ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 21 |
നേപ്പാളി രൂപ (Nepalese Rupee)
Part-1
നേപ്പാളിന്റെ ഔദ്യോഗിക കറൻസിയാണ് നേപ്പാൾ രൂപ (Nepalese Rupee). നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ് നേപ്പാൾ രൂപ പുറത്തിറക്കുന്നത്. 1932-ൽ അതുവരെ നിലവിലുണ്ടായിരുന്ന നേപ്പാളീസ് മൊഹറിന് പകരം നേപ്പാളി രൂപ (2 Mohar = 1 Nepalese Rupee എന്ന നിരക്കിൽ) നിലവിൽ വന്നു. ഒരു രൂപയെ 100 പൈസ ആയാണ് ഭാഗിച്ചിരിക്കുന്നത്. 1993-ൽ നേപ്പാൾ രൂപയുടെ വിനിമയനിരക്ക് ഇന്ത്യൻ രൂപയുമായി ബന്ധപ്പെടുത്തി(1.6 നേപ്പാളി രൂപ = 1 ഇന്ത്യൻ രൂപ)
1945 മുതൽ 2007 വരെ നാല് വ്യത്യസ്ത രാജാക്കന്മാരുടെ ഛായാചിത്രത്തോടു കൂടിയ ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു. ഒക്ടോബർ 2007 മുതൽ രാജാക്കന്മാരുടെ ഛായാചിത്രത്തിന് (King's Portrait) പകരം എവറസ്റ്റ് കൊടുമുടിയുടെ ചിത്രം ആലേഖനം ചെയ്ത നോട്ടുകളാണ് പുറത്തിറങ്ങിയത്.
വ്യത്യസ്ത കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ നേപ്പാൾ കറന്സികളെ കുറിച്ച് താഴെ വിവരിക്കുന്നു:
നേപ്പാളി രൂപ 1945 മുതൽ 1955 വരെ
---------------------------------------------------------
1945നും 55-നും ഇടയിൽ നേപ്പാൾ ഭരിച്ചിരുന്ന ത്രിഭുവൻ (King Tribhuvan) രാജാവിന്റെ ഭരണകാലത്ത് നേപ്പാളിൽ ഒരു Central Bank ഉണ്ടായിരുന്നില്ല. സദർ മുലുകി ഖാന (Sadar Muluki Khana) എന്ന ട്രഷറിയാണ് ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്തിരുന്നത്. അതിനാൽ ത്രിഭുവൻ രാജാവിന്റെ കാലത്തെ നോട്ടുകളിൽ ഇന്നത്തെ പോലെ ഒരു ബാങ്ക് ഗവർണറുടെ ഒപ്പ് ഉണ്ടായിരുന്നില്ല. പകരം നേപ്പാളിലെ ഹിന്ദു സമൂഹത്തിലെ ഒരു ഉയർന്ന പുരോഹിതൻ കൂടിയായിരുന്ന ഖജാൻജിയുടെ(Head of the Treasury) ഒപ്പായിരുന്നു നോട്ടുകളിൽ പതിച്ചിരുന്നത്. ഒരുപക്ഷേ ലോകത്തു തന്നെ ഒരു മതപുരോഹിതന്റെ ഒപ്പോടു കൂടിയ നോട്ടുകൾ പുറത്തിറങ്ങിയത് ത്രിഭുവൻ രാജാവിന്റെ കാലത്തെ നോട്ടുകളിലായിരിക്കാം. ഇന്ത്യയിലെ നാസിക്കിലെ Indian Security Press- ലാണ് ഈ നോട്ടുകൾ അടിച്ചിറക്കിയത്. ഈ നോട്ടുകൾ പ്രിന്റ് ചെയ്യാനുപയോഗിച്ച പ്രത്യേക പേപ്പറും ഇവയുടെ Watermark -ക്കും ഒഴികെ മറ്റൊരു സുരക്ഷാസംവിധാനങ്ങളും ഈ നോട്ടുകളിൽ ഉണ്ടായിരുന്നില്ല.
(തുടർന്നുള്ള കാലഘട്ടങ്ങളിലെ നേപ്പാൾ കറൻസികളെ കുറിച്ച് പിന്നീടുള്ള പോസ്റ്റുകളിൽ വിശദമാക്കുന്നതാണ് )
to be continued...
No comments:
Post a Comment