13/10/2016

18-09-2016- കറൻസി പരിചയം- ബ്രിട്ടീഷ് ഇന്ത്യൻ കറൻസി (Part-4)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
10

ബ്രിട്ടീഷ് ഇന്ത്യൻ കറൻസി
Continuation... (Part-4)

King's Portrait Series

1923-ൽ Underprint series നോട്ടുകൾ നിർത്തലാക്കിയതിനു ശേഷം ജോർജ്ജ് അഞ്ചാമന്റെ ഛായാചിത്രത്തോടു കൂടിയ King's Portrait Series- ൽ പെട്ട നോട്ടുകൾ നിലവിൽ വന്നു. ആദ്യമായി 10 രൂപ നോട്ടുകളാണ് ഇഷ്യൂ ചെയ്യപ്പെട്ടത്. അതിനു ശേഷം നിലവിൽ വന്ന എല്ലാ ബ്രിട്ടീഷ് ഇന്ത്യ പേപ്പർ നോട്ടുകളുടെയും ഒരു പ്രധാന സവിശേഷതയായി കാണപ്പെടുന്നത് തന്നെ ജോർജ്ജ് അഞ്ചാമന്റെയും ആറാമന്റെയും ഛായാചിത്രങ്ങളാണ്.

Victoria Portrait Series- ന്റെയും Underprint series- ന്റെയും പോലെ തന്നെ Government of India തന്നെയാണ് ആദ്യഘട്ടത്തിൽ King's Portrait Series നോട്ടുകളും ഇഷ്യു ചെയ്തിരുന്നത്. എന്നാൽ 1935 ഏപ്രിൽ 1-ന് Reserve Bank of India നിലവിൽ വന്നതിന് ശേഷം കറൻസി ഇഷ്യൂ ചെയ്യുന്ന ചുമതല RBI ഏറ്റെടുത്തു. 5, 10, 50, 100, 500, 1000, 10,000 എന്നീ denomination-കളിലാണ് ഇവ പുറത്തിറക്കപ്പെട്ടത്. എങ്കിലും 1938-ൽ സ്വന്തം നോട്ടുകൾ പുറത്തിറക്കുന്നത് വരെ Section 22 of the RBI Act, 1934 പ്രകാരം Government of India യുടെ പേരിലാണ് നോട്ടുകൾ ഇഷ്യൂ ചെയ്തത്. 1938 ജനുവരി മാസം ജോർജ്ജ് ആറാമന്റെ ഛായാചിത്രത്തോടു കൂടിയ നോട്ടുകൾ RBI യുടെ പേരിൽ പുറത്തിറങ്ങി. ആദ്യമായി RBI ഇഷ്യൂ ചെയ്ത നോട്ടുകൾ രണ്ടാമത്തെ RBI ഗവർണറായ James Braid Taylor- ന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങിയത്.

1928-വരെ ഇന്ത്യക്കു പുറത്താണ് നോട്ടുകൾ പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ 1928 മെയ് മാസത്തിൽ Nasik-ൽ കറൻസി പ്രസ്സ് സ്ഥാപിക്കപ്പെട്ടതിനു ശേഷം ഇന്ത്യയിൽ തന്നെ നോട്ടുകൾ പ്രിന്റ് ചെയ്യാൻ തുടങ്ങി.
മുൻ സീരീസുകളെ അപേക്ഷിച്ചു കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ആയിരുന്നു King's Portrait Series- ൽ ഉണ്ടായിരുന്നത്. വാട്ടർ മാർക്കിലുള്ള വ്യത്യാസം, ഛായാചിത്രത്തിന്റെ സങ്കീർണ്ണമായ ക്രമീകരണം, ബഹുവർണ്ണ പ്രിന്റിങ് എന്നിവ അവയിൽ പെട്ടതാണ്.

രണ്ടാം ലോകമയുദ്ധവേളയിൽ ബ്രിട്ടീഷ് ഇന്ത്യൻ കറൻസി കളുടെ ഉയർന്ന നിലവാരത്തിലുള്ള കള്ള നോട്ടുകൾ ജപ്പാൻ വ്യാപകമായി പുറത്തിറക്കി. അതിനാൽ നോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായി വന്നു. വാട്ടർ മാർക്കിലുള്ള വ്യത്യാസം, ജോർജ്ജ് ആറാമന്റെ അർദ്ധ മുഖ ചിത്രത്തിന് പകരം പൂർണ്ണ മുഖമുള്ള ചിത്രം, ആദ്യമായി ഇന്ത്യൻ കറന്സികളിൽ ചേർക്കപ്പെട്ട Security thread സംവിധാനം എന്നിവയാണവ. സ്വാതന്ത്ര്യാനന്തരം മൂന്ന് വർഷത്തിന് ശേഷം 1950-ൽ Indian rupee നിലവിൽ വരുന്നത് വരെ King's Portrait Series നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു.

 




Continuation...


No comments:

Post a Comment