21/06/2020

12/06/2020- തീപ്പെട്ടി ശേഖരണം- ഇൻകാൻഡസന്റ് വിളക്ക് (ബൾബ്)


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
88

ഇൻകാൻഡസന്റ് വിളക്ക് (ബൾബ്)

വൈദ്യുത ചാലകത്തിന്റെ പ്രതിരോധം മൂലമുണ്ടാകുന്ന താപത്താൽ ചാലകം സ്വയം ജ്വലിച്ച് പ്രകാശം തരുന്നയിനം  വൈദ്യുത വിളക്കുകളെ ഇൻകാൻഡസന്റ് വിളക്ക് എന്നു വിളിക്കുന്നു. ഇൻകാൻഡസന്റ് വിളക്ക് സാധാരണയായി അതിന്റെ ആകൃതി മൂലം ബൾബ് എന്നും അറിയപ്പെടുന്നു. ഇൻകാൻഡസന്റ് വിളക്കിനുള്ളിൽ വൈദ്യുതി പ്രവഹിക്കുന്ന കനം കുറഞ്ഞ നാരുപോലുള്ള ഭാഗത്തിനെ ഫിലമെന്റ് എന്നു വിളിക്കുന്നു. തോമസ് ആൽ‌വ എഡിസൺ ആണ് ബൾബ് കണ്ടു പിടിച്ചത്.  ടങ്സ്റ്റൺ ആണ് സാധാരണ ഫിലമെന്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മൂലകം.

പല വലിപ്പത്തിലും പല  വോൾട്ടേജിലും അതായത് 1.5 വോൾട്ടിന്റെ ടോർച്ച് ബൾബ് മുതൽ 500 വോൾട്ടിന്റെ ബൾബ് വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. നേർരേഖാ വൈദ്യുതിയിലും പ്രത്യാവർത്തിധാരാ വൈദ്യുതിയിലും ഇത് പ്രവർത്തിക്കുന്നു. ഇതിനാൽ ബൾബ് ജനകീയമാകപ്പെട്ടു. നാം നൽകുന്ന വൈദ്യുതിയുടെ 90 ശതമാനം ഫിലമെന്റ് ചൂടാക്കാൻ ഉപയോഗിക്കുന്നു. ബൾബിന്റെ പ്രകാശ ദക്ഷത 10 മുതൽ 15 ശതമാനം വരെയാണ്.അതായത് 100 രൂപയ്ക്കുള്ള വൈദ്യുതി കൊടുത്താൽ 10 രൂപയ്ക് പ്രകാശവും 90 രൂപയ്ക് ചൂടും ലഭിക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് ചൂട് ആവശ്യമില്ല.സാധാരണ ബൾബിനു തുല്യ പ്രകാശം നൽകുന്ന അതിന്റെ അഞ്ചിൽ ഒന്നു വൈദ്യുതി ഉപയോഗിക്കുന്നകോമ്പാക്ട് ഫ്ലൂറസന്റ് വിളക്കുകൾവിപണിയിൽ സജീവമായത് ബൾബിന്റെ പ്രചാരം കുറയുവാൻ കാരണമാകുന്നു.

മുട്ട വിരിയിക്കുവാനുള്ള ഇൻക്യുബേറ്റർ, പാമ്പിനെ വളർത്തുന്ന ഇടങ്ങളിൽ, കോഴി വളർത്തൽ കേന്ദ്രങ്ങൾ മുതലായ ഇടങ്ങള്ളിൽ ഇത്തരം ബൾബ് ഉപയോഗിക്കുന്നു. സാധാരണ ബൾബിനു തുല്യ പ്രകാശം നൽകുന്ന അതിന്റെ അഞ്ചിൽ ഒന്നു വൈദ്യുതി ഉപയോഗിക്കുന്നകോമ്പാക്ട് ഫ്ലൂറസന്റ് വിളക്കുകൾവിപണിയിൽ സജീവമായത് ബൾബിന്റെ പ്രചാരം കുറയുവാൻ കാരണമാകുന്നു.

എന്റെ ശേഖരണത്തിലെ ബൾബിന്റെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു...






11/06/2020

10/06/2020- ANCIENT INDIAN COINS- 74


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
74





The below collage of Indian coins covering our 2500 years glorious numismatic tradition from 600 BC to 1900 AD, is a small effort to preserve our great nation's cultural heritage.

Row 1 : Punch Mark Coins (PMCs)
Row 2 : Indo-Greeks, Parataraja, Indo-Parthian
Row 3 : Post Maurya Copper coins
Row 4 : Indo-Scythians, Sangam Age, Western Kshatrapas
Row 5 : Kushan, Guptas, Post Guptas
Row 6 : Satavahana, Huns, Hindu-shahi, Medieval Hindu Kingdoms
Row 7 : Islamic Sultanates (Delhi, Bengal, Malwa, Gujarat etc)
Row 8 : Mughal Empire
Row 9 : East India Company - Madras, Bengal, Bombay Presidencies, Uniform Coinage, Portuguese, Danish, French
Row 10 : Princely States, Independent Kingdoms
Row 11 : British India (1857 - 1947 AD)




During the long, rich and varied numismatic history of India, coins were struck in all conceivable metal viz gold, silver, copper, bronze, lead, nickel, brass, aluminium etc; are inscribed in various scripts viz Brahmi, Kharoshti, Greek, Persian, Arabic, Roman, Indian regional languages (Tamil, Telugu, Gurmukhi, Bengali etc); and are known in both regular shapes (square, round) as well as odd shapes (damru, hair clip, U-shape, octagonal, mihrab etc), indicating the curious nature of our ancestors and the wide experimentation on our monetary systems. 

 Collecting coins from each and every region of India based on a broad base and varied theme will brought us closer to the history of our  country and the diversity and variety of our culture.

The hobby transcends the imaginary North-South divide, any religious affiliation, any political connotation and therein lies the beauty in collecting what is quissentially Indian. It is educative, informative, inspiring and humbling to hold these miniature pieces of history in our hands.

The Kaleidoscope collage of these coins tells us about our history and the various cultural influences that shaped us what we are now today. Indian coins are distinct and retain their unique look and feel through a long period of 2500 years of coinage history.

The message is clear and obvious - like the coins that are individually unique and different in design, shape, metal, legends etc but overall retain their collective identity as Indian, similarly we all are individually different as an individual, the region we come from, our taste, culture, cuisine, dress, language etc, yet collectively we are all Indians.

 The collective wisdom in the ancient Upanishads state वसुधैव कुटुम्बकम् (Vasudhaiva Kutumbakam) "The World is One Family".

Save Coins, Save Heritage.


സുഹൃത്തുക്കളെ,

കഴിഞ്ഞ 73 ആഴ്ച്ചകളായി തുടരുന്ന ഈ പംക്തി ഇവിടെ അവസാനിക്കുകയാണ്. നമ്മളില്‍ കുറേപ്പേര്‍ക്കെങ്കിലും ഇത് ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായിരുന്നു എന്ന് കരുതുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി. മറ്റൊരു വിഷയവുമായി വീണ്ടും കാണാം എന്ന് വിചാരിക്കുന്നു.

മലയാളി കളക്റ്റേഴ്സ് എന്ന നമ്മുടെ ഈ കൂട്ടായ്മ വിവിധങ്ങളായ വിഷയങ്ങളുമായി കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.

അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസോസ,
തിരുവനന്തപുരം.


09/06/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- അറൂബ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
44
   
അറൂബ

കിഴക്കൻ കരീബിയൻ കടലിലെ ലെസർ ആന്റിലീസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്വയംഭരണാവകാശമുള്ള ദ്വീപാണ് അറൂബ .ഇത് നെദർലൻഡ്സിന്റെ ഭാഗമായ വിദൂര ദേശത്ത് കടലുകൾക്ക് അക്കരെ സ്ഥിതി ചെയ്യുന്ന സ്വയംഭരണാവകാശമുള്ള ദ്വീപാണ് യൂറോപ്പിലെ നെ ദർലൻഡ്സ് ,കരീബിയയിലെ അരൂബ ,നെ ദർലൻഡ്സ് ആന്റിലീസ് (അരൂബ ,കുറക്കാവോ ,ബോണെറ് ,സാൻമാർട്ടിൻ 'സാൻ യുറ്റാറ്റിയസ് ,സാബ) എന്നിവ ചേർന്ന് ഒരു ഫെഡറൻസിയായി പ്രവർത്തിക്കുന്നു .എന്നാൽ ഇത് ഒരു കൂട്ടായ്മ മാത്രമാണ് 1499-ൽ സ്പാനിഷ് നാവികർ കീഴടക്കിയ ഈ ദ്വീപിനെ1636-ൽ ഡച്ചുകാർ കൈയ്ക്കലാക്കി .ഡച്ച് ആൻറിലീസ് നോടു കൂടി കോളനി സംവിധാനത്തിലാണ് കിങ്ഡം ഓഫ് നെ ദർലന്റെ സ് അറൂബയെ ഭരിച്ചിരുന്നത്.1986-ൽ നെ ദർലന്റസ് ആന്റിലീസിൽ നിന്ന് മാറ്റി സ്വയം ഭരണാവകാശം നല്കി .ജനകീയ തിരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന സ്റ്റാറ്റൻ ആണ് നിയമനിർമാണ സഭ .21 അംഗങ്ങൾ ,പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു .നെതർലൻഡ്സ് രാജാവിന്റ പ്രതിനിധിയായ ഗവർണർ രാഷ്ട്രത്തിന്റെ ചുമതല നിർവഹിക്കുന്നു. സ്വർണ ഖനനം 'പെട്രോളിയം ' ടൂറിസം എന്നിവയാണ് പ്രധാന വരുമാനമാർഗങ്ങൾ ജനങ്ങൾ സംസാരികടന്നത്.ഡച്ച് .പാപീയ മെറ്റോ തലസ്ഥാനം ഓറൻ ജെസ്റ്റഡ് ജനസം'ഖ്യ ഒരു ലക്ഷത്തിലധികം മാത്രം വിസ്തീർണ്ണം193 km2. ഇവിടെത്തെ നാണയംഅറൂബിയൻ ഫ്ളോറിൻ ആണ്.




06-06-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1975


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
33

 FAO coins, Year 1975 






05/06/2020- തീപ്പെട്ടി ശേഖരണം- കാക്ക


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
87

കാക്ക

പക്ഷികളിലെ ഒരു വർഗ്ഗമാണ് കാക്ക. ഏറ്റവും ബുദ്ധിയുള്ള പക്ഷി  എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് കാക്കകൾ.ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേ കാണപ്പെടുന്നുള്ളൂ. ബലി കാക്കയും  പേനകാക്കയുമാണവ. രണ്ടും ഒരേ വർഗ്ഗമാണെങ്കിലും വ്യത്യസ്ത ജാതികൾ ആണ്. ദൂരെ നിന്ന് നോക്കുമ്പോൾ ഒരേ പോലെ തോന്നാമെങ്കിലും സൂര്യപ്രകാശം പ്രതിഫലിക്കുമ്പോൾ ബലികാക്കയും പേനകാക്കയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. കണ്ണാറൻ കാക്ക എന്നു പറയുന്ന ബലിക്കാക്കയുടെ തൂവലുകൾ പൂർണ്ണമായും കറുത്ത നിറമാണ്. ഏന്നാൽ രാമൻ കാക്ക എന്നു പറയുന്ന പേനകാക്ക തലയും കഴുത്തും ചാരനിറത്തിൽ കാണപ്പെടുന്നു. ബലികാക്കയുടെ കൊക്കും ദേഹവും പേനകാക്കകളെ ക്കാൽ ദൃഡവും വലിപ്പമുള്ളതുമണ്. പേനക്കാക്കകളുടെ മുഖം, താടി, തൊണ്ട എന്നിവയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും കറുപ്പ് നിറമാണ്.

ചില മതങ്ങളുടെ ആചാരമായ തർപ്പണം ചെയ്യുന്ന ഇടങ്ങളിൽ ബലിക്കാകൾ കൂടുതലായി കാണപ്പെടുന്നു എന്നതിനാലാണ് ഇവയെ ബലികാക്ക എന്ന് പറയുന്നത്.  മനുഷ്യന്റെ ജീവിതവുമായി പുരാതന കാലം മുതൽക്കേ കാക്കകൾ ബന്ധപ്പെട്ടിരുന്നതിനാലാണ് അവയ്ക്ക് ഇത്തരം മതാചാരങ്ങളുടെ സമയത്തും അല്ലാതെ ശബ്ദങ്ങൾ മുഖേനയും പ്രതികരിക്കാനാവുന്നത്. നനഞ്ഞ കൈകൾ കൊണ്ട് കൈകൊട്ടുന്നത് ബലിക്കാക്കകളെ വിളിച്ചു വരുത്തും എന്നു വിശ്വസിക്കുന്നവരാണ് കേരളത്തിൽ. ബലിക്കാക്കയും പേനക്കാക്കയും തമ്മിൽ സ്വഭാവത്തിൽ വ്യത്യാസമില്ലാ എന്നതും ഇരു കൂട്ടരും സമൂഹ ജീവികൾ ആണെന്നതുമൂലവും ഒരു ജാതിയിലെ തന്നെ പൂവനും പിടയുമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. പരിസരമാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്.

മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്‌. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്. എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണ പിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്ക മുറ്റിപ്പോകുന്നതോടെ ഓരോ കൂടും ഉപേക്ഷിക്കപ്പെടുന്നു.

സമൂഹ ജീവിയാണ് കാക്കകൾ എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. കൂട്ടത്തിലെ ഒരു കാക്കക്കോ കുഞ്ഞിനോ അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി പ്രതികരിക്കുകയും ചിലപ്പോൾ ആക്രമോത്സുകത കാണിക്കുകയും ചെയ്യും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ സംഘബോധം കാണാം. ആപത്തു നേരിടുമ്പോൾ ഉള്ള കരച്ചിലിൽ വളരെ പെട്ടെന്നാണ് ഇവ കൂട്ടം ചേർന്നെത്തുന്നത്. ഈ പ്രത്യേകതകൊണ്ടാകാം മറ്റു പക്ഷികളെയെന്നപോലെ കാക്കയെ ജീവനോടെ പിടികൂടാൻ മനുഷ്യർക്ക് പൊതുവേ സാധിക്കാത്തത് കാക്കക്കൂടുകൾക്ക് പ്രകൃത്യായിള്ള ആകൃതിയോ രൂപമോ ഉണ്ടാകുകയില്ല. കൂടുകെട്ടുന്ന സ്ഥലത്ത് സമൃദ്ധമായി കിട്ടുന്ന ചുള്ളികളോ കമ്പികളോ ഉപയോഗിച്ചാണ് ഇവ കൂടു നിർമ്മിക്കുന്നത്. പരുക്കനായാണ് നിർമ്മിതിയെങ്കിലും മുട്ടയും കുഞ്ഞുങ്ങളും കിടക്കേണ്ട സ്ഥാനത്ത് നാരുകൾ, രോമം, കീറത്തുണി എന്നിവ ഉപയോഗിച്ച് ഒരു മെത്തയുണ്ടാക്കും.കാക്കകൾ പ്രധാനമായും സന്താനോൽപാദനം നടത്തുന്നത് ഡിസംബർ മുതൽ ജൂൺ വരെയാണ്. എങ്കിലും പെരുമഴക്കാലമൊഴികെ മറ്റു സമയങ്ങളിലും ഇവ കൂടു നിർമ്മിക്കുന്നതു കാണാം. നീലനിറത്തിലുള്ള മുട്ടകൾക്കു മുകളിൽ തവിട്ടു നിറത്തിലുള്ള വരയും കുറിയും കാണാം. കുയിലിന്റെ  മുട്ടകളും ഇതിനു സമാനമായതിനാൽ കൂട്ടത്തിൽ കിടക്കുന്ന കുയിൽ മുട്ടകളെ കാക്കകൾക്ക് തിരിച്ചറിയാൻ കഴിയില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് കുയിലുകൾ കാക്കയുടെ കൂട്ടിൽ മുട്ടയിടുന്നത്.ദിവസവും കുളിക്കാറുള്ള പക്ഷികളാണ് കാക്കകൾ.കാക്കകൾ വളരെ കുറച്ചു മാത്രം ഉറങ്ങാറുള്ള പക്ഷികളാണ് ആൽ, കൊന്ന തുടങ്ങിയ വലിയ മരങ്ങളാണ് ഇവ ചേക്കേറാൻ തിരഞ്ഞെടുക്കുക. രാത്രി വളരെ വൈകുന്നതു വരെയും ഇവ ബഹളം വെച്ചുകൊണ്ടിരിക്കും. രാവിലെ നേരത്തെ ഉണരുകയും ചെയ്യും. കാക്കകൾ ചേക്കയിരിക്കുന്ന മരങ്ങൾ തന്നെയാണ്  മൈനകളും രാത്രിയുറക്കത്തിനു തെരഞ്ഞെടുക്കാറുള്ളത്.കാക്കകൾ ധാരാളം ഭക്ഷണം കിട്ടുന്ന സമയത്ത് കുറച്ചു കൊക്കിലെടുത്തു വന്ന് ഇലകൾക്കിടയിലും മറ്റും സൂക്ഷിച്ചു വെക്കാറുണ്ട്. പിന്നീട് കുറച്ചു സമയത്തിനു ശേഷം അവ എടുത്തു ഭക്ഷിക്കുന്നു.പരിസരം വളരെ ശ്രദ്ധിക്കാറുള്ള പക്ഷിയാണ് കാക്ക.

കാക്കകൾ മാലിന്യങ്ങൾക്കു പുറമേ ധാന്യങ്ങളും പഴവർഗങ്ങളുമെല്ലാം ഭക്ഷിക്കാറുണ്ട്. എലികളും പ്രാണികളും ചെറിയ പക്ഷികളുമെല്ലാം ഇവയുടെ ഭക്ഷണങ്ങളിൽ പെടും. ചില മതങ്ങൾ കാക്കകളെ നല്ലവരായി കാണുമ്പോൾ മറ്റു ചിലത് പൈശാചികമായി ചിത്രീകരിക്കുന്നു.

ഹിന്ദുക്കളുടെ ചില പ്രാദേശിക വിശ്വാസങ്ങൾ പ്രകാരം ശ്രാദ്ധങ്ങളിലും മരണാനന്തര ചടങ്ങുകളിലും പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ് അവർക്കായി കൊണ്ടെത്തിക്കുന്നത് കാക്കകൾ ആണ്‌ . അതിനാൽ ബലിച്ചോർ ഭക്ഷിക്കാനെത്തുന്ന കാക്കകൾ ബലിക്കാക്കകൾ എന്ന‌റിയപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ കാക്കകൾക്ക് ദിവ്യ പരിവേഷം ലഭിക്കുന്നുണ്ടെങ്കിലും മറ്റുള്ള സന്ദർഭങ്ങളിൽ, കാക്കകളുടെ സാമീപ്യമോ ശബ്ദമോ ഒക്കെ തികച്ചും അരോചകവും, വിശേഷിച്ച് ശുഭവേളകളിൽ വർജ്യവുമായി കണക്കാക്കപ്പെടുന്നു.

ശനിഭഗവാന്റെ വാഹനം കാക്കയാണ്. ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളിൽ കാക്കകളെ പറ്റി പരാമർശിച്ചിട്ടുണ്ട്. അവലോകിതേശ്വരന്റെ പുനർ ജ്ജന്മമാണ് എന്ന് കരുതുന്ന ദലൈ ലാമയെ കുഞ്ഞുന്നാളിൽ സം‍രക്ഷിച്ചത് രണ്ട് കാക്കകൾ ആയിരുന്നു എന്നു ടിബറ്റൻ ബുദ്ധമതാനുയായികൾ കരുതി വരുന്നു. നോർദിക പുരാണങ്ങളിലും കാക്കകളെ പറ്റി നിറയെ പരാമർശങ്ങൾ ഉണ്ട്.സീതയെ ഉപദ്രവിച്ചതു കാരണം രാമനെയ്ത പുല്ലുശരം കൊണ്ടാണ് കാക്കയുടെ കണ്ണ് കോങ്കണ്ണായത് എന്നൊരു കഥയുണ്ട്.കാട്ടിൽ ഒളിച്ചു താമസിച്ചിരുന്ന ഏലിയാ പ്രവാചകന് ഭക്ഷണം കൊടുക്കുന്നതിന് ദൈവം കാക്കയെ നിയോഗിച്ചതായി ബൈബിളിലും പറയുന്നുണ്ട്.

എന്റെ ശേഖരണത്തിലെ കാക്കയുടെ ചിത്രമുള്ള ചില തീപ്പെട്ടി കൾ താഴെ ചേർക്കുന്നു..


10/06/2020

03/06/2020- ANCIENT INDIAN COINS- 16 Local Janapadas [7. 'Anonymous' or 'Whorl' Janapada]


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
73

16 Local Janapadas
7. 'Anonymous' or 'Whorl' Janapada



These enigmatic PMCs present latest and most recent of new discoveries being found in 2013 though the exact find spot remains unknown. They are wide flan (approximately 30 mm) but thin fabric, known in square and round shape, often chipped, bear 4 symbols of intricate curves and whorls on the obverse and carry numerous bankers' mark on the reverse carefully placed along the edges.

Given their standard weight range of 4.3 - 4.5 g  corresponding to the 'Vimshatika' weight standard, thin brittle fabric and wide flan, and use of simple geometric patterns for punches, it indicates these are early issues contemporary with the archaic types issued by Magadha, Kosala etc and hence placed with in 550 - 500 BC. They are sometimes classified as archaic Panchala, Kosala  or Matsya issues.


02/06/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ബാർബഡോസ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
43
   
 ബാർബഡോസ്

കരീബിയൻ മേഖലയലെ കിഴക്കേ അറ്റത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ കിടക്കുന്ന ചെറു സമതല ദ്വീപാണ് ബാർബഡോസ് 431 Km2 വിസ്തീർണ്ണമാണ് ഈ അതിസമ്പന്നനാടിനുള്ളത്. വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന ജീവിത നിലവാരവും വികസ്വര രാഷ്ട്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനവും സാക്ഷരത 100% ഉള്ള ബാർബഡോസ് പരമ്പരാഗത കർഷക രാഷ്ട്രമാണ്. കരിമ്പ് പ്രധാന വിള.റം ഉണ്ടാകുന്നതിൽ വിദഗ്ധർ .എന്നിരുന്നാലും കഴിഞ്ഞ ദശകങ്ങളിൽ ടൂറിസം, പെട്രോളിയം, വിവര സാങ്കേതിക വിദ്യാ ,ബാങ്കിങ് എന്നീ മേഖലകളിൽ നിന്ന് വൻ സമ്പത്തുനേടുത്തു .പവിഴപ്പുറ്റുകൾ ഉറഞ്ഞുണ്ടായ ചുണ്ണാമ്പുപാറകൾക്കു മുകളിൽ നിലനില്ക്കുന്ന ബാർബഡോസ് അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് മറ്റ് കരീബിയൻ ദ്വീപുകളിൽ നിന്ന് തെന്നി മാറിയതു പോലെ നിൽക്കുന്ന തിനാൽ .ഈ മേഖലലിൽ ആണ്ടുതോറും ഉണ്ടാവുന്ന ഭീതി വിതച്ച് കടന്നു പോവുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ നാശനഷ്ടങ്ങൾ ആണ്ടുതോറും ഉണ്ടാവുന്നില്ല. പോർട്ടുഗീസ് നാവിഗൻ പെത്രേ കാമ്പോസ് 1536-ൽ ഈ ദ്വീപിൽ ലെത്തുമ്പോൾ ഇവിടെ ആയിരത്തോളം പേരേ ഉണ്ടായിരുന്നുള്ളു.അത്തിമരങ്ങൾ താടി പോലെ നിന്ന ഈ ദ്വീപിനെ " താടിക്കാരൻ"(ബാർബഡോസ്) എന്ന്  പെത്രോ കാമ്പോസ് വിളിച്ചു. പിന്നീട് സ്പാനിസ് അധീനത അവർ നാട്ടുകാരെ അടിമകളാക്കി മറ്റ് കരീബിയൻ കോളനി ദ്വീപുകളിലെ കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യിക്കാൻ കൊണ്ട് പോയി .പിന്നീട് ഇവിടെ അവർ കരിമ്പ് നട്ടു. അതിനു ശേഷം ബ്രിട്ടീഷ് വാഴ്ചടെ തുടക്കം .ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഉള്ള നാടും മാണ് .ഇവിടെ തന്നെ ആണ് ഏറ്റവും മുന്തിയ   റോഡ് സാന്ദ്രത ഉം ഉള്ളത്. ക്രിക്കറ്റാണ് പ്രധാന വിനോദം .നാണയം- ബാർബഡോസ് ഡോളർ.