ഇന്നത്തെ പഠനം
Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം 1⃣1⃣
-----------------------------
French Franc
----------------------
2002 -ൽ Euro നിലവിൽ വരുന്നത് വരെ ഫ്രാൻസിലെ ദേശീയ കറന്‍സിയായിരുന്നു French Franc (F or FF). 1360-ൽ കിംഗ് ജോൺ രണ്ടാമൻ ആദ്യത്തെ French Franc ( Equal to 1 livre tournois) പുറത്തിറക്കി. ഫ്രാൻസിന് പുറമെ അക്കാലത്തെ പല ഫ്രഞ്ച് കോളനികളിലും Franc തന്നെയായിരുന്നു വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. 1641-ൽ ലൂയിസ് XIII ഫ്രാങ്ക് നാണയങ്ങളുടെ നിർമ്മാണം നിർത്തലാക്കി പകരം louis (Gold), ecu (Silver) കൊണ്ട് വന്നെങ്കിലും ഫ്രാങ്ക് അപ്പോഴും വിനിമയത്തിൽ തുടർന്നു.
1795-ൽ French Revolutionary Convention ഫ്രാൻസിന്റെ ദേശീയകറൻസിയായി French Franc- നെ Decimal രൂപത്തിൽ (1 Franc = 10 Decimes = 100 Centimes ) പുനഃസ്ഥാപിച്ചു . അതേ വർഷത്തിൽ തന്നെ French Franc- ന്റെ പേപ്പർ കറൻസി നിലവിൽ വന്നു.
1960 ജനുവരിയിൽ ഫ്രാൻസ് നിലവിലുള്ള Franc- ന് മൂല്യ മാറ്റം നൽകി New Franc (NF) കൊണ്ട് വന്നു(1 NF = 100 Franc). French Franc- ന്റെ NF എന്ന പദവി കുറച്ചു വർഷങ്ങൾ മാത്രം നില നിന്നു. അതിനു ശേഷം വീണ്ടും അത് പഴയ Franc- ലേക്ക് തന്നെ തിരിച്ചു വന്നു. 1999-ൽ Franc- നു പകരം Euro ഭാഗികമായി നിലവിൽ വന്നു (for accounting purposes). 2002-ൽ Euro പൂർണ്ണമായും ഫ്രാൻസിന്റെ ഔദ്യോഗിക കറസിയായി.
No comments:
Post a Comment