31/12/2018

28/12/2018- തീപ്പെട്ടി ശേഖരണം- ലാലാ ലജ്പത് റായ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
19
   
ലാലാ ലജ്പത് റായ്   

              ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകൻ ആയിരുന്നു ലാല ലജ്പത് റായ്.1865 ജനുവരി 28ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡൂഡിക്ക് എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്. ബ്രിട്ടീഷ് രാജ്ന് എതിരെ നടത്തിയിട്ടുള്ള രാഷ്ട്രീയ പടനീക്കങ്ങളിൽ പ്രധാനി ആയിരുന്നു ലാലാ അടുപ്പമുള്ളവർ ലാലാജി എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത് .പഞ്ചാബിലെ സിംഹം എന്നും അറിയപെട്ടിരുന്ന ഇദ്ദേഹം പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷമി ഇൻഷുറൻസ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും കൂടിയാണ്.

                        ആര്യസമാജത്തിന്റെ പ്രവർത്തകനായിരുന്ന ലാലാ സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യാഗസററിന്റെ പത്രാധിപരും കൂടിയായിരുന്നു.നിയമ പഠനത്തിനു ശേഷമായിരുന്നു ലാലാ കോൺഗ്രസിൽ പ്രവർത്തകനായി ചേരുന്നത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ പഞ്ചാബിൽ നിന്നുള്ള മുന്നേറ്റങ്ങളെ നയിച്ചിരുന്നത് ലാലാ ആയിരുന്നു. 1907 മേയിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിചാരണ കൂടാതെ ബർമ്മയിലേക്ക് നാട് കടത്തി .

                 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വിദേശ ഇന്ത്യാക്കാരുടെ പിൻതുണ അത്യാവശ്യമാണ് എന്ന് മനസിലാക്കിയ ലാലാ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളായ ഇന്ത്യാക്കാേരെ ദശീയ പ്രസ്ത്ഥാനത്തിലേക്ക് ആകർഷിക്കുവാനുള്ള ശ്രമം ആരംഭിക്കുവാനുള്ള ലക്ഷ്യവുമായി 1914 ൽ ബ്രിട്ടൻ സന്ദർശിച്ചു. എന്നാൽ ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ സാധിച്ചില്ല. അവിടെ നിന്ന് ലാലാ അമേരിക്കയിലേക്ക് തിരിച്ചു. ഇന്ത്യൻ ഹോംലീഗ് സൊസൈറ്റി ഓഫ് അമേരിക്ക സ്ഥാപിക്കുന്നതിൽ മുൻ കൈ എടുത്തു. അവിടെ വച്ച് യങ്ങ് ഇന്ത്യ എന്ന ഒരു പുസ്തകം അദ്ദേഹം രചിക്കുകയുണ്ടായി.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉള്ള നിശിത വിമർശനം ആയിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കം .1920ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനു ശേഷമാണ് ലാലാ ഇന്ത്യയിലേക്ക് തിരിച്ചു വന്നത്.

          ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയെ കുറിച്ച് പഠിക്കുവാൻ 1928ൽ ബ്രിട്ടീഷ് സർക്കാർ സർ ജോൺ സൈമണിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയോഗിച്ചു.കമ്മീഷനിൽ ഒരു ഇന്ത്യാക്കാരൻ പോലും ഇല്ല എന്ന കാരണത്താൽ സൈമൺ കമ്മീഷൻ ബഹിഷ്കരിക്കുവാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു.1928oct 30 ന് കമ്മീഷൻ ലാഹോർ സന്ദർശിച്ചപ്പോൾ ലാലായുടെ നേതൃത്വത്തിൽ സമാധാനപരമായി ഒരു ജാഥ സംഘടിപ്പിക്കുക ഉണ്ടായി ഈ ജാഥക്കെതിരെ നടന്ന ക്രൂരമായ ലാത്തി ചാർജിൽ ലാലക്ക് ക്രൂരമായി മർദ്ദനമേൽക്കുകയും അതീവ ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തു തീരെ അവശനായ ലാലാ ലജ്പത് റായ് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം 1928 Nov 17 ന് മരണമടയുകയുണ്ടായി. അദ്ദേഹത്തിന്റെ ചരമദിനമായ Nov 17 ന് ഇന്ത്യയിൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കാറുണ്ട്.


     എന്റെ ശേഖരണത്തിലുള്ള ലാലാ ലജ്പത് റായിയുടെ ചിത്രമുള്ള തീപ്പട്ടി ചുവടെ ചേർക്കുന്നു.




No comments:

Post a Comment