ഇന്നത്തെ പഠനം
O.K Prakash
---------------------------------------
🔷ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ 1⃣1⃣
---------------------------------------
2003 ഒക്ടോബർ 9 ന് കേരളത്തിന്റെ അഭിമാനമായ മൂന്ന് ജ്ഞാനപീഠ അവാർഡ് ജേതാക്കളുടെ (ജി. ശങ്കരക്കുറുപ്പ് , എസ്.കെ പൊറ്റക്കാട്, തകഴി ശിവശങ്കരപിള്ള) സെറ്റനെന്റായി മൂന്ന് സ്റ്റാമ്പുകൾ ഇറക്കുകയുണ്ടായി. ഇവയുടെ ക്യാറ്റലോഗ് വില 150O രൂപയാണ്.
ഇരട്ട സ്റ്റാമ്പുകളിൽ ഒന്നിനെ അപേക്ഷിച്ച് അടുത്ത സ്റ്റാമ്പ് തല തിരിഞ്ഞതാണെങ്കിൽ അത്തരം സ്റ്റാമ്പുകളെ "ടച്ച് - ബച്ച്" ( Tete-be che) എന്ന് പറയുന്നു.ഇവിടെ ബ്രിട്ടീഷ് ഇന്ത്യയിലെ ജോർജ്ജ് അഞ്ചാമന്റെ ടച്ച്-ബച്ച് സ്റ്റാമ്പ് കാണിച്ചിരിക്കുന്നു. വിവിധ രാ ജ്യങ്ങളിലും ഇന്ത്യൻ നാട്ടുരാജ്യങ്ങളിലും ടച്ച്-ബച്ച് സ്റ്റാമ്പുകൾ ഉണ്ടായിട്ടുണ്ട്. കൊച്ചി രാജ്യത്തെ ഒരു ടച്ച് -ബച്ച് സ്റ്റാമ്പിന് ഇപ്പോഴത്തെ വില 13000 പൗണ്ടാണ്.
No comments:
Post a Comment