06/12/2019

01/12/2019- ചിത്രത്തിലെ വ്യക്തികൾ(02)- എലിസബത്ത് I


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിലെ വ്യക്തികൾ
ലക്കം
02


എലിസബത്ത് I 

എലിസബത്ത് I (സെപ്റ്റംബർ 7 1533 - മാർച്ച് 24 1603) 1558 നവംബർ 17 മുതൽ അവരുടെ മരണം വരെ ഇംഗ്ലണ്ടിലെയും അയർലന്റിലെയും രാജ്ഞിയായിരുന്നു. ഹെൻറി എട്ടാമന്റെ പുത്രിയായി ജനിച്ച അവർ ട്യൂഡർ വംശത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഭരണാധികാരിയായിരുന്നു. 1558-ൽ ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചപ്പോളാണ് എലിസബത്ത് റാണി അധികാരമേറ്റെടുത്തത്. എലിസബത്ത് രാജ്ഞിയാണ് 1600 ഡിസംബർ 31-നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കിഴക്കുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനുള്ള രാജകീയ അനുമതി പത്രം നൽകിയത്.1533 സെപ്റ്റംബർ 7-ന് ഗ്രീൻവിച്ച് കൊട്ടാരത്തിലാണ് എലിസബത്ത് ജനിച്ചത്, ഹെൻറിയുടെ മാതാവായ യോർക്കിലെ എലിസബത്ത്, ആനിയുടെ മാതാവായ എലിസബത്ത് ഹൊവാർഡ് എന്നിവരുടെ പേരാണ് എലിസബത്തിന് നൽകപ്പെട്ടത്. ഹെൻറിയുടെ ആദ്യഭാര്യയിൽ മേരി എന്നൊരു കുട്ടിയുണ്ടായിരുന്നുവെങ്കിലും അവരുടെ വിവാഹബന്ധം വേർപെടുത്തിയിരുന്നതിനാൽ ജനനസമയത്തുതന്നെ എലിസബത്ത് കിരീടാവകാശിയായിരുന്നു.


30/11/2019

30/11/2019- എൻ്റെ ചരിത്രാന്വേഷണ യാത്രകൾ-01


ഇന്നത്തെ പഠനം
അവതരണം
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
വിഷയം
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
ലക്കം
01
   
സ്വിറ്റ്‌സർലണ്ടിൽ ഉപയോഗിക്കുന്ന സ്വിസ് ഫ്രാങ്കിനെക്കുറിച്ച്





അബ്ദുൽ റഹീം കരിഞ്ചാപ്പാടിയെ കുറിച്ച്:

പതിനാലു വർഷക്കാലമായി സൗദിയിൽ. നിലവിൽ നോക്കിയ അൽ സൗദിയ എന്ന സ്ഥാപനത്തിൽ സീനിയർ കോമ്പൻസേഷൻ & ബെനെഫിറ്റ്‌സ് മാനേജരായി ജോലി ചെയ്യുന്നു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തപാൽ സ്റ്റാമ്പിൽ കൗതുകം തോന്നി ശേഖരിച്ച് തുടങ്ങി. പിന്നീട് തീപ്പെട്ടിക്കൂട്, സോപ്പ്കവർ എന്നിവയും. പ്രവാസിയായതോടെയാണ് നാണയം, കറൻസികളിലേക്ക് ചുവടു മാറ്റിയത്. ഇതിനകം നൂറ്റിഅമ്പതോളം രാജ്യങ്ങളുടെ വസ്തുക്കൾ ശേഖരിച്ചുകഴിഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അബ്ദുറഹീം ഒരു സഞ്ചാരപ്രിയനും കൂടിയാണ്. ചരിത്രാന്വേഷണ യാത്രകളിൽ താന്‍കണ്ട ദൃശ്യങ്ങൾ തന്മയത്വത്തോടെ വിവരിച്ച് മറ്റുള്ളവരിലേക്ക് എത്തിക്കലാണ് ഹരം. 

My Travel and Collections എന്ന യുടൂബ് ചാനലും ഉണ്ട്.




29/11/2019- തീപ്പെട്ടി ശേഖരണം- പഞ്ചാബ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
65
   
പഞ്ചാബ്


ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ് പഞ്ചാബ്. അഞ്ച് നദികളുടെ നാട് എന്ന അപര നാമത്തിലും അറിയപ്പെടുന്നു. പഞ്ചാബ് .ബിയാസ്, രവി, സത്‌ലജ്, ചെനാബ്, ഝലം എന്നിവയാണ് ഈ നദികൾ ഇന്ത്യയിലും  പാകിസ്താനിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശമാണ് . എല്ലാം   സിന്ധു നദി യുടെ പോഷക നദികളാണ്. 1947 ൽ ബ്രിട്ടീഷ് പ്രവിശ്യ രണ്ടായി വീതിക്കപ്പെട്ടു. പാകിസ്താനിലുൾപ്പെട്ട പടിഞ്ഞാറൻ പഞ്ചാബും ഇന്ത്യയിലെ കിഴക്കൻ പഞ്ചാബും. ഇന്ത്യൻ പഞ്ചാബ് പിന്നീട് പല ഘട്ടങ്ങളിലായി  പഞ്ചാബ്, ഹിമാചൽപ്രദേശ് ഹരിയാന  എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്നത്തെ     പാകിസ്താനിലാണ്.വടക്ക് പീർ-പഞ്ചൽ മലനിരകൾ, തെക്കും തെക്കു പടിഞ്ഞാറുമായി അരാവലി മലനിരകൾ, വടക്കുകിഴക്ക് ഹിമാലയൻ നിരകൾ, കിഴക്ക് യുമനാനദി പടിഞ്ഞാറും വടക്കു പടിഞ്ഞാറും സിന്ധു നദി എന്നിങ്ങനെയാണ് പഞ്ചാബ് ഭൂപ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ അതിരുകൾ.ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാനഎന്നിവയാണ് അയൽ സംസ്ഥാനങ്ങൾ.
   
പഞ്ചാബിന് സുദീർഘമായ  ചരിത്രവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യവുമുണ്ട്. പഞ്ചാബിലെ ജനങ്ങൾ പഞ്ചാബി ഭാഷ സംസാരിക്കുന്നു.  പഞ്ചാബികൾ  എന്ന്  ഇവർ അറിയപ്പെടുന്നു. പഞ്ചാബിലെ പ്രധാന മതങ്ങൾ  ഇസ്ലാം , സിഖ് മതം,  ഹിന്ദുമതം, ക്രിസ്തുമതം എന്നിവയാണ്.

പൊതുവേ വരണ്ട കാലാവസ്ഥ ആണ് ഇവിടെ ഹിമാലയൻ അടിവാരങ്ങളിലും സമുദ്രതീരത്തും കൂടിയതോതിലും സമതല പ്രദേശങ്ങളിൽ കുറഞ്ഞതോതിലും മഴ ലഭിക്കുന്നു. ശൈത്യകാലങ്ങളിൽ അതി കഠിനമായ തണുപ്പും, ചൂടു കാലങ്ങളിൽ അതി കഠിനമായ ചൂടും അനുഭവപ്പെടുന്നു. 1947 ൽ ബ്രിട്ടീഷ് പ്രവിശ്യ രണ്ടായി വീതിക്കപ്പെട്ടു. പാകിസ്താനിലുൾപ്പെട്ട പടിഞ്ഞാറൻ പഞ്ചാബും ഇന്ത്യയിലെ കിഴക്കൻ പഞ്ചാബും. ഇന്ത്യൻ പഞ്ചാബ് പിന്നീട് പല ഘട്ടങ്ങളിലായി  പഞ്ചാബ്, ഹിമാചൽപ്രദേശ് ഹരിയാന  എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു.

ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ് തുണിത്തരങ്ങൾ, തയ്യൽ യന്ത്രം, സ്‌പോർട്‌സ് ഉപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, സൈക്കിൾ, പഞ്ചസാര, വളം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങൾ. എന്റെ ശേഖരണത്തിൽ പഞ്ചാബ് എന്ന് എഴുതിയിട്ടുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.



28/11/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (135) 1/2 ഡാം, മിന്റ് KALPI-3


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
135



27/11/2019

27/11/2019- ANCIENT INDIAN COINS- Mughal Empire


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
46

Mughal Empire

Couplet coin of Rafi - ud - Darjat, 10th Mughal emperor. Ruled exactly three months and six days. 
28th February - 6th June 1719.
Metal - Silver 
Mint - Akbarabad


26/11/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഗ്രെനാഡ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
16
   
ഗ്രെനാഡ

വെസ്റ്റ് ഇൻഡീസ്, കരീബിയൻ കടലിന്റെയും അറ്റ്ലാന്റിക് സമുദ്രത്തിൻറെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപ് രാഷ്ട്രമാണ് ഗ്രെനഡ. രാജ്യത്തിന്റെ വിസ്തീർണ്ണം ചെറുതാണ്, എന്നാൽ തദ്ദേശീയരായ ആളുകളെ സുഖകരമാക്കുകയും പ്രതിവർഷം ധാരാളം ടൂറിസ്റ്റുകളായി മാറുകയും ചെയ്യുന്നു. ഗ്രെനാഡ ദ്വീപ് ഔദ്യോഗികമായി ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണകൂടമാണ് നിയന്ത്രിക്കുന്നു. കുങ്കുമം, കറുവപ്പട്ട, വാനില, ഇഞ്ചി മുതലായ പല സുഗന്ധ വ്യഞ്ജനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഗ്രനേഡയുടെ തലസ്ഥാനം സെന്റ് ജോർജസ് ആണ്. രാജ്യത്തിൻറെയും ബിസിനസ്സ് സെന്ററുകളുടെയും പ്രധാന ആകർഷണങ്ങൾ ഇവിടെയുണ്ട്. ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്, അതിനാൽ ടൂറിസ്റ്റുകൾ സംഭാഷണ പദ്ധതിയിൽ തടസ്സങ്ങളില്ല. ഗ്രനേഡയിലെ ജനസംഖ്യ (110,000 ആൾക്കാർ) മതത്തിന്റെ അടിസ്ഥാനത്തിൽ നോൺ-വൈരുദ്ധ്യം ഉള്ളവരാണ്. നിവാസികൾ ഒരു പകുതി കത്തോലിക്കാ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതും മറ്റേത് പ്രൊട്ടസ്റ്റന്റ് എന്നതും ആണെങ്കിലും

കൊളംബസ് കാലത്തെ ഗ്രെനാഡയുടെ ചരിത്രം ഈ ദ്വീപസമൂഹം കണ്ടെത്തി. പുരാതന കാലം മുതൽ ഇന്നുവരെയുള്ള കാലത്ത്, ക്രയോൾ ആർക്കിടെക്ചർ സംരക്ഷിക്കപ്പെട്ടു. ഗ്രെനാഡയുടെ തലസ്ഥാനത്ത് പതിനാറാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ നിർമ്മിച്ച നിരവധി സ്മാരകങ്ങളും സ്മാരകങ്ങളുമുണ്ട്. ഫോർട്ട് ഫ്രെഡറിക്ക് കോട്ടയുടെ ഏറ്റവും പ്രശസ്തമായ നിർമ്മിതി പ്രദേശം, ഇപ്പോഴും സംസ്ഥാനത്തിന്റെ സായുധസേനയും, ഫോർട്ട് ജോർജ് രാജകുമാരിയും ഉപയോഗിച്ചിരിക്കുന്ന കോട്ടയാണ്.




25/11/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (134) ഡാം നാണയങ്ങള്‍, മിന്റ് KALPI-2


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
134