20/12/2016

09-12-2016- നോട്ടിലെ ചരിത്രം- ആൻഡ്രെയാസ് വിസേലിയസ്


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
22

ആൻഡ്രെയാസ് വിസേലിയസ്
ആധുനിക മനുഷ്യശരീര ശാസ്ത്രത്തിൻറ്റെ പിതാവ്
(Father of Modern Human Anatomy)


ശരീരശാസ്ത്രജ്ഞൻ,  വൈദ്യശാസ്ത്രജ്ഞൻ,  ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിച്ച ഒരു മഹാനായ വൈദ്യശാസ്ത്രജ്ഞൻ.

വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കൽ ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. കേവലം 29 വയസുള്ള സമയത്ത് ആൻഡ്രെയാസ് വിസേലിയസ് 1543ൽ മനുഷ്യശരീരശാസ്ത്രത്തെ പറ്റി പ്രധിപാധിക്കുന്ന ആദ്യആധികാരിക ഗ്രന്ഥം എന്നറിയാപ്പെടുന്ന ദി ഹുമാനി കോർപോറിസ് ഫാബ്രിക പുറത്തിറക്കി.

വിസേലിയസിൻറ്റെ ചിത്രം ആലേഖനം ചെയ്ത 1977 ൽ ബെൽജിയം പുറത്തിറക്കിയ 5000 Franc കറൻസി.








08-12-2016- Gandhi stamps- ഗാന്ധി: ജീവിതത്തിലെ പല വേഷങ്ങളിലൂടെയുള്ള ഒരു നീണ്ട യാത്ര - II


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്ററാമ്പുകൾ
ലക്കം
22


Gandhi: a long journey through various phases of life - II
(ഗാന്ധി: ജീവിതത്തിലെ പല വേഷങ്ങളിലൂടെയുള്ള ഒരു നീണ്ട യാത്ര - II)

മഹാത്മജിയുടെ ജീവിതത്തിൽ, ബാല്യം മുതൽ വാർദ്ധക്യംവരെ ഉള്ള ഓരോ കാലഘട്ടങ്ങളിൽ അദ്ദേഹം കടന്നുപോയ പല കർമ്മസ്ഥലങ്ങൾ വളരെ മനോഹരമായി, 100th Anniversary of Mahatma Gandhi's return to India എന്ന പേരിൽ miniature sheet രൂപത്തിൽ  Solomon Islands കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.

Solomon Islands  2015 ൽ പുറത്തിറക്കിയ  Miniature Sheet ചിത്രത്തിൽ കാണാം.









19/12/2016

07-12-2016- ശേഖരത്തില് നിന്ന്- HUNDI NOTE


ഇന്നത്തെ പഠനം
അവതരണം
Sageer Numis
വിഷയം
ശേഖരത്തില് നിന്ന്
ലക്കം



HUNDI NOTE



1952/57 കളില് KHADI INDUSTRIES പുറത്തിറക്കിയ ഹുണ്ടി നോട്ടാണ് ചിത്രത്തില്‍


05-12-2016- Moderns coins- Coin of Hope


ഇന്നത്തെ പഠനം
അവതരണം
Rafeek Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
21

Coin of Hope (Missing  Childrens) 





03-05-1996,  ലിആം വാൻഡൻ  തന്റെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് അപ്രത്യക്ഷമായി. നീലകണ്ണുകളുള്ള ആ രണ്ട് വയസുകാരനെ പിന്നീട് കണ്ടെത്താനായില്ല.

ബെൽജിയം പുറത്തിറക്കിയ 2 യൂറോ നാണയത്തിലൂടെ ലക്ഷക്കണക്കിന്ന് യൂറോപ്യരുടെ കൈകളിലേക്ക് ലിആം എത്തുന്നു. മെയ് 25 ഇന്റർനാഷനൽ മിസ്സിങ്ങ്  ചിൽഡ്രൻസ് ഡേ യിൽ

ചിത്രത്തിൽ യുവ ലിആം മിനെയാണ് ഭാവനയിൽ തീർത്തത്

ലിആമിനെ തേടുന്നതിനോടൊപ്പം പൊതു ജനങ്ങളെ കൂടുതൽ ജാഗ്രതരാക്കുക എന്ന ലക്ഷ്യത്തോടെ.

യൂറോപ്പിൽ ഓരോ രണ്ട് മിനിട്ടിലും ചൈൽഡ് മിസ്സിങ്ങ് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Image courtesy: The European Commission




04-12-2016- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-1


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
21


നേപ്പാളി രൂപ  (Nepalese Rupee)
Part-1

നേപ്പാളിന്റെ ഔദ്യോഗിക കറൻസിയാണ്  നേപ്പാൾ രൂപ (Nepalese Rupee).  നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ്‌ നേപ്പാൾ രൂപ പുറത്തിറക്കുന്നത്. 1932-ൽ അതുവരെ  നിലവിലുണ്ടായിരുന്ന നേപ്പാളീസ് മൊഹറിന് പകരം നേപ്പാളി രൂപ (2 Mohar = 1 Nepalese Rupee എന്ന നിരക്കിൽ)  നിലവിൽ വന്നു. ഒരു രൂപയെ 100 പൈസ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്. 1993-ൽ നേപ്പാൾ രൂപയുടെ വിനിമയനിരക്ക് ഇന്ത്യൻ രൂപയുമായി ബന്ധപ്പെടുത്തി(1.6 നേപ്പാളി രൂപ = 1 ഇന്ത്യൻ രൂപ)

1945 മുതൽ 2007 വരെ നാല് വ്യത്യസ്ത രാജാക്കന്മാരുടെ ഛായാചിത്രത്തോടു കൂടിയ ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു. ഒക്ടോബർ 2007 മുതൽ  രാജാക്കന്മാരുടെ ഛായാചിത്രത്തിന് (King's Portrait) പകരം എവറസ്റ്റ് കൊടുമുടിയുടെ ചിത്രം ആലേഖനം   ചെയ്ത നോട്ടുകളാണ് പുറത്തിറങ്ങിയത്.

വ്യത്യസ്ത കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ നേപ്പാൾ കറന്സികളെ കുറിച്ച് താഴെ വിവരിക്കുന്നു:

നേപ്പാളി രൂപ 1945 മുതൽ 1955 വരെ
---------------------------------------------------------
1945നും 55-നും ഇടയിൽ നേപ്പാൾ ഭരിച്ചിരുന്ന ത്രിഭുവൻ (King Tribhuvan) രാജാവിന്റെ ഭരണകാലത്ത്  നേപ്പാളിൽ ഒരു Central Bank ഉണ്ടായിരുന്നില്ല. സദർ മുലുകി  ഖാന (Sadar Muluki Khana) എന്ന ട്രഷറിയാണ് ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്തിരുന്നത്. അതിനാൽ ത്രിഭുവൻ രാജാവിന്റെ കാലത്തെ നോട്ടുകളിൽ ഇന്നത്തെ പോലെ ഒരു ബാങ്ക് ഗവർണറുടെ ഒപ്പ് ഉണ്ടായിരുന്നില്ല. പകരം നേപ്പാളിലെ ഹിന്ദു സമൂഹത്തിലെ ഒരു ഉയർന്ന പുരോഹിതൻ കൂടിയായിരുന്ന ഖജാൻജിയുടെ(Head of the Treasury) ഒപ്പായിരുന്നു നോട്ടുകളിൽ പതിച്ചിരുന്നത്. ഒരുപക്ഷേ ലോകത്തു തന്നെ ഒരു മതപുരോഹിതന്റെ ഒപ്പോടു കൂടിയ നോട്ടുകൾ പുറത്തിറങ്ങിയത് ത്രിഭുവൻ രാജാവിന്റെ കാലത്തെ നോട്ടുകളിലായിരിക്കാം. ഇന്ത്യയിലെ നാസിക്കിലെ Indian Security Press-  ലാണ് ഈ നോട്ടുകൾ അടിച്ചിറക്കിയത്. ഈ നോട്ടുകൾ പ്രിന്റ് ചെയ്യാനുപയോഗിച്ച പ്രത്യേക പേപ്പറും ഇവയുടെ Watermark -ക്കും ഒഴികെ മറ്റൊരു സുരക്ഷാസംവിധാനങ്ങളും ഈ നോട്ടുകളിൽ ഉണ്ടായിരുന്നില്ല.

(തുടർന്നുള്ള കാലഘട്ടങ്ങളിലെ നേപ്പാൾ കറൻസികളെ  കുറിച്ച് പിന്നീടുള്ള പോസ്റ്റുകളിൽ വിശദമാക്കുന്നതാണ് )




to be continued...



03-12-2016- Indian them on foreign stamps- തമിഴ്


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്
ലക്കം
21

Tamil (തമിഴ്)

ദക്ഷിണേഇന്ത്യൻ ഭാഷയായ തമിഴ് ഈ വർഷം മലേഷ്യൻ സ്റ്റാമ്പിൽ ആദരിക്കപ്പെട്ടു. പരമ്പരാഗത ഭാഷകളുടെ കാലിഗ്രാഫി എന്ന സ്റ്റാമ്പുകളുടെ ഭാഗമായി തമിഴ്, ചൈനീസ്, അറബിക് എന്നീ ഭാഷകളാണ് സ്റ്റാമ്പിലൂടെ ആദരിക്കപെട്ടത്.




02-12-2016- നോട്ടിലെ ചരിത്രം- പെഡ്രോ അൽവാരിസ് കബ്രാൾ


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം 
ലക്കം
21


പെഡ്രോ അൽവാരിസ് കബ്രാൾ

ബ്രസീൽ കണ്ടെത്തിയ പോൽച്ചുഗീസ് നാവികനായ ‌പെഡ്രോ അൽവാരിസ് കബ്രാൾ. 1500ൽ കോഴിക്കോടെത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം പൌരസ്ത്യ വ്യാപാരമാകെ കയ്യിലൊതുക്കുക എന്നതായിരുന്നു. കോഴിക്കോട് തുറമുഖത്തൊരു ഗുഡ് ഷെഡ് നിർമ്മിക്കുക മാത്രമല്ല കോഴിക്കോടൊരു ഫാക്ടറിയും അദ്ദേഹം സ്ഥാപിച്ചു. കേരളത്തിലാകെ മേധാവിത്വം സ്ഥാപിച്ച് 1510ൽ അദ്ദേഹം പോർച്ചുഗലിലേക്ക് മടങ്ങി.