13/10/2016

11-09-2016- ബ്രിട്ടീഷ് ഇന്ത്യൻ കറൻസി- Part-3


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
9


ബ്രിട്ടീഷ് ഇന്ത്യൻ  കറൻസി 
Continuation... (Part- 3)

Underprint Series-ലെ Small Denomination നോട്ടുകള്‍


ബ്രിട്ടീഷ്  ഇന്ത്യൻ  കറൻസികൾ മൂന്ന്  സീരീസുകളിലായാണ് പുറത്തിറക്കപ്പെട്ടിട്ടുള്ളത്.

1) Victoria Portrait Series.
2) Underprint Series.
3) King's Portrait Series.

ഇവയിലെ Underprint Series-ലെ Small Denomination നോട്ടുകളെകുറിച്ചാണ്  ഇവിടെ പ്രദിപാദിക്കുന്നത്.

1903 നും 1911നും ഇടയിൽ  Underprint Series നോട്ടുകളിൽ   5, 10, 50, 100 എന്നീ denomination-കളിൽ ഉള്ള നോട്ടുകൾ സർവ്വ വ്യാപകമായി ഇഷ്യൂ ചെയ്യപ്പെട്ടെങ്കിലും ഒന്നാം ലോക മഹായുദ്ധത്തിലെ ചില പ്രത്യേക സാഹചര്യങ്ങൾ മൂലം  1917-ൽ  1, 2(8 അണ) denomination-കളിൽ ഉള്ള നോട്ടുകൾ കൂടി പുറത്തിറക്കാൻ  ഗവണ്മെന്റ് നിര്ബന്ധിതരായി. 1926 ജനുവരി 1-ന് ഈ നോട്ടുകൾ നിർത്തലാക്കി. എങ്കിലും പിന്നീട് 1940-ൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിലെ ഒരു രൂപാ  നോട്ട് വീണ്ടും  പുറത്തിറക്കുകയുണ്ടായി. തുടർന്ന് 1943-ൽ  രണ്ടു രൂപാ നോട്ടുകളും പുറത്തിറക്കപെട്ടു.
King's Portrait Series നോട്ടുകൾ  ( George V- മന്റെയും, VI- മന്റെയും ഛായാചിത്രത്തോടു കൂടിയ നോട്ടുകൾ)പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ Underprint Series-ൽ പെട്ട Small Denomination നോട്ടുകളായ 1, 2 രൂപാ നോട്ടുകളിൽ George V- മന്റെ ഛായാചിത്രം (Portrait ) ആലേഖനം ചെയ്യപ്പെട്ടിരുന്നു. 1923-ൽ പുറത്തിറങ്ങിയ King  Portrait Series നോട്ടുകളുടെ ആദ്യപടിയായാണ്  George  V- മന്റെ ഛായാചിത്രത്തോടു കൂടിയ Underprint Series-ൽ  പെട്ട  ഈ നോട്ടുകൾ  അറിയപ്പെട്ടിരുന്നത്.




to be continued...

No comments:

Post a Comment