31/12/2018

21/12/2018- തീപ്പെട്ടി ശേഖരണം- രജനികാന്ത്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
18
   
രജനികാന്ത്  

                           ഒരു ഇന്ത്യൻ അഭിനേതാവാണ് രജനികാന്ത് .പഴയ മൈസൂർ സംസ്ഥാനത്തിലെ ബാഗ്ലൂരിൽ റാണോ ജിറാവു ഗായ്ക്ക് വാദിന്റെയും റാംഭായിയുടെയും 4 ആമത്തെ പുത്രനായി 1950 ഡിസംബർ 12ന് ജനിച്ചു. യഥാർത്ഥ പേര് ശിവാജി റാവു ഗായ്ക്ക് വാദ് എന്നാണ്. പ്രധാനമായും തമിഴ് സിനിമകളിൽ ആണ് ഇദ്ദേഹം പ്രത്യക്ഷപെട്ടിട്ടുള്ളത്. ഭാര്യ ലത രജനികാന്ത്, മക്കൾ ഐശ്വര്യ ധനുഷ്, സൗന്ദര്യ എന്നിവരാണ്.

                             തമിഴ്നാട് - കർണാടക അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നാണ് രജനികാന്തിന്റെ പിതാവായ റാണോ ജിറാവു ഗായ്ക്ക് വാദ് ജനിച്ചത് കോൺസ്റ്റബിൾ ആയി ജോലി ലഭിച്ചതിനെ തുടർന്ന് ബാഗ്ലുരിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് താമസമാക്കി ശിവാജി റാവുവിന്റെ 7 മത്തെ വയസിൽ അമ്മ മരിച്ചു. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണമില്ലാത്ത ബാല്യം ശിവാജിയെ മോശമായ കൂട്ട് കെട്ടിലേക്കും ദുശ്ശീലങ്ങളിലേക്കും വഴി നടത്തി.

                           എങ്ങിനെ എങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന മോഹത്തോടെ മദ്രാസിൽ അലഞെങ്കിലും അവസരങ്ങൾ ലഭിച്ചില്ല. ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ സ്വഭാവം മെച്ചപ്പെടും എന്ന ധാരണയിൽ മൂത്തസഹോദരൻ സത്യനാരായണ റാവു കർണാടക ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടർ ആയി ജോലി വാങ്ങി നൽകി.1973 ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ ചേർന്നു.

                   1975 ൽ  K ബാലചന്ദ്രർ സംവിധാനം ചെയ്ത അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ഇതെ വർഷം തന്നെ പുറത്തിറങ്ങിയ പുറത്തിറങ്ങിയ കഥാ സംഗമ യാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപെടുന്നത്.

                 1980കളിലാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവ ബഹുലമായ കാലഘട്ടം എന്ന് പറയാം 1995 ൽ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജപ്പാനീസ് ഭാഷയിൽ ഡബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി.തമിഴിനു പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും രജനി അഭിനയിച്ചിട്ടുണ്ട് 1988ൽ ഹോളീവുഡ് ചിത്രമായ ബ്ലഡ് സ്റ്റോൺ ലും വേഷമിട്ടു.

     എന്റെ ശേഖരണത്തിൽ രജനികാന്തിന്റെ ചിത്രമുള്ള തിപ്പട്ടികളിൽ ചിലത് താഴെ ചേർക്കുന്നു.....





No comments:

Post a Comment