ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 44 |
മുയൽ
ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. യൂറോപ്യൻ മുയൽ, അമാമി മുയൽ എന്നിവ അതിൽ ചിലതാണ്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ് മനുഷ്യർ വളർത്തുന്നത്.മുയലുകളെ സാധാരണ ചെവിയിൽ പിടിച്ചാണ് എടുക്കുന്നത് പക്ഷേ വാലിന്റെ ഭാഗത്ത് താങ്ങ് കൊടുക്കേണ്ടതാണ്.
ആദായത്തിനും ആനന്ദത്തിനും വേണ്ടി കുറഞ്ഞ മുതൽ മുടക്കിൽ കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്ന ആര്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതാണ് മുയല്‍ കൃഷി. കൂടുതല്‍ ആദായം, ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയലിന്റെ പ്രത്യേകതകളാണ്. മുയല്‍ വളര്‍ത്തല്‍ നടത്തുമ്പോള്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചില്ലങ്കില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. മുയലിനെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. മുയലിറച്ചിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-ത്രീ-ഫാറ്റി ആസിഡ് കോളസ്‌ട്രോളും ഹൃദ്രോഗവും ഉണ്ടാകനുള്ള സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. മറ്റ് മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി കഴിക്കാം. ഇറച്ചിക്കായി പ്രധാനമായി മൂന്നിനം മുയലുകളെയാണ് വളര്‍ത്തുന്നത്. സോവിയേറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റെ വൈറ്റ്, ഡച്ച് എന്നിവയാണ്. പച്ചപ്പുല്ല്, കാരറ്റ്, കാബേജ്, പയറുകള്‍,മുരിക്കില എന്നിവയും കൂടുതല്‍ മാംസ്യം അടങ്ങിയ തീറ്റമിശ്രിതവുമാണ് മുയലുകളുടെ ആഹാരക്രമം. 28- 34 ദിവസമാണ് മുയലിന്റെ ഗര്‍ഭകാലം.ഒരു പ്രസവത്തില്‍ 6 മുതല്‍ 8 കുട്ടികള്‍ ഉണ്ടാകും. ജനിച്ചയുടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കണിക്കാറുണ്ട്. പാമ്പ്, മരപ്പട്ടി, നായ എന്നിവ മുയലിന്റെ ശത്രുക്കളാണ്.
മുയലുകള്‍ക്ക് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. എന്റെ ശേഖരണത്തിൽ നിന്നും മുയലിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...

No comments:
Post a Comment