10/12/2018

07/12/2018- തീപ്പെട്ടി ശേഖരണം- സൈക്കിൾ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
16
   
സൈക്കിൾ

മനുഷ്യാദ്ധ്വാനത്തിലൂടെ പെഡലുകൾ  ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇരുചക്രവാഹനമാണ് സൈക്കിൾ അല്ലെങ്കിൽ ബൈസിക്കിൾ. 

പത്തൊമ്പതാം നൂറ്റാണ്ടിൽ  യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത് പിന്നീട് ഇരുപത്തൊന്നാം നൂറ്റാണ്ടോടെ സൈക്കിൾ ലോകവ്യാപകമായി പ്രസിദ്ധനായി അന്ന് നിർമ്മിക്കപ്പെട്ട കാറുകളുടെയും മറ്റു വാഹനങ്ങളേക്കാളും കൂടുതൽ സൈക്കിൾ ആയതിനാൽ വിവിധ മേഖലകളിലെ ജനകീയ ഗതാഗത രീതിയായി സൈക്കിൾ മാറി. 1885 ൽ സ്റ്റാർലി നിർമ്മിച്ച റോവർ ആയിരുന്നു ആദ്യത്തെ ആധുനിക സൈക്കിൾ ആയി അറിയപ്പെട്ടത് പിന്നീട് സൈക്കിളുകളിൽ യാത്രാസുഖത്തിനായി പല മാറ്റങ്ങളും പ്രത്യക്ഷപെട്ടു.

ഇരുപതാം നൂറ്റാണ്ടോടെ നഗരങ്ങൾക്കുള്ളിലുള്ള തിരക്കുകൾ കുറക്കുവാൻ സെക്കിളുകൾക്ക് കഴിഞ്ഞിരുന്നു. പെട്ടന്ന് ലക്ഷ്യസ്ഥാനത്തെത്തുവാൻ ഈ വാഹനങ്ങൾ സഹായിച്ചിരുന്നു. ഇപ്പോളും സൈക്കിൾ തങ്ങളുടെ സംസ്കാരത്തിന്റെയും തലമുറകളുടെയും പൊതു സ്വത്തായി ഇന്നും നിലനിൽക്കുന്ന നാടുകൾ ഉണ്ട്. പോർച്ചുഗലിലെ ല്ലാഹോ ഇതിന് ഒരു ഉദാഹരണം ആണ്.

സൈക്കിളിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ എന്റെ ശേഖരണത്തിലുള്ളവ താഴെ ചേർക്കുന്നു.




No comments:

Post a Comment