30/07/2018

29-07-2018- FUSILATELISM- 8


ഇന്നത്തെ പഠനം
അവതരണം
MV മുഹമ്മദ് കൊണ്ടോട്ടി
വിഷയം
FUSILATELISM (ടെലഫോൺകാർഡ് ശേഖരണം)
ലക്കം
8


ഇന്നത്തെ ടെലഫോൺ കാർഡ് ശേഖരണത്തിൽ പരിചയപ്പെടുത്തുന്നത് സൗദിഅറേബ്യായിലെ അലോ കാർഡുകളാണ്. സ്ക്രാച്ച് കാർഡുകളാണിവ. ഈ കാർഡുകൾ പരുന്തിന്റെയും പണത്തിന്റെയും ചിത്രങ്ങളോട് കൂടി ഇറങ്ങിയവയാണ്.


28/07/2018

28-07-2018- പത്രവര്‍ത്തമാനങ്ങള്‍- Today in Seychelles


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
56

Today in Seychelles
(ടുഡേ ഇൻ സീ‌ഷെൽസ്)

ടുഡേ ഇൻ സീ‌ഷെൽസ് സീ‌ഷെൽസ് എന്ന ദ്വീപിൽ നിന്നും ഇറങ്ങുന്ന ആദ്യ സ്വകാര്യ കളർപ്രിന്റ് ദിനപത്രമാണ്. 2011ൽ ആരംഭിച്ച ഈ പത്രം ടാബ്ലോയിഡ് രൂപത്തിലാണ് തയ്യാറാകുന്നത്. 







25/07/2018

25-07-2018- നോട്ടിലെ വ്യക്തികള്‍- സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
21

സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്

ജനനം: ക്രിസ്തു വര്‍ഷം1137/1138. ഹിജ്റ വര്‍ഷം 532. തിക്രിത്, ഇറാക്ക്.
മരണം: 4 മാര്‍ച്ച് 1193. ഡമസ്കസ്, സിറിയ.


സിറിയയുടേയും ഈജിപ്റ്റിന്‍റെയും സുൽത്താനായിരുന്നു സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്. അഥവാ സലാദിൻ. ലോകം കണ്ട മികച്ച സൈന്യാധിപരിൽ ഒരാളും സാമ്രാജ്യ നായകനുമായിരുന്നെങ്കിലും ലോലഹൃദയനും, കാരുണ്യവാനും, നീതിമാനും. പ്രജാവാത്സലനുമായാണ് സലാഹുദ്ദീൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. യുദ്ധമുഖങ്ങളിലും രാജ്യങ്ങൾ കീഴടക്കുന്ന വേളകളിലും തദ്ദേശ വാസികൾക്കിടയിൽ ചെന്ന് വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ അദ്ദേഹം താല്പര്യം കാട്ടിയിരുന്നു. ക്രൂരമായ പ്രതികാര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തന്‍റെ പടയാളികളെ അനുവദിച്ചിരുന്നില്ല.വിജയം നേടിയാൽ പിന്നെ കരുണയും ദയയും കാണിക്കുന്ന വെക്തിയായിരുന്നു സലാദിൻ. തികഞ്ഞ മതഭക്തനായ അദ്ദേഹം പ്രശസ്തനായ സൂഫി സന്യാസി ശൈഖ് അബ്ദുൽ ഖാദിർ കൈലാനിയുടെ അനുചരനായിരുന്നു. ഇദ്ദേഹത്തെ മുസ്‌ലിംകളുടെ ഒരു പ്രധാന രാഷ്രീയ, സൈനിക നേതാവായി കണക്കക്കുന്നു.

അയ്യൂബി രാജവംശത്തിന്‍റെ സ്ഥാപകനായ അദ്ദേഹം 1174 മുതൽ 1193 വരെ ഭരണം നടത്തിയതായി ചരിത്രങ്ങളില്‍ കാണാം. മുസ്‌ലിം സൈന്യത്തെ ഏകീകരിച്ചതിനും ജെറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. 1193 മാർച്ച് നാലിന് ഡമസ്കസിലാണ് സലാഹുദ്ദീൻ അന്തരിച്ചത്. സിറിയ ഉമയ്യദ്മോസ്കിലെ സലാഹുദ്ദീൻ ദർഗ്ഗയിൽ ആണ് അദ്ദേഹത്തിന്‍റെ സമാധി സ്ഥാനം നിലകൊള്ളുന്നത്. ഡമാസ്കസിലെ പ്രധാന സന്ദർശന കേന്ദ്രമാണിന്നിവിടം.



സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബിനെ ആദരിച്ചുകൊണ്ട് സിറിയ പുറത്തിറക്കിയ ഇരുപത്തിഅഞ്ച് പൗണ്ട്.

23-07-2018- പുരാവസ്തുപരിചയം- കുത്ത്കൂട്


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തുപരിചയം
ലക്കം
19

കുത്ത്കൂട്
ഇന്നത്തെ പുരാവസ്തു പരിചയത്തിൽ പരിചയപ്പെടുത്തുന്നത് കുത്ത്കൂട്. പഴയകാലത്ത് വയലുകളിൽ ഉയരമുള്ള ഭാഗത്തു നിന്നും താഴോട്ടൊഴുകുന്ന വെള്ളത്തിൽ നിന്നും മീൻ പിടിക്കാൻ വേണ്ടി വെള്ളത്തിൽ കുത്തി നിർത്തിയിരുന്ന ഒരു കൊട്ടയാണ് കുത്ത്കൂട്. 


22-07-2018- FUSILATELISM- 6


ഇന്നത്തെ പഠനം
അവതരണം
MV മുഹമ്മദ് കൊണ്ടോട്ടി
വിഷയം
FUSILATELISM (ടെലഫോൺകാർഡ് ശേഖരണം)
ലക്കം
6


ഇന്നു പരിചയപ്പെടുത്തുന്നത് പല തരം കടല്‍ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള കാര്‍ഡുകലാണ്. UAE പുറത്തിറക്കിയ ചില കാര്‍ഡുകള്‍ താഴെ...


21/07/2018

21-07-2018- പത്രവര്‍ത്തമാനങ്ങള്‍- Al Rai


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
55

Al Rai
(അൽറായ്)

അൽറായ് ജോർദാനിൽനിന്നുള്ള ഒരു അറബി ദിനപത്രമാണ്. 1971 ൽ ആരംഭിച്ച ഈ പത്രം ജോർദാൻ ടൈംസ് ഉടമസ്ഥതയിലുള്ളതാണ്. ഈ പത്രം ബ്രോഡ്‍ഷീറ് രൂപത്തിലാണ് തയ്യാറാകുന്നത്.








18-07-2018- നോട്ടിലെ വ്യക്തികള്‍- നെൽ‌സൺ മണ്ടേല


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
20

നെൽ‌സൺ മണ്ടേല

ജനനം: 18 ജൂലൈ 1918. മാവ്സോ കേപ്പ് പ്രവിശ്യ, സൗത്ത് ആഫ്രിക്ക യൂണിയൻ.
മരണം: 5 ഡിസംബർ 2013. ജൊഹാനസ്ബർഗ്, ഗൗട്ടെങ്ങ്, ദക്ഷിണാഫ്രിക്ക.

1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്ന വെക്തിയാണ് നെൽ‌സൺ മണ്ടേല. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവുകൂടിയാണ് മണ്ടേല. തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. 

ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു മണ്ടേല. അദ്ദേഹത്തിന്‍റെ  രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ ആയിരുന്നു. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്‍റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേർന്നിരുന്നു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു നെൽസൺ മണ്ടേല. മണ്ടേലയുടെ ജീവിതത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്‍റെ ജന്മദിനമായ ജൂലൈ 18, നെൽസൺ മണ്ടേല ദിന മായി ആചരിക്കുമെന്ന് 2009 നവംബറിൽ യു. എൻ. പൊതുസഭ പ്രഖ്യാപിച്ചിരുന്നു. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ചാണ് മണ്ടേല അന്തരിച്ചത്.



നെൽ‌സൺ മണ്ടേലയെ ആദരിച്ചുകൊണ്ട് സൗത്ത് ആഫ്രിക്ക പുറത്തിറക്കിയ അന്‍മ്പത് റാന്‍റ്.