30/12/2016

25-12-2016- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-3


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
25

Continuation... (Part -3)
നേപ്പാളി രൂപ 1972 മുതൽ 2001 വരെ.

1972 ജനുവരി 31-ന് മഹേന്ദ്ര രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മൂത്ത പുത്രനായ  ബീരേന്ദ്ര(Birendra Bir Bikram Shah) അധികാരത്തിൽ വരികയും ചെയ്തു.മുൻ രാജാവിന്റെ ഭരണകാലത്തു  രണ്ട്‌ വ്യത്യസ്ഥ സീരീസിലുള്ള നോട്ടുകൾ  പുറത്തിറക്കിയത് പോലെ ബീരേന്ദ്ര രാജാവും രണ്ടു തരം സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി. ആദ്യ ശ്രേണിയിൽ(Series) മിലിട്ടറി യൂണിഫോം ധരിച്ച ബീരേന്ദ്ര രാജാവിന്റെ ചിത്രമാണ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാമത്തെ ശ്രേണിയിൽ ബേർഡ്സ് ഓഫ് പാരഡൈസ്-ന്റെ  (Bird(s)-of-paradise) തൂവൽ കൊണ്ട് അലങ്കരിച്ച പരമ്പരാഗത നേപ്പാളി കിരീടം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ആലേഖനം ചെയ്തത്.

ആദ്യമായി 2, 20 റുപീസ് നോട്ടുകൾ പുറത്തിറക്കിയത് ബീരേന്ദ്ര രാജാവിന്റെ കാലത്തായിരുന്നു. 1997-ൽ അദ്ദേഹം അധികാരത്തിലേറിയതിന്റെ  സിൽവർ ജൂബിലിയോടനുബന്ധിച്ച്‌  25, 250 റുപീസ് നോട്ടുകളും (Special Bank Notes) പുറത്തിറക്കി. 2001-ൽ സ്വന്തം പുത്രനായ ദീപേന്ദ്രയുടെ(Dipendra Bir Bikram Shah) കരങ്ങളാൽ   ബീരേന്ദ്ര രാജാവും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ശേഷം ആത്മഹത്യക്കു ശ്രമിച്ച മകൻ ദീപേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുതിയ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ  ചികിത്സയിലിരിക്കെ നാല് ദിവസത്തിനു ശേഷം  അദ്ദേഹം മരണപ്പെട്ടു.



to be continued...

No comments:

Post a Comment