29/04/2019

20/04/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (42) 1 Dam


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
42


19/04/2019- തീപ്പെട്ടി ശേഖരണം- അണ്ണാൻ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
35
   
അണ്ണാൻ

സസ്തനികളിൽ  കരണ്ടുതീനികളിലെ ഒരു കുടുംബമാണ് അണ്ണാൻ.  അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്.  ഓസ്ട്രേലിയ, മഡഗാസ്കർ, തെക്കെ അമേരിക്കയുടെതെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ,  ഈജിപ്റ്റ്  മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.

അണ്ണാറക്കണ്ണൻ     മലയണ്ണാൻ, ചാമ്പൽ മലയണ്ണാൻ,  കുഞ്ഞൻ അണ്ണാൻ,  കാട്ടുവരയണ്ണാൻ,  പാറാൻ,  കുഞ്ഞൻ പാറാൻ എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്നത്. പലതരം അണ്ടിപരിപ്പുകൾ ആണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾ കൊണ്ട് അണ്ടിയുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളിൽ ഇവ ഭക്ഷണ പദാർഥങ്ങൾ ശേഖരിച്ച്  പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിൾസഞ്ചിയിൽ ശേഖരിക്കുന്ന ആഹാരപദാർഥങ്ങൾ കൊണ്ടുപോയി കൂടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നു.

വടക്കൻ അമേരിക്കയിലെ  ചാരനിറമുള്ള അണ്ണാൻ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോൾ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാൽ  ഇവ അനുകൂലകാലാവസ്ഥയിൽ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാൻ വിത്തുവിതരണത്തെ സഹായിക്കുന്നു. ചിത്രം വരക്കാൻ  ഉപയോഗിക്കുന്ന ബ്രഷും അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കാറുണ്ട്.

എന്റെ ശേഖരണത്തിലെ അണ്ണാന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു. 






18/04/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (41) ചോ തന്‍കി


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
41


17-04-2019- ANCIENT INDIAN COINS- Mughal Empire Mohammed Kam Baksh


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
14

Mughal Empire

Mohammed Kam Baksh

Fifth son of Aurangazeb and one of the lesser known rulers of the empire.

He was the king of Bijapur and ruled for less than two years. 

Kam Baksh also known as Shehzada of Mughal Empire.

Specifics of the coin shown below

Ruler  - Mohamed Kam Baksh 
Years of rule  - 1707 - 1708 AH 
Issued  - regnal year 2
Denomination  - Rupee 
Weight  - 11.44 gms 
Mint  - Hyderabad 
Mint epithet  - Dar al - Jihad


15/04/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (40) ദോ തന്‍കി


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
40


13/04/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (39)


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
39


12/04/2019- തീപ്പെട്ടി ശേഖരണം- മാരുതി കാർ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
34
   
മാരുതി കാർ

ഇന്ത്യയിലെ  പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ്‌  മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി പ്രസ്തുതനാമം സ്വീകരിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാഹന ഉല്പാദകരാണ് മാരുതി സുസുക്കി. ഈ സ്ഥാപനത്തിന്റെ ഭൂരിപക്ഷം മൂലധനപങ്കും ഇപ്പോൾ  ജപ്പാനിലെ സുസൂകി മോട്ടോർ കോർപ്പറേഷന്റെ അധീനതയിലാണ്.  വൻ‌തോതിൽ നിർമ്മിക്കുകയും പത്തുലക്ഷത്തിലേറെ കാറുകൾ വിൽക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്‌ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്.

ഇന്ത്യയിൽ ഒരു മോട്ടോർ വാഹന വിപ്ലവം കൊണ്ടുവന്നതിൽ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ പങ്ക് വലുതാണ്‌. ഡൽഹി മുഖ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്‌ ഗുർഗോനിലും മനേസാറിലുമായി രണ്ട് നിർമ്മാണ പ്ലാന്റാണ്‌ ഉള്ളത്. വർഷത്തിൽ ഏഴ് ലക്ഷം കാറുകൾ നിർമ്മിക്കാൻ തക്ക ശേഷിയുള്ളതാണ്‌ ഗുർഗോൺ പ്ലാന്റ്. മനേസാറിൽ മൂന്ന് ലക്ഷം കാറുകളും നിർമ്മിക്കാൻ ശേഷിയുണ്ട്. രണ്ട് പ്ലാന്റിലും കൂടി വർഷത്തിൽ പത്തുലക്ഷം കാറുകൾ നിർമ്മിക്കുന്നു.

ജപ്പാനിലെസുസുക്കി മോട്ടോർസ് കമ്പനിയും ഭാരത സർക്കാരും തമ്മിലുള്ള ഒരു സം‌യുക്ത സം‌രഭമായാണ് ആദ്യ കാർ ഇറങ്ങിയത്. 1983 ൽ പുറത്തിറങ്ങിയ 800 കാറിൽ ഉണ്ടായിരുന്നത് 796 cc എൻജിൻ ആണ്. ആദ്യകാലങ്ങളിൽ കാറിന്റെ മിക്ക ഭാഗങ്ങളും വികസിത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ദിര ഗാന്ധി യുടെ മകനായ സഞ്ചയ് ഗാന്ധിയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഭാരത വാഹന വ്യവസായ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഇത്.

കാറുകൾ ബുക്ക് ചെയ്ത് മൂന്നു വർഷക്കാല കാത്തിരിപ്പിനു ശേഷം 1983 ഡിസംബർ 14-ന് പദ്ധതികൾക്ക് തുടക്കമിട്ട സഞ്ജയ് ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യൻ എയർലൈൻസ് ജീവനക്കാരൻ ഹർപാൽ സിങിന് കാർ നൽകി ആദ്യവിൽപ്പന നടത്തി.


എന്റെ ശേഖരണത്തിൽ നിന്നും മാരുതി കാറിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു.