13/10/2016

02-10-2016 Sulfeeqer Pathechali

📚 ഇന്നത്തെ പഠനം
     Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -12
-----------------------------


Nicaraguan Currency - Córdoba
--------------------------------------------------
മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നിക്കരാഗ്വ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് നിക്കരാഗ്വ).  നിക്കരാഗ്വ യുടെ സ്ഥാപകനായ Francisco Hernandez de Cordoba യുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പേരിൽ 1912 മാർച്ച് 20-ന് നിലവിലെ കറൻസിയായിരുന്ന Peso- ക്ക് പകരമായി ആദ്യ Cordoba (C$), 12.50 Peso = 1 Cordoba എന്ന നിരക്കിൽ  നിലവിൽ വന്നു. 

1988-ൽ Second Cordoba (1 New Cordoba = 1000 1st Cordoba ) നിലവിൽ വന്നു. 1991-ൽ രണ്ടാം Cordoba- ക്ക് പകരമായി 'Cordoba Oro' അല്ലെങ്കിൽ 'Golden Cordoba' എന്ന Third Cordoba (1 Cordoba Oro = 5,000,000 Second Cordoba) നിലവിൽ വന്നു. വിദേശ വിനിമയ  മാർക്കറ്റിൽ  ഇന്ന് നിലവിൽ (ഏകദേശം ) 24 Cordoba = 1 US Dollar എന്ന നിരക്കലാണ്‌ കൈമാറ്റം നടക്കുന്നത്.

Nicaraguan കറൻസികളുടെ മുൻവശത്ത്(Obverse) രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെ ചിത്രങ്ങളും മറുവശത്ത്(Reverse) രാജ്യത്തെ പ്രമുഖ സ്ഥലങ്ങളുടെയോ സസ്യ ജന്തു ജാലങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്നു.

No comments:

Post a Comment