29/04/2019

26/04/2019- തീപ്പെട്ടി ശേഖരണം- എലി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
36
   
എലി

കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനി ആണ് എലി. റോഡൻഷ്യ വർഗത്തിലെ മ്യൂറിഡേ കുടുംബത്തിൽപ്പെട്ട റാറ്റസ് ജനുസിലാണ് ഇവ ഉൾപ്പെടുന്നത്. ഏത് പരിസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്നതിനാൽ എലികൾക്ക് വംശനാശ ഭീഷണി ഇല്ല.

              ലോകത്തെമ്പാടുമായി 4000 ഓളം സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ എലികൾ ഉണ്ടാക്കുന്ന നാശങ്ങൾ വളരെയധികമാണ്. കൂടുതലും മനുഷ്യന്റെ സാമിപ്യത്തിൽ ജീവിക്കുന്ന ഇവ കൃഷികൾക്ക് ഉണ്ടാക്കുന്ന നാശവും ഭക്ഷ്യ സാധനങ്ങൾ തിന്നും ഉണ്ടാക്കുന്ന നഷ്ടവും ഭീമമാണ്. പല രോഗങ്ങളുടെയും  ഇടനിലക്കാരാണിവർ. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യസംരക്ഷണ പ്രവർത്തനമാണ്. പക്ഷേ, പ്ലേഗ് വ്യാപനം ഉള്ളപ്പോൾ, ഫുമിഗേഷൻ നടത്തി എലികളെയും എലിചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കേണ്ടതാണ്.

             വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഇടത്തരം എലിയുടെ ശാസ്ത്രനാമം റാറ്റസ് റാറ്റസ് എന്നാണ്. ഇവയാണ്കറുത്ത എലി  ഇതേ പോലെ ഉള്ള തവിട്ടു നിറമുള്ള തവിടൻ എലി  ഇന്ന് വീടുകളിൽ സാധാരണമാണ്. നെല്ലെലി, സഹ്യാദ്രി കാട്ടെലി  എന്നിവയാണ് ഈ ജനുസിൽ പ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ മറ്റെലികൾ.

            എലികൾ വളരെ വേഗത്തിൽ പെറ്റുപെരുകുന്നു. ഒരു പ്രത്യേക സന്താനോല്പാദനകാലം ഇവയ്ക്കില്ല. ആണ്ടിൽ എല്ലാമാസങ്ങളിലും ഇവ സന്താനോത്പാദനം നടത്തുന്നു. പക്ഷേ മഞ്ഞുകാലത്തു നടക്കുന്ന പ്രസവങ്ങളിൽ കുട്ടികൾ കുറവായിരിക്കും. ഗർഭകാലം 21 ദിവസങ്ങളാണ്. ഒരു പ്രസവത്തിൽ 3 മുതൽ 12 വരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെണ്ണെലി സം‌‌യൊഗത്തിനു തയ്യാറാകുന്നു. രണ്ടുവയസ്സ് പ്രായം കഴിഞ്ഞാൽ  പെണ്ണെലിക്ക് പ്രസവിക്കാനുള്ള കഴിവു നശിക്കും. മൂന്നു വർഷം പ്രയമാകുമ്പോൾ പല്ലുകൾ കൊഴിഞ്ഞ് വാർധക്യലക്ഷണങ്ങൾ പ്രകടമാകുന്നു. എന്റെ ശേഖരണത്തിലെ എലിയുടെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.....


No comments:

Post a Comment