Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -15
-----------------------------
German Papiermark (1914 - 1923)
----------------------------------------------
German Goldmark- ക്കും സ്വർണ്ണവും തമ്മിലുള്ള ബന്ധം (Mark-ന് പകരം തുല്യ തോതിലുള്ള സ്വർണം കൈമാറ്റം ചെയ്യുന്ന Central bank-ന്റെ രീതി) ഉപേക്ഷിക്കുന്നതിനു വേണ്ടി 1914 ഓഗസ്ററ് - 4 ന് Goldmark- ന് പകരമായി German Papiermark നിലവിൽ വന്നു.സാങ്കേതികമായി Papiermark- ക്കും Goldmark- ക്കും ഒന്ന് തന്നെയാണ് . ഔദ്യോഗികമായി ഈ രണ്ട് കറൻസികളെയും Mark എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ ഈ രണ്ട് Mark- കളും തമ്മിൽ തിരിച്ചറിയുന്നതിനു വേണ്ടി 1914-ന് ശേഷമുള്ള Mark- നെ Papiermark എന്ന് നാമകരണം ചെയ്യപ്പെട്ടപ്പോൾ അതിന് മുമ്പുള്ള Mark- നെ Goldmark എന്നും അറിയപ്പെട്ടു. Germany- യുടെ Central Bank ആയി 1876-ൽ നിലവിൽ വന്ന Riechsbank തന്നെയാണ് Goldmark- ന് ശേഷം Papiermark- ഉം ഇഷ്യൂ ചെയ്തത്.
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും തന്മൂലം കനത്ത സാമ്പത്തിക ബാധ്യത ഉടലെടുക്കുകയും ചെയ്തപ്പോൾ അന്താരാഷ്ട്ര വിപണിയിൽ Mark- ന്റെ മൂല്യം ഇടിയുന്നതിനനുസരിച്ച് സഖ്യ സേനക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടി ജർമനിക്ക് കൂടുതൽ വിദേശ കറൻസികൾ ആവശ്യമായി വന്നു. ഇതിനായി ജർമനി കൂടുതൽ പണം പ്രിന്റ് ചെയ്യുവാൻ തീരുമാനിച്ചു. ഇക്കാരണത്താൽ Mark- നു വീണ്ടും വിലയിടിവ് സംഭവിച്ചു.
1922-ലും 1923-ലും ജർമനി നേരിട്ട hyperinflation (വളരെ ഉയർന്ന പണപ്പെരുപ്പം/ വിലകയറ്റം) സമയത്തായിരുന്നു German Papiermark വ്യാപകമായി വിനിമയത്തിലുണ്ടായിരുന്നത്. 1 Goldmark = 1 Trillion Papiermark എന്നതായിരുന്നു അന്നത്തെ വിനിമയ നിരക്ക് . ഈ hyperinflation തടയുന്നതിന് വേണ്ടിയും ജർമൻ കറൻസികളുടെ സ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ടിയും 1923-ൽ German Papermark- ന് പകരമായി German Rentenmark (1 Trillion Papiermark = 1 Rentenmark എന്ന നിരക്കിൽ) നിലവിൽ വന്നു.

No comments:
Post a Comment