13/10/2016

09-10-2016 Sulfeeqer Pathechali

📚 ഇന്നത്തെ പഠനം
     Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -13
-----------------------------


Austro-Hungarian currency
--------------------------------------------
1867 മുതൽ 1918 വരെ നിലനിന്നിരുന്ന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് ആസ്ട്രിയ-ഹംഗറി എന്ന പേരിലും അറിയപ്പെട്ടിരുന്നു.  Vienna- യിൽ വെച്ച് 1900 മുതൽ Krone ബാങ്ക് നോട്ടുകൾ  അച്ചടിച്ച് തുടങ്ങി. അതിനു ശേഷം Austro-Hungarian സാമ്രാജ്യം ഉടനീളം Krone പേപ്പർ കറൻസികളായിരുന്നു വിനിമയത്തിനുപയോഗിച്ചിരുന്നത്. Austro-Hungarian ബാങ്ക് ഇഷ്യൂ ചെയ്ത  കറൻസികൾ  Austria- യിൽ Krone (Pl. Kornen) എന്ന പേരിലും Hungary- യിൽ Korona എന്ന പേരിലും അറിയപ്പെട്ടു.  ഈ നോട്ടുകളെല്ലാം ഇരുഭാഷയിൽ  (German & Hungarian) പ്രിന്റ് ചെയ്ത നോട്ടുകളാണെങ്കിലും കറൻസി മൂല്യം എട്ട് ഭാഷകളിൽ (Czech, Polish, Croatian, Slovene, Serbian, Italian, Ukrainian and Romanian) രേഖപ്പെടുത്തിയിരുന്നു.

ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ചില ബാങ്ക് നോട്ടുകളിൽ ഇരു വശങ്ങളിലും ഒരേ ഭാഷ പ്രിന്റു ചെയ്ത (German or Hungarian) നോട്ടുകളും പുറത്തിറങ്ങിയിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് Austro-Hungarian സാമ്രാജ്യം തകർന്നടിയുകയും തൽഫലമായി രൂപം കൊണ്ട പുതിയ രാജ്യങ്ങളിൽ (അവരുടേതായ സ്വന്തം കറൻസികൾ ഇഷ്യൂ ചെയ്യുന്നത് വരെ) ഈ നോട്ടുകളുടെ circulation നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാജ്യങ്ങളും അവരുടേതായ സ്റ്റാമ്പുകൾ നോട്ടുകളിൽ പതിക്കുകയും ചെയ്തു.


No comments:

Post a Comment