ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 35 |
അണ്ണാൻ
സസ്തനികളിൽ കരണ്ടുതീനികളിലെ ഒരു കുടുംബമാണ് അണ്ണാൻ. അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. ഓസ്ട്രേലിയ, മഡഗാസ്കർ, തെക്കെ അമേരിക്കയുടെതെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.
അണ്ണാറക്കണ്ണൻ മലയണ്ണാൻ, ചാമ്പൽ മലയണ്ണാൻ, കുഞ്ഞൻ അണ്ണാൻ, കാട്ടുവരയണ്ണാൻ, പാറാൻ, കുഞ്ഞൻ പാറാൻ എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്നത്. പലതരം അണ്ടിപരിപ്പുകൾ ആണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾ കൊണ്ട് അണ്ടിയുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളിൽ ഇവ ഭക്ഷണ പദാർഥങ്ങൾ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിൾസഞ്ചിയിൽ ശേഖരിക്കുന്ന ആഹാരപദാർഥങ്ങൾ കൊണ്ടുപോയി കൂടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നു.
വടക്കൻ അമേരിക്കയിലെ ചാരനിറമുള്ള അണ്ണാൻ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോൾ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാൽ ഇവ അനുകൂലകാലാവസ്ഥയിൽ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാൻ വിത്തുവിതരണത്തെ സഹായിക്കുന്നു. ചിത്രം വരക്കാൻ ഉപയോഗിക്കുന്ന ബ്രഷും അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കാറുണ്ട്.
എന്റെ ശേഖരണത്തിലെ അണ്ണാന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.
No comments:
Post a Comment