നർത്ഥം. 1974ൽ Afar Triangle നിന്നും ഗവേഷകർ കണ്ടെത്തിയ നൂറ് കണക്കിന് എല്ലുകളിൽ നിന്നും വേർതിരിച്ച സ്ത്രീയുടെ അസ്ഥികളായിരുന്ന അവ 3.2 മില്യൺ വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഇവ അന്താരാഷ്ട്ര തലത്തിൽ Lucy എന്നറിയപ്പെടുന്നു.






08-01-2017- ഇന്ത്യൻ കറൻസിയിലെ ചിഹ്നങ്ങൾ


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
27


ഇന്ത്യൻ കറൻസിയിലെ ചിഹ്നങ്ങൾ

നോട്ടുകളുടെ മുൻവശത്ത്(obverse) വാട്ടർ മാർക്കിന്റെ ഇടതുവശത്തായി  അശോക ചിഹ്നത്തിന് മുകളിൽ  വിരലുകൾ കൊണ്ട് സ്പർശിച്ചാൽ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ ഉയർന്നു നിൽക്കുന്ന (Intaglio feature) ചില പ്രതേക ചിഹ്നങ്ങൾ പ്രിൻറ് ചെയ്തിട്ടുണ്ട്.  കാഴ്ച തകരാറുള്ളവർക്കു നോട്ടുകൾ തിരിച്ചറിയുന്നതിനു വേണ്ടി വ്യത്യസ്ത denomination-കളിലുള്ള നോട്ടുകളിൽ വ്യത്യസ്തമായ ആകൃതികളിലാണ്  ഈ ചിഹ്നങ്ങൾ പ്രിൻറ് ചെയ്തിരിക്കുന്നത്.

ചിഹ്നങ്ങളും അവയുടെ denomination-നും താഴെ ചേർക്കുന്നു:
₹2000  - ദീർഘചതുരത്തിലുള്ള (Horizontal) ചിഹ്നം
₹1000 - Diamond ആകൃതിയിലുള്ള ചിഹ്നം.
₹500 - വൃത്താകൃതിലുള്ള ചിഹ്നം.
₹100 - ത്രികോണ ചിഹ്നം.
₹50 - സമചതുരത്തിലുള്ള ചിഹ്നം.
₹20 - ദീർഘചതുരത്തിലുള്ള (Vertical) ചിഹ്നം.

പുതുതായി ഇറങ്ങിയ 500, 2000 നോട്ടുകളിൽ ഈ ചിഹ്നങ്ങൾ വലതു വശത്താണ് പ്രിൻറ് ചെയ്തിരിക്കുന്നത്.

07-01-2017- Indian them on foreign stamps- കെട്ടുവള്ളം


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്
ലക്കം


Kettuvallam
(കെട്ടുവള്ളം)


കെട്ടുവള്ളം ഒരു ഇന്ത്യൻ തീം എന്നതിന് ഉപരി, ഒരു കേരള തീം ആണ്. കേരളത്തിന്റെ പരമ്പരാഗത ജലഗതാഗത മാർഗമായ കെട്ടുവള്ളം, രണ്ടു വർഷം മുമ്പാണ് ഒരു വിദേശ രാജ്യത്തിന്റെ (ക്യൂബ) സ്റ്റാമ്പിൽ പ്രത്യക്ഷപെടുന്നത്.

06-01-2017- നോട്ടിലെ ചരിത്രം- ഹെന്രിക്ക് ഇബ്സൻ


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
26


ഹെന്രിക്ക് ഇബ്സൻ



ആധുനിക നാടകത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്താണ്‌ ഹെൻറിക് ജൊഹാൻ ഇബ്‌സൻ

19-ആം നൂറ്റാണ്ടിൽ ആധുനിക യഥാർതഥ നാടകങ്ങളുടെ ഉദയത്തിനു കാരണക്കാരനായ ഇദ്ദേഹത്തെ നോർവ്വീജിയൻ എഴുത്തുകാരിൽ ഏറ്റവും പ്രധാനിയായും ലോക നാടകകൃത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടവരിൽ ഒരാളായും കരുതപ്പെടുന്നു.

05-01-2017- Gandhi stamps- ഗാന്ധിയും റെഡ് ക്രോസും


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
26


Gandhi and Red Cross
(ഗാന്ധിയും റെഡ് ക്രോസും)



അന്താരാഷ്ട്ര സംഘടനയായ റെഡ് ക്രോസിൽ സേവനം അനുഷ്ഠിച്ച പ്രശസ്ത വ്യക്തികളിൽ ഒരാളായിരുന്നു മഹാത്മ ഗാന്ധി. ഗാന്ധിയുടെ കൂടെ ആദരിക്കപെട്ട മറ്റു പ്രമുഖർ: മദർ തെരേസ, അബ്രഹാം ലിങ്കൺ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, ആൽബർട്ട് ഷ്വൈറ്റ്സർ എന്നിവരേയും മിനിയേച്ചർ ഷീറ്റിൽ കാണാം.

Sao Tome and Principe  2006 ൽ പുറത്തിറക്കിയ Gold Embossed Miniature Sheet ചിത്രത്തിൽ കാണാം.

05/01/2017

04-01-2017- ശേഖരത്തിൽ നിന്ന്- Women on Banknote


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
26

Women on Banknote


Argentia, Australia, Syria, Philippines, Turkey, mexico, New Zeland, England, Israel, Sweden, South Korea, Ukrain തുടങ്ങി വളരെ കുറച്ചു രാജ്യങ്ങളുടെ കറൻസികളെ ഇപ്പോൾ ഉപയോഗത്തിലുള്ളൂ.


02-01-2017- Moden coins- My Canada My inspiration


ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
26


My Canada My inspiration






കാനഡയുടെ 150 - മത് ആനിവേഴ്സറിയുടെ ഭാഗമായി പുറത്തിറങ്ങുന്ന നാണയങ്ങളുടെ ഡിസൈൻ RCM പുറത്ത് വിട്ടു. പൊതുവിനിമയത്തിനായുള്ള നാണയങ്ങളുടെ ഡിസൈൻ മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.

National Design Contest

Our wonders
Our character
Our Achievements
Our Passions
and Canada's Future എന്നിവയായിരുന്നു തീമുകൾ

ഒരു മില്യണിലേറെ വോട്ടുകൾ നേടിയ ആയിരത്തിലേറെ ഡിസൈനുകളിൽ നിന്നും RCM പാനൽ തിരഞ്ഞെടുത്ത അഞ്ച് നാണയങ്ങളാണ് 2017ൽ പുറത്തിറങ്ങുക.