31/12/2018

12/12/2018- നോട്ടിലെ വ്യക്തികള്‍- ഡേവിഡ് ഹ്യൂം


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
36

ഡേവിഡ് ഹ്യൂം

ജനനം:7 മെയ് 1711. എഡിൻബർഗ്, സ്കോട്ട് ലാൻഡ്.
മരണം:25 ഓഗസ്റ്റ് 1776. എഡിൻബർഗ്, സ്കോട്ട് ലാൻഡ്.

പതിനെട്ടാം നൂറ്റാണ്ടിലെ  ഒരു സ്കോട്ടിഷ് ദാർശനികനും, ചരിത്രകാരനും, സാമ്പത്തികശാസ്ത്രജ്ഞനും, പ്രബന്ധകാരനും ആയിരുന്നു ഡേവിഡ് ഹ്യൂം. വക്കീലായ ജോസഫ് ഹോമിന്‍റെയും കാതറീൻ ഫാൽക്കണറുടേയും മകനായാണ് ഡേവിഡ് ഹ്യൂം ജനിച്ചത്. തത്ത്വചിന്തയിലെ അനുഭവൈകവാദത്തിന്‍റെയും (empiricism) സന്ദേഹവാദത്തിന്‍റെയും (skepticism) പേരിലാണ് അദ്ദേഹം പ്രത്യേകം അറിയപ്പെട്ടിരുന്നത്. ഹോം എന്ന കുടുംബപ്പേര് സ്കോട്ടിഷ് രീതിയിൽ ഉച്ചരിക്കാൻ ഇംഗ്ലീഷുകാർക്ക് കഴിയുകയില്ലെന്നു മനസ്സിലായപ്പോൾ, അദ്ദേഹം അതിനു പകരം 1734-ൽ ഹ്യും എന്ന പേരു സ്വീകരിച്ചു. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും പ്രധാനചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഹ്യൂം, "സ്കോട്ടിഷ് ജ്ഞാനോദയം" (Scottish Enlightenment) എന്നറിയപ്പെടുന്ന ചിന്താപരമായ ഉണർവിന്‍റെ നായകസ്ഥാനികളിൽ ഒരാൾ കൂടിയാണ്. ജോൺ ലോക്കിനും, ജോർജ്ജ് ബെർക്ക്‌ലിക്കും വിരലിലെണ്ണാവുന്ന മറ്റു ചിലർക്കുമൊപ്പം അദ്ദേഹത്തെ ഒരു ബ്രിട്ടീഷ് അനുഭവൈകവാദിയായി കണക്കാക്കുക പതിവാണ്. തത്ത്വചിന്തയിൽ തന്‍റെ പൂർവഗാമികളായിരുന്ന റെനെ ദെക്കാർത്തിനെപ്പോലുള്ളവരുടെ നിലപാടിനു നേർവിപരീതമായി, മനുഷ്യകർമ്മങ്ങളുടെ അടിസ്ഥാനചോദന യുക്തിയല്ല കാമനകാളാണ് എന്നു ഹ്യൂം വാദിച്ചു. "യുക്തി, വികാരങ്ങളുടെ അടിമയാണ്; അങ്ങനെയാണ് ആകേണ്ടതും" എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന പ്രസിദ്ധമാണ്. ജീവിതകാലമത്രയും അദ്ദേഹം അവിവാഹിതനായിരുന്നു. ഡേവിഡ് ഹ്യൂംനെ
ആദരിച്ചുകൊണ്ട്സ്കോട്ട് ലാൻഡ് പുറത്തിറക്കിയ ഇരുപത് പൗണ്ട്.



No comments:

Post a Comment