ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 22 |
Continuation... (Part-2)
നേപ്പാളി രൂപ 1955 മുതൽ 1972 വരെ.
1955 മാർച്ച് 13-ന് ത്രിഭുവൻ രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മകനായ മഹേന്ദ്ര(Mahendra Bir Bikram Shah) അധികാരത്തിൽ വരികയും ചെയ്തു. അതിനു ശേഷം 1956 ഏപ്രിൽ മാസത്തിൽ സ്ഥാപിതമായ Nepal Rastra Bank (Central Bank) ആണ് പിന്നീട് വന്ന നേപ്പാൾ നോട്ടുകളെല്ലാം Central Bank ഗവർണ്ണറുടെ ഒപ്പോടു കൂടി ഇഷ്യൂ ചെയ്തത്. (മുൻ ഭരണാധികാരിയുടെ കാലത്തു ഖജാൻജിയുടെ(Head of the Treasury) ഒപ്പായിരുന്നു നോട്ടുകളിൽ പതിച്ചിരുന്നത്)
മഹേന്ദ്ര രാജാവിന്റെ കാലത്ത് രണ്ടു series - ൽ പെട്ട നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു. ആദ്യത്തെ ശ്രേണി യിൽ ഇഷ്യൂ ചെയ്ത നോട്ടുകളിൽ Nepali 'Topi' തലയിൽ വച്ച് സാധാരണ വസ്ത്രം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാമത്തെ ശ്രേണി യിൽ മിലിറ്ററി യൂണിഫോം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ആലേഖനം ചെയ്തത്. 500, 1000 എന്നീ ഉയർന്ന denomination-കളിലുള്ള നോട്ടുകൾ ആദ്യമായി ഉൾകൊള്ളിച്ചതും രണ്ടാമത്തെ ശ്രേണി യിൽ (Second series) ആണ്.
to be continued....
No comments:
Post a Comment