ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 17 |
തത്ത
സിറ്റാസി ഫോർമസ് എന്ന പക്ഷി ഗോത്രത്തിലെ സിറ്റാസിഡെ കുടുംബത്തിൽ പെടുന്ന പക്ഷികളെ പൊതുവെ തത്തകൾ എന്ന് പറയുന്നു. 80 ജനുസ്സുകളിലായി ഏകദേശം 372 സ്പീഷിസുകൾ തിരിച്ചറിയപെട്ടിട്ടുണ്ട്. ഇവയുടെ മേൽ ചുണ്ട് തലയോടുമായി ബന്ധിച്ചിരിക്കുന്നതിനാൽ മേൽ ചുണ്ടിന് പരിമിതമായ ചലന സ്വാതന്ത്ര്യമെ ഉള്ളു.തത്തയുടെ കാലിൽ നാല് വിരലുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പുറകോട്ടും ആണ്. ഇവ മിക്കപ്പോഴും കൂട്ടം ചേർന്നാണ് സഞ്ചരിക്കുന്നത്. മൊത്തം ഇനങ്ങളിൽ 5 ഇനങ്ങൾ മാത്രമാണ് പൊതുവെ കേരളത്തിൽ കാണപ്പെടുന്നത്.
തത്തകൾ മുട്ട ഇടുന്നത് വേനൽക്കാലത്താണ് ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ കൂട് കെട്ടുന്നത്.സാധാരണ തത്തകൾ 4 മുട്ടകൾ വരെ ഇടുന്നു. തത്തകൾ അനുകരണ സാമർത്ഥ്യം കൂടുതൽ ഉള്ള പക്ഷികൾ ആയതിനാൽ നിരന്തരം പരിശീലിപ്പിച്ചാൽ അക്ഷരസ്ഫുടതയോടെ സംസാരിക്കുവാൻ ഇവയ്ക്ക് കഴിയും.
ഇന്ത്യ, തെക്ക് കിഴക്കെ ഏഷ്യ, പടിഞ്ഞാറെ ആഫ്രിക്ക, എന്നിങ്ങനെ മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും തത്തകളെ കാണാം. ഏററവും കൂടുതൽ തത്ത ഇനങ്ങൾ വരുന്നത് ഓസ്ട്രലേഷ്യ, തെക്കേ അമേരിക്ക, മദ്ധ്യ അമേരിക്ക എന്നിവടങ്ങളിൽ നിന്നാണ്.
എന്റെ ശേഖരണത്തിൽനിന്നും തത്തയുടെ ചിത്രമുള്ള ചില തിപ്പട്ടികൾ താഴെ ചേർക്കുന്നു.

No comments:
Post a Comment