28/01/2017

06-01-2017- നോട്ടിലെ ചരിത്രം- ഹെന്രിക്ക് ഇബ്സൻ


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
26


ഹെന്രിക്ക് ഇബ്സൻ



ആധുനിക നാടകത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്താണ്‌ ഹെൻറിക് ജൊഹാൻ ഇബ്‌സൻ

19-ആം നൂറ്റാണ്ടിൽ ആധുനിക യഥാർതഥ നാടകങ്ങളുടെ ഉദയത്തിനു കാരണക്കാരനായ ഇദ്ദേഹത്തെ നോർവ്വീജിയൻ എഴുത്തുകാരിൽ ഏറ്റവും പ്രധാനിയായും ലോക നാടകകൃത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടവരിൽ ഒരാളായും കരുതപ്പെടുന്നു.

05-01-2017- Gandhi stamps- ഗാന്ധിയും റെഡ് ക്രോസും


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
26


Gandhi and Red Cross
(ഗാന്ധിയും റെഡ് ക്രോസും)



അന്താരാഷ്ട്ര സംഘടനയായ റെഡ് ക്രോസിൽ സേവനം അനുഷ്ഠിച്ച പ്രശസ്ത വ്യക്തികളിൽ ഒരാളായിരുന്നു മഹാത്മ ഗാന്ധി. ഗാന്ധിയുടെ കൂടെ ആദരിക്കപെട്ട മറ്റു പ്രമുഖർ: മദർ തെരേസ, അബ്രഹാം ലിങ്കൺ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, ആൽബർട്ട് ഷ്വൈറ്റ്സർ എന്നിവരേയും മിനിയേച്ചർ ഷീറ്റിൽ കാണാം.

Sao Tome and Principe  2006 ൽ പുറത്തിറക്കിയ Gold Embossed Miniature Sheet ചിത്രത്തിൽ കാണാം.

05/01/2017

04-01-2017- ശേഖരത്തിൽ നിന്ന്- Women on Banknote


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
26

Women on Banknote


Argentia, Australia, Syria, Philippines, Turkey, mexico, New Zeland, England, Israel, Sweden, South Korea, Ukrain തുടങ്ങി വളരെ കുറച്ചു രാജ്യങ്ങളുടെ കറൻസികളെ ഇപ്പോൾ ഉപയോഗത്തിലുള്ളൂ.


02-01-2017- Moden coins- My Canada My inspiration


ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
26


My Canada My inspiration






കാനഡയുടെ 150 - മത് ആനിവേഴ്സറിയുടെ ഭാഗമായി പുറത്തിറങ്ങുന്ന നാണയങ്ങളുടെ ഡിസൈൻ RCM പുറത്ത് വിട്ടു. പൊതുവിനിമയത്തിനായുള്ള നാണയങ്ങളുടെ ഡിസൈൻ മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.

National Design Contest

Our wonders
Our character
Our Achievements
Our Passions
and Canada's Future എന്നിവയായിരുന്നു തീമുകൾ

ഒരു മില്യണിലേറെ വോട്ടുകൾ നേടിയ ആയിരത്തിലേറെ ഡിസൈനുകളിൽ നിന്നും RCM പാനൽ തിരഞ്ഞെടുത്ത അഞ്ച് നാണയങ്ങളാണ് 2017ൽ പുറത്തിറങ്ങുക.


01-01-2017- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-4


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
26

Continuation... (Part- 4)
നേപ്പാളി രൂപ 2001 മുതൽ 2007 വരെ



2001-ൽ  ദീപേന്ദ്ര രാജാവ് (Dipendra Bir Bikram Shah) മരണപെട്ടതിനു ശേഷം ദീപേന്ദ്രയുടെ പിതൃസഹോദരൻ ഗ്യാനേന്ദ്ര (King Gyanendra Bir Bikram Shah) അധികാരത്തിൽ വന്നു. ഗ്യാനേന്ദ്രയുടെ ഭരണകാലത്ത് ഇഷ്യൂ ചെയ്ത നോട്ടുകളിൽ ബീരേന്ദ്രയുടെ ഛായാചിത്ര ത്തിന് പകരം സ്വന്തം ഛായാചിത്രം ആലേഖനം ചെയ്തതൊഴിച്ചാൽ ബീരേന്ദ്ര രാജാവിന്റെ കാലത്തെ നോട്ടുകളിലെ അതേ ഡിസൈൻ തന്നെയാണ് ഗ്യാനേന്ദ്രയും പിന്തുടർന്നത്.

1, 2  എന്നീ ചെറിയ denomination നോട്ടുകളും ബീരേന്ദ്ര രാജാവിന്റെ കാലത്ത് ഇറക്കിയ 25 -ന്റെയും 250 -ന്റെയും സ്പെഷ്യൽ ബാങ്ക് നോട്ടുകൾ ഗ്യാനേന്ദ്ര രാജാവ് നിർത്തലാക്കി.

നേപ്പാളി രൂപ 2007 മുതൽ 2008 വരെ
ഒക്ടോബർ 2007-ൽ രാജാവിന്റെ ഛായാചിത്രത്തിനു പകരം എവറസ്റ്റ് കൊടുമുടിയുടെ ചിത്രത്തോട് കൂടിയ 500 രൂപ നോട്ട് ആദ്യമായി ഇഷ്യൂ ചെയ്തു. ഇത് രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള ചരിത്രപരമായ ഒരു മാറ്റത്തിന് തുടക്കമായിരുന്നു. മെയ് 2008-ൽ നേപ്പാൾ ജനാധിപത്യരാജ്യമായി (Republic) പ്രഖ്യാപിക്കപ്പെട്ടു.
 End.

01/01/2017

31-12-2016- Indian them on foreign stamps- നാളികേരം


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്
ലക്കം



Coconut
(നാളികേരം)



ഒരു ഇന്ത്യൻ തീം എന്നതിന് ഉപരി, നാളികേരം ഒരു കേരള തീം ആണ്. കേരവൃക്ഷങ്ങളുടെ നാട് എന്നാണ് കേരളം അറിയപ്പെടുന്നതെങ്കിലും, കേരളത്തേപോലേ നാളികേരവും ആയി വളരെ അധികം ബന്ധം ലോകത്തിലെ പല തീരദേശ മേഖലകൾക്കും ഉണ്ട്. ഇതേ കാരണത്താൽ പല രാജ്യങ്ങളുടെ ചരിത്രത്തിലും നാളികേരം ഒരു വലിയ സ്ഥാനം പിടിച്ചിറ്റുണ്ട് ....
തെങ്ങിൻ പൂക്കുല മുതൽ തെങ്ങാവുന്ന വരേ ഉള്ള നാളികേരത്തിന്റെ വർഷങ്ങൾ-നീണ്ട പ്രയാണം 4 സ്റ്റാമ്പുകളിലൂടെ കീലിങ്ങ് അയലന്റ് ചിത്രീകരിച്ചിറ്റുണ്ട് (ചിത്രത്തിൽ)

30-12-2016- നോട്ടിലെ ചരിത്രം- നെപ്പോളിയൻ ബോണപ്പാർട്ട്


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം 
ലക്കം
25


നെപ്പോളിയൻ ബോണപ്പാർട്ട് (ഫ്രഞ്ച് ചക്രവർത്തി, സൈനികമേധാവി)

ജനനം-1769
മരണം- 1821

1789-ലെ ഫ്രഞ്ചു വിപ്ലവത്തെ തുടർന്ന് 1792 സെപ്റ്റംബറിൽ അധികാരമേറ്റു..

(ഒരു പക്ഷെ ഫ്രഞ്ച് വിപ്ലവം പഠിക്കാത്ത ഒരു മുൻ തലമുറ ഇല്ല എന്ന് തന്നെ പറയാം)..

ഈ  ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ(French Revolutionary Wars)എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന  യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.

നെപ്പോളിയൻ റ്റെ ചിത്രം ആലേഖനം ചെയ്ത ഫ്രഞ്ച് 100 ഫ്രാൻക് കറൻസി (1969)