Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 1⃣2⃣
---------------------------------------
ജോൺ ബോയ്ഡ് ഡൺലപ്
ജനനം 1840
മരണം 1921 (പ്രായം 81)
, Ireland
വായു നിറച്ച ടയർ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച സ്കോട്ടിഷ് മൃഗഡോക്ടരായിരുന്നു ജോൺ ബോയ്ഡ് ഡൺലപ്. അനവധി രാജ്യങ്ങളിൽ ശാഖകളുള്ളതും ലോകത്തെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനികളിൽ ഒന്നുമായ ഡൺലപ് കമ്പനി സ്ഥാപിച്ചത് ജോൺ ബോയ്ഡ് ഡൺലപ് ആണ്. 1840 ഫെബ്രുവരി 5-ന് സ്കോട്ട്ലൻഡ്സിലെ അയർഷെയറിൽ ഇദ്ദേഹം ജനിച്ചു. 1867-ൽ ഒരു മൃഗഡോക്ടറായി സേവനമനുഷ്ഠിച്ചുവരവേ തന്റെ പുത്രൻ കളിക്കാനുപയോഗിക്കുന്ന മുച്ചക്രചവിട്ടുവണ്ടിയുടെ കട്ടറബ്ബർ ചക്രങ്ങൾ സൃഷ്ടിക്കുന്ന കുലുക്കം പരിഹരിക്കുന്നതിനു വേണ്ടിയാണ്, ജോൺ ഡൺലപ് കാറ്റു നിറച്ച റബ്ബർ ചക്രങ്ങൾ (ടയറുകൾ) നിർമിച്ചത് കാറുകള്‍ മുതല്‍ വിമാനങ്ങളിൽ വരെയും ഉപയോഗിക്കുന്ന ആ ടയറുകളാണ് ആധുനിക ഗതാഗത സംവിധാനത്തിൽ ഇന്നും നിലനില്‍ക്കുന്നത്.
2005 ൽ bank of northen Ireland (uk) പുറത്തിറക്കിയ ഡൺലപിൻറ്റെ ചിത്രം ആലേഖനം ചെയ്ത 10 pounds sterling. .
No comments:
Post a Comment