03/07/2019

03/07/2019- ANCIENT INDIAN COINS- Western Kshatrapas - Svami Simhasena (300 - 307 SE, 378 - 385 AD)


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
25

Western Kshatrapas  - Svami Simhasena (300 - 307 SE, 378 - 385 AD)

The Kshatrapas ruled western India from the first to the fifth century AD and their coinage had two important elements of interest. 

Firstly, the coinage starting from 178 AD was dated in Saka Era specifying the year of reign of the ruler. 

Secondly,  their coinage detailed the names of the king and his father, thereby providing information establishing the lineage. 

After the demise of Svami Rudrasena III, the crown had passed to his sister's son Svami Simhasena. 

The succession seems to have occurred in 300 SE (378 AD), as coins issued by the ruler in the years 301, 302 and 303 are unknown till date.

 The reign of Simhasena ended in 307 SE as this is the latest date shown on his coins. 

After his death the dynasty seems to have split. 

Specifics of the coin shown below 

Ruler  - Svami Simhasena 
Reign  - 300 - 307 SE (378 - 385 AD)
Denomination  - Drachma 
Metal  - Silver 
Obverse  - Bust of the king facing right 
Reverse  - Chaitya or three arched hill and river below. Crescent moon and sun on either side of the hill.
Legend around in Brahmi  - Rajna maha kshatrapasa Svami Rudrasena Rajna maha kshatrapasa Svami Simhasena.



01/07/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (73) ഡാം നാണയങ്ങള്‍ - മിന്റ്- ബക്കാര്‍


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
73



29/06/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (72) ഡാം നാണയങ്ങള്‍ - മിന്റ്- ബൈറാത്ത


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
72



28/06/2019- തീപ്പെട്ടി ശേഖരണം- ജിറാഫ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
45
   
ജിറാഫ്

ആഫ്രിക്കയിൽ കാണപ്പെടുന്ന ഇരട്ട കുളമ്പുള്ള ഒരു സസ്തനി ആണ്  ജിറാഫ്. ജന്തു വർഗ്ഗങ്ങളിൽ ഏറ്റവും ഉയരമുള്ളതും അയവിറക്കുന്ന ജീവികളിൽ ഏറ്റവും വലുതും ജിറാഫാണ്. ആണിന് 4.8 മുതൽ 5.5 മീറ്റർ (18 മുതൽ 19 അടി) വരെ ഉയരവും 1,700 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ആണിനേക്കാൾ ഉയരവും ഭാരവും അല്പം കുറവായിരിക്കും പെണ്ണിന്. പെണ്ണിന്. കെനിയയിൽ നിന്നും 1934-ൽ പിടിക്കപ്പെട്ട 5.87 മീറ്റർ ഉയരവും ഏകദേശം 2000 കിലോ ഭാരവുമുള്ള ജിറാഫാണ് ഇതേവരെ കണ്ടെത്തിയവയിൽ ഏറ്റവും വലിപ്പമേറിയത്. ജിറാഫിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 60 വരെ കിലോമീറ്റർ ആണ്‌.
                        സാവന്ന, പുൽമേടുകൾ  എന്നിവയിൽ ജിറാഫുകൾ അധിവസിക്കുന്നു. അകേഷ്യ സസ്യങ്ങൾ കൂടുതൽ വളരുന്ന സ്ഥലങ്ങൾ ആണ് ഇവയ്ക്കിഷ്ടം. വളരെയധികം വെള്ളം കുടിക്കുന്നതിനാൽ ഇവയ്ക്ക് വരണ്ട പ്രദേശങ്ങളിൽ കൂടുതൽ സമയം കഴിയുവാനാകും. കൂടുതൽ ഭക്ഷണം ആവശ്യമായി വരുമ്പോൾ ജിറാഫുകൾ സസ്യങ്ങൾ കൂടുതൽ കാണപ്പെടുന്ന ഭാഗങ്ങളിലേക്ക് സഞ്ചരിക്കും.
                     മാൻ, പശു എന്നിവയോട് ജിറാഫിന് ബന്ധമുണ്ട്. എങ്കിലും ജിറാഫും അടുത്ത ബന്ധുവായ ഒകാപിയും മാത്രമുള്ള ജിറാഫിഡേ കുടുംബത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാഡ് മുതൽ ദക്ഷിണാഫ്രിക്ക വരെയുള്ള പ്രദേശത്ത് ഇവ കാണപ്പെടുന്നു. അക്കേഷ്യയുടെ ഇലയാണ്‌ ഇവയുടെ പ്രധാന ആഹാരം. ദിവസം 16 - 20 മണിക്കൂർ വരെ മേഞ്ഞു നടക്കും. 134 കിലോഗ്രാം ഭക്ഷണം വരെ ഇവ അകത്താക്കും. ദിവസം പരമാവധി 20 മിനിറ്റ് മാത്രമേ ഉറങ്ങാറുള്ളു. എന്നാൽ ഇവയുടെ ശരാശരി ആയുസ്സ് 25 വയസ്സു വരെയാണ്‌.
                      ജിറാഫ് പ്രസവിക്കുന്നത് നിന്നുകൊണ്ടാണ്‌, അതിനാൽ നവജാതശിശു ഏതാണ്ട് ആറടി താഴ്ച‌യിലേക്ക് വീഴും. കിടാവിന്‌ ഏതാണ്ട് ആറടി ഉയരമുണ്ടാകും. ജിറാഫിന്റെ കാഴ്ചശക്തി അപാരമാണ്‌, ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള മറ്റു ജിറാഫുമായി ഇവ ആശയവിനിമയം നടത്തുന്നത് കണ്ണുകൊണ്ടാണ്‌. ഇവക്ക് ശബ്ദമുണ്ടാക്കാനുള്ള കഴിവില്ല. നീണ്ട കഴുത്ത് ഉണ്ടെങ്കിലും
 മറ്റു സസ്തിനികളെ പോലെ ഏഴു കശേരുക്കൾ ആണ് കഴുത്തിൽ ഉള്ളത്. ജിറാഫിനു് കഴുത്തു് ഏറെ നേരം താഴ്ത്തിപ്പിടിക്കാൻ പറ്റില്ല. കഴുത്തിന്റെ നീളം കാരണം  തലയിലെ രക്തസമർദ്ദം കൂടുന്നതിനാലാണിതു് .എറ്റവും നീളം കൂടിയ വാലുള്ള ജീവിയാണ് ഇവ.
                      എന്റെ ശേഖരണത്തിലെ ജിറാഫിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു .......


27/06/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (71) ഡാം നാണയങ്ങള്‍ - മിന്റ്- ബൈറാത്ത


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
71



26/06/2019- ANCIENT INDIAN COINS- Tripura - Vijaya Manikya (1532 - 1564 AD)


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
24

Tripura  - Vijaya Manikya  (1532 - 1564 AD)


The princely state of Tripura has one of the longest lineage of kings and was the largest kingdom in North East. 

The rulers adopted the title of "Manikya" instead of the earlier word 'Fa' used by their ancestors meaning 'father' or 'head'.

The coinage of Tripura is the finest in terms of the design, strike, script, presentation symmetry and the circular ornamental border. 

Specifics of the coin shown below 

Ruler  - Vijaya Manikya 
Metal  - Silver 
Denomination  - Tanka 
Weight  - 10.65 gms 
Obverse  - Ardhanareeswara composed of two halves, 10 handed Durga seated on lion to the right and 4 handed Shiva seated on bull to the left. 1482 (saka year) below. 
Reverse  - Bangla legend "Lakshya Shayi/Sri Sri Tripura Ma/hesh/ Vijaya Mani/Kya Deva Sri Lakshmi/Rani Devyah" in five line with 12 arc scallop with a star below the letter "sh" of Mahesh in the third line of the text.




24/06/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (70) നീം തങ്ക


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
70




22/06/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (69) നീം തങ്ക


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
69




21/06/2019- തീപ്പെട്ടി ശേഖരണം- മുയൽ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
44
   
മുയൽ

                     ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു  സസ്തനികളാണ്  മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. യൂറോപ്യൻ മുയൽ, അമാമി മുയൽ  എന്നിവ അതിൽ ചിലതാണ്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ്‌ മനുഷ്യർ വളർത്തുന്നത്.മുയലുകളെ സാധാരണ ചെവിയിൽ പിടിച്ചാണ് എടുക്കുന്നത് പക്ഷേ വാലിന്റെ ഭാഗത്ത് താങ്ങ്  കൊടുക്കേണ്ടതാണ്.

          ആദായത്തിനും ആനന്ദത്തിനും വേണ്ടി കുറഞ്ഞ മുതൽ മുടക്കിൽ കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്ന ആര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതാണ് മുയല്‍ കൃഷി. കൂടുതല്‍ ആദായം, ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയലിന്റെ പ്രത്യേകതകളാണ്. മുയല്‍ വളര്‍ത്തല്‍ നടത്തുമ്പോള്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചില്ലങ്കില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. മുയലിനെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. മുയലിറച്ചിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-ത്രീ-ഫാറ്റി ആസിഡ് കോളസ്‌ട്രോളും ഹൃദ്രോഗവും ഉണ്ടാകനുള്ള സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. മറ്റ് മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി കഴിക്കാം. ഇറച്ചിക്കായി പ്രധാനമായി   മൂന്നിനം മുയലുകളെയാണ് വളര്‍ത്തുന്നത്. സോവിയേറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റെ വൈറ്റ്, ഡച്ച് എന്നിവയാണ്.                  പച്ചപ്പുല്ല്, കാരറ്റ്, കാബേജ്, പയറുകള്‍,മുരിക്കില എന്നിവയും കൂടുതല്‍ മാംസ്യം അടങ്ങിയ തീറ്റമിശ്രിതവുമാണ് മുയലുകളുടെ ആഹാരക്രമം.  28- 34 ദിവസമാണ് മുയലിന്റെ ഗര്‍ഭകാലം.ഒരു പ്രസവത്തില്‍ 6 മുതല്‍ 8 കുട്ടികള്‍ ഉണ്ടാകും. ജനിച്ചയുടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കണിക്കാറുണ്ട്. പാമ്പ്, മരപ്പട്ടി, നായ എന്നിവ മുയലിന്റെ ശത്രുക്കളാണ്.
മുയലുകള്‍ക്ക് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. എന്റെ ശേഖരണത്തിൽ നിന്നും മുയലിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...




20/06/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (68) നീം തങ്ക


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
68




18/06/2019- ANCIENT INDIAN COINS- Danish India


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
23

Shilharas of Karad -  Southern Maharashtra


Danish East India company created in 1616 under Christian IV for trade with India and Ceylon, had its eye on the Coromandal Coast in India's south east for its pepper and cardamom.

 Danish ships arrived in Tranquebar (Thangambadi) in present day Nagapatinam in Tamilnadu in 1620.

As the trade flourished they issued coins for convenience.

The Danish settlements went into decline, and the British took over the possession of them.
The Tranquebar was sold to the British in 1845 and the Danes left India forever.

The Danes were the only colonial power which don't have a colonisation thought in India and only interested in trade.

Specifics of the coin shown below 

Obverse  - crowned C6 (monogram of Christian VI)
Reverse  - crowned DAC (monogram of Danish Asiatic Company), 4 below between dots
Year of issue  - 1730 - 1747
Denomination  - 4 cash 
Metal  - copper 
Weight  - 3.10 gms 
Shape - round (irregular)



17/06/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (67) ഒരു തങ്ക, ബൈറാത്ത


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
67




02/07/2019

15/06/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (66) അക്ബര്‍ ഡാം - മിന്റ് ബാഹ്റിച്ച്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
66




14/06/2019- തീപ്പെട്ടി ശേഖരണം- ന്യൂഡൽഹി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
43
   
ന്യൂഡൽഹി

                     1931 ഫെബ്രുവരി 10 നു ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി. 1577 മുതൽ 1911 വരെ കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. എന്നാൽ ഇതിനു മുൻപുതന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്മാരുടെ രാഷ്ട്രീയമായും തന്ത്രപരമായും .പ്രാധാന്യമുള്ള നഗരമായിരുന്നു ദില്ലി. 
           1900-മാണ്ടുകളുടെ ആദ്യ പാദത്തിലാണ്‌ കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികൾ മുന്നോട്ടു വച്ചത്. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിർ‌വഹണത്തിന്‌ കൂടുതൽ അനുയോജ്യമായതിനാലാണ്‌ ഇത് ചെയ്തത്. ദില്ലിയുടെ ചരിത്രപരമായും സാംസ്കാരികവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് അഞ്ചാമൻ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി. 
       ന്യൂ ഡെൽഹി എന്നത് എൻ.ഡി.എം.സി. പ്രദേശത്തെയാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും, മുഗൾ ചക്രവർത്തിയായ ഷാജഹാൻ സ്ഥാപിച്ച ഓൾഡ് ഡെൽഹി (പഴയ ദില്ലി) ഒഴികെയുള്ള ദില്ലിയിലെ എല്ലാ പ്രദേശങ്ങളേയും ന്യൂ ഡെൽഹി എന്നു പരാമർശിക്കാറുണ്ട്.ജന്തർ മന്തർ, ഹുമയൂണിന്റെ ശവകുടീരം എന്നിങ്ങനെ പല ചരിത്രസ്മാരകങ്ങളും ന്യൂ ഡെൽഹി പ്രദേശത്താണ്‌.
എഡ്വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തു ശില്പ്പിയാണ്‌ ന്യൂ ഡെൽഹി നഗരം വിഭാവനം ചെയ്തത്. അതു കൊണ്ടുതന്നെ ല്യൂട്ടന്റെ ഡെൽഹി എന്നും ന്യൂ ഡെൽഹി അറിയപ്പെടുന്നു.നഗരത്തിന്റെ ഹൃദയഭാഗത്ത് രാഷ്ട്രപതി ഭവൻ നിലകൊള്ളുന്നു. വൈസ്രോയിയുടെ ഭവനം എന്നായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്.    റായ് സിന കുന്നിനു മുകളിലാണ്‌ രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള പാതയാണ്‌ രാജ്‌പഥ്. ഹെർബെർട്ട് ബേക്കർ രൂപകല്പ്പന ചെയ്ത പാർലമെന്റ് മന്ദിരം നോർത്ത് ബ്ലോക്കിന് വടക്കു-കിഴക്ക് വശത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ദില്ലിക്ക് ക്ലിപ്തമായ സ്വയംഭരണാവകാശം ലഭിച്ചു.ഇന്ത്യാഗവണ്മെന്റ് നിയമിക്കുന്ന ഒരു ചീഫ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഭരണം. 1956-ൽ ദില്ലി ഒരു കേന്ദ്രഭരണപ്രദേശമായി. ചീഫ് കമ്മീഷണർക്കു പകരം ലെഫ്റ്റനന്റ് ഗവർണർ ഭരണനിർ‌വഹണം നടത്തി.. ഇന്ത്യൻ ഭരണഘടനയുടെ 69-ആമത് ഭേദഗതിപ്രകാരം, 1991-ൽ കേന്ദ്രഭരണപ്രദേശം എന്ന നിലയിൽ നിന്ന്‌ ദില്ലി ദേശീയ തലസ്ഥാനപ്രദേശം (National Capital Territory of Delhi) എന്ന പദവി ലഭിച്ചു. ഇതോടൊപ്പം നിലവിൽ വന്ന പുതിയ ഭരണരീതിയിൽ, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമന്ത്രിസഭക്ക് ക്രമസമാധാനച്ചുമതല ഒഴികെയുള്ള അധികാരങ്ങൾ ലഭിച്ചു. ക്രമസമാധാനച്ചുമതല ഇപ്പോഴും കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്.
             വടക്കേ ഇന്ത്യയിൽ  സിന്ധു-ഗംഗാ തടത്തിലാണ് ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ഇന്ത്യഗേടും ഇവിടെ തന്നെ.ഇന്ത്യാ ഗേറ്റ്  ഒന്നാം ലോക മഹാ യുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ച ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമായ സൈനികരുടെ സ്മരണക്കായി പണിതീർത്തതാണ്‌ 42 മീറ്റർ ഉയരമുള്ള ഇന്ത്യ ഗേറ്റ് എന്ന സ്മാരകം.
           എന്റെ ശേഖരണത്തിലെ ഡെൽഹി എന്ന് പേരുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.......