13/10/2016

13-09-2016- പുരാവസ്തു പരിചയം- ഔൺസ് കുപ്പി




ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
പുരാവസ്തു പരിചയം
ലക്കം


ഔൺസ് കുപ്പി (Ounce Bottle)

പണ്ടു കാലങ്ങളിൽ മരുന്ന് അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു വസ്തു ആണ് ഔൺസ് കുപ്പി. കുപ്പിയുടെ ഇടത് ഭാഗത്ത് ഒരു ഔൺസും വലത് ഭാഗത്ത് അര ഔൺസ് ഇടവിട്ട് അടയാളപെടുത്തിയതായി കാണും. ഇതു വെച്ചാണ് കുപ്പിക്കുള്ളിലെ മരുന്നിന്റെ അളവ് തിരിച്ചറിയുന്നത്.





12-09-2016- Modern coins- Coin Designer




ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
9


Coin Designer

ചില നാണയത്തിലെ ചിതങ്ങൾ തമ്മിലുള്ള സാമ്യം ശ്രദ്ധിച്ചിരിക്കുമല്ലോ ഒരേ വർഷം പുറത്തിറങ്ങിയ വ്യത്യസ്ഥ രാജ്യങ്ങളിലെ നാണയങ്ങളുടെ ചിത്രങ്ങൾ തമ്മിലുള്ള സാമ്യം എങ്ങിനെ സംഭവിക്കുന്നു?

മലേഷ്യയുടെ ആദ്യ നാണയങ്ങളിൽ "GC'' എന്നത് എന്തിനെ സൂചിപ്പിക്കുന്നു? UAE ആദ്യ നാണയങ്ങൾ ഡിസൈൻ ചെയ്തതാര്?

പ്രശസ്തനായ ശില്പിയും നാണയ രൂപകർത്താവുമായ ജിയോഫ്ര കലെ ആണ് ഇതിന് ഉത്തരം.

ഇദ്ദേഹം രൂപകല്പന ചെയ്ത നാണയങ്ങളിൽ ധാരാളം സാമ്യം കാണാം.

റഫറൻസിനായി ഒരു ചിത്രം ചേർക്കുന്നു.




11-09-2016- ബ്രിട്ടീഷ് ഇന്ത്യൻ കറൻസി- Part-3


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
9


ബ്രിട്ടീഷ് ഇന്ത്യൻ  കറൻസി 
Continuation... (Part- 3)

Underprint Series-ലെ Small Denomination നോട്ടുകള്‍


ബ്രിട്ടീഷ്  ഇന്ത്യൻ  കറൻസികൾ മൂന്ന്  സീരീസുകളിലായാണ് പുറത്തിറക്കപ്പെട്ടിട്ടുള്ളത്.

1) Victoria Portrait Series.
2) Underprint Series.
3) King's Portrait Series.

ഇവയിലെ Underprint Series-ലെ Small Denomination നോട്ടുകളെകുറിച്ചാണ്  ഇവിടെ പ്രദിപാദിക്കുന്നത്.

1903 നും 1911നും ഇടയിൽ  Underprint Series നോട്ടുകളിൽ   5, 10, 50, 100 എന്നീ denomination-കളിൽ ഉള്ള നോട്ടുകൾ സർവ്വ വ്യാപകമായി ഇഷ്യൂ ചെയ്യപ്പെട്ടെങ്കിലും ഒന്നാം ലോക മഹായുദ്ധത്തിലെ ചില പ്രത്യേക സാഹചര്യങ്ങൾ മൂലം  1917-ൽ  1, 2(8 അണ) denomination-കളിൽ ഉള്ള നോട്ടുകൾ കൂടി പുറത്തിറക്കാൻ  ഗവണ്മെന്റ് നിര്ബന്ധിതരായി. 1926 ജനുവരി 1-ന് ഈ നോട്ടുകൾ നിർത്തലാക്കി. എങ്കിലും പിന്നീട് 1940-ൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിലെ ഒരു രൂപാ  നോട്ട് വീണ്ടും  പുറത്തിറക്കുകയുണ്ടായി. തുടർന്ന് 1943-ൽ  രണ്ടു രൂപാ നോട്ടുകളും പുറത്തിറക്കപെട്ടു.
King's Portrait Series നോട്ടുകൾ  ( George V- മന്റെയും, VI- മന്റെയും ഛായാചിത്രത്തോടു കൂടിയ നോട്ടുകൾ)പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ Underprint Series-ൽ പെട്ട Small Denomination നോട്ടുകളായ 1, 2 രൂപാ നോട്ടുകളിൽ George V- മന്റെ ഛായാചിത്രം (Portrait ) ആലേഖനം ചെയ്യപ്പെട്ടിരുന്നു. 1923-ൽ പുറത്തിറങ്ങിയ King  Portrait Series നോട്ടുകളുടെ ആദ്യപടിയായാണ്  George  V- മന്റെ ഛായാചിത്രത്തോടു കൂടിയ Underprint Series-ൽ  പെട്ട  ഈ നോട്ടുകൾ  അറിയപ്പെട്ടിരുന്നത്.




to be continued...

10-09-2016- ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ-9




ഇന്നത്തെ പഠനം
അവതരണം
O.K Prakash
വിഷയം
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
ലക്കം
9


1991 ആഗസ്റ്റ് 20ാം തിയ്യതി ഇറക്കിയ രാജീവ് ഗാന്ധിയുടെ സ്റ്റാമ്പ് അതിമനോഹരമാണ്. അന്ന് ഒരു രൂപയുടെ ആ സ്റ്റാമ്പ് ഒരോന്ന് വീതം മാത്രമേ നൽകിയിരുന്നുള്ളൂ.







ബെൽജിയം രാജ്യത്ത് 19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ആഴ്ചയിൽ 7 ദിവസവും തപാൽ വിതരണം നടന്നിരുന്നു. തൊഴിലാളി യൂണിയനുകളും ക്രിസ്ത്യൻ മതമേധാവികളും ഇതിൽ അതൃപ്തരായിരുന്നു. 1890 ൽ ബെൽജിയം ഇറക്കിയ സ്റ്റാമ്പുകളിൽ അടിയിലെ ഭാഗത്ത് ഒരു ടാബ് ഉണ്ടായിരുന്നു. "Not to be delivered on Sunday" എന്ന് ബെൽജിയൻ ഭാഷയിൽ അതിൽ എഴുതിയിരുന്നു. ഇതാണ് "സൺഡേ ലേബലുകൾ". ഈ ലേബൽ ഉള്ളപ്പോൾ എഴുത്ത് ഞായറാഴ്ച  പോസ്റ്റ് മാൻ വിതരണം ചെയ്യില്ല. എന്നാൽ Delivery വേണമെങ്കിൽ ലേബൽ എടുത്ത് കളഞ്ഞാൽ മതി.





09-09-2016- നോട്ടിലെ ചരിത്രം- ക്രിസ്റ്റഫർ കൊളംബസ്




ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
9

ക്രിസ്റ്റഫർ കൊളംബസ്

യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരിയാണ്‌ ക്രിസ്റ്റഫർ കൊളംബസ്.1451 ഓഗസ്റ്റ് 25നും-ഒക്ടോബർ 31-നും ഇടയ്ക്ക്, ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ ജനോവയിലാണ്‌ അദ്ദേഹത്തിന്റെ ജനനം എന്നാണ്‌ ലഭ്യമായ വിവരങ്ങൾ വച്ചുള്ള അനുമാനം. മരണം:1506 മേയ് 20 സ്പെയിൻ.



Currency year issued 1971
Country italy
5000 lire.

08-09-2016- Gandhi stamps- ഗാന്ധി - നെഹ്റു




ഇന്നത്തെ പഠനം
അവതരണം
Ummer Farook Calicut
വിഷയം
വിദേശ ഗാന്ധി സ്റ്റാമ്പുകൾ
ലക്കം
9

Gandhi and Nehru  ( ഗാന്ധി - നെഹ്റു )

നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടുന്നത് 1916 ൽ ആണ്.  തന്റെ ആത്മകഥയിൽ നെഹ്റു എഴുതുന്നു "ഗാന്ധിജിയെ ഞാൻ ആദ്യം കാണുന്നത് ക്രിസ്മസ്, 1916 കാലത്ത് ലക്നൗ കോൺഗ്രസ് സമയത്തു ആയിരുന്നു."
ഇരുവരും സാമൂഹിക പദവി, പ്രായം, ചിന്തയും, വ്യക്തിത്വം എന്നീ കാര്യത്തിൽ പൂർണ്ണമായും വ്യത്യസ്ത ആളുകൾ ആയിരുന്നു. എന്നാൽ, രാജ്യതിന്റെ സ്വാതന്ത്ര്യതിനു വേണ്ടി ഉള്ള നീണ്ട യാത്ര ഇവരേ അടുത്ത സുഹൃത്തുക്കളാക്കി തീർത്തു.

Guyana 1998 ൽ  പുറത്തിറക്കിയ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.






07-09-2016- ശേഖരത്തിൽ നിന്ന്- SHREDDED BANKNOTES




ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
9

SHREDDED BANKNOTES

ഓരോ രാജ്യവും അതാത് രാജ്യത്തെ ഉപയോഗ ശൂന്യമായ ബാങ്ക്നോട്ടുകൾ നശിപ്പിക്കുന്നത് പ്രത്യേക തരം മെഷീൻ (Shredder) ഉപയോഗിച്ചാണ്. ഇങ്ങനെ നശിപ്പിച്ച നോട്ടുകളെയാണ് Shredded banknotes എന്ന് പറയുന്നത്.