ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 34 |
മാരുതി കാർ
ഇന്ത്യയിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി പ്രസ്തുതനാമം സ്വീകരിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാഹന ഉല്പാദകരാണ് മാരുതി സുസുക്കി. ഈ സ്ഥാപനത്തിന്റെ ഭൂരിപക്ഷം മൂലധനപങ്കും ഇപ്പോൾ ജപ്പാനിലെ സുസൂകി മോട്ടോർ കോർപ്പറേഷന്റെ അധീനതയിലാണ്. വൻതോതിൽ നിർമ്മിക്കുകയും പത്തുലക്ഷത്തിലേറെ കാറുകൾ വിൽക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്.
ഇന്ത്യയിൽ ഒരു മോട്ടോർ വാഹന വിപ്ലവം കൊണ്ടുവന്നതിൽ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ പങ്ക് വലുതാണ്. ഡൽഹി മുഖ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന് ഗുർഗോനിലും മനേസാറിലുമായി രണ്ട് നിർമ്മാണ പ്ലാന്റാണ് ഉള്ളത്. വർഷത്തിൽ ഏഴ് ലക്ഷം കാറുകൾ നിർമ്മിക്കാൻ തക്ക ശേഷിയുള്ളതാണ് ഗുർഗോൺ പ്ലാന്റ്. മനേസാറിൽ മൂന്ന് ലക്ഷം കാറുകളും നിർമ്മിക്കാൻ ശേഷിയുണ്ട്. രണ്ട് പ്ലാന്റിലും കൂടി വർഷത്തിൽ പത്തുലക്ഷം കാറുകൾ നിർമ്മിക്കുന്നു.
ജപ്പാനിലെസുസുക്കി മോട്ടോർസ് കമ്പനിയും ഭാരത സർക്കാരും തമ്മിലുള്ള ഒരു സംയുക്ത സംരഭമായാണ് ആദ്യ കാർ ഇറങ്ങിയത്. 1983 ൽ പുറത്തിറങ്ങിയ 800 കാറിൽ ഉണ്ടായിരുന്നത് 796 cc എൻജിൻ ആണ്. ആദ്യകാലങ്ങളിൽ കാറിന്റെ മിക്ക ഭാഗങ്ങളും വികസിത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ദിര ഗാന്ധി യുടെ മകനായ സഞ്ചയ് ഗാന്ധിയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഭാരത വാഹന വ്യവസായ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഇത്.
കാറുകൾ ബുക്ക് ചെയ്ത് മൂന്നു വർഷക്കാല കാത്തിരിപ്പിനു ശേഷം 1983 ഡിസംബർ 14-ന് പദ്ധതികൾക്ക് തുടക്കമിട്ട സഞ്ജയ് ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യൻ എയർലൈൻസ് ജീവനക്കാരൻ ഹർപാൽ സിങിന് കാർ നൽകി ആദ്യവിൽപ്പന നടത്തി.
എന്റെ ശേഖരണത്തിൽ നിന്നും മാരുതി കാറിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു.

No comments:
Post a Comment