20/12/2016

18-12-2016- Replacement banknote of India (Star Note)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
24


Replacement banknote of  India (Star Note)

100 കറൻസികൾ അടങ്ങിയ ഒരു Bundle ആയാണ് RBI നോട്ടുകൾ ഇഷ്യൂ ചെയ്യുന്നത്. ഈ നോട്ടുകൾ 1  മുതൽ 100 വരെ തുടർച്ചയായ  ഒരു സംഖ്യാക്രമത്തിലായിരിക്കും.ഓരോ ബാങ്ക് നോട്ടിനും Prefix (First  3  characters) ന് ശേഷം  തുടർച്ചയായ ആറക്ക  സീരിയൽ നമ്പർ ഉണ്ടായിരിക്കും.

പ്രിന്റ് ചെയ്യുന്ന സമയത്തു ഇവയിൽ ചില നോട്ടുകളിലെ സീരിയൽ നമ്പറുകളിൽ   വരുന്ന പാകപ്പിഴവുകൾ (Numbering Defects) പരിഹരിക്കുന്നതിന് അത്തരം നോട്ടുകൾ എടുത്തു മാറ്റി പകരം വേറെ നോട്ടുകൾ വെക്കേണ്ടതായി വരുന്നു. 2006 വരെ 100 നോട്ടുകൾ അടങ്ങിയ ഒരു ബാച്ചിലെ(Batch) ഏതെങ്കിലും ഒരു നോട്ടിൽ ന്യൂനത(defect) വന്നാൽ ആ Batch മുഴുവൻ RBI  പിൻവലിച്ച്  പകരം പുതിയ ഒരു Batch നോട്ടുകൾ പ്രിന്റ് ചെയ്യുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.  ഇങ്ങിനെ ഒരു Batch മുഴുവൻ രണ്ടാമത് പ്രിന്റു ചെയ്യുവാനുള്ള സമയം, പേപ്പറിന്റെയും മഷിയുടെയും അധിക ചിലവ് തുടങ്ങിയ കാരണങ്ങളാൽ 2006-ൽ RBI ഈ രീതി നിർത്തലാക്കി.

പിന്നീട് ഏതെങ്കിലും നോട്ടുകളിൽ ഇത്തരം പാകപ്പിഴവുകൾ സംഭവിച്ചാൽ ആ Batch നോട്ടുകൾ മുഴുവൻ  പിൻവലിക്കുന്നതിന് പകരം Defective നോട്ട് മാത്രം എടുത്തു മാറ്റി നക്ഷത്ര ചിഹ്നം "*" (Star) മുദ്രണം ചെയ്ത നോട്ടുകൾ പകരം വയ്ക്കുന്ന രീതി തുടങ്ങി. ഈ നോട്ടുകളെയാണ് Star Series നോട്ടുകൾ എന്നറിയപ്പെടുന്നത്. ഇത്തരം നോട്ടുകളിൽ  നമ്പർ പാനലിൽ Prefix- ന്റെയും ആറക്ക സീരിയൽ നമ്പറിന്റെയും ഇടയിലാണ് Star (*) മുദ്രണം ചെയ്യുന്നത്. (ചിത്രം കാണുക). ഇത്തരത്തിൽ Replace ചെയ്ത  Star നോട്ടുകളുടെ Prefix ആ ബാച്ചിലെ മറ്റു നോട്ടുകളുടെ Prefix- ൽ നിന്നും വ്യത്യാസപ്പെട്ടതായിരിക്കും.

തുടക്കത്തിൽ 10, 20, 50 എന്നീ ചെറിയ denomination- കളിലുള്ള Star നോട്ടുകളാണ് RBI പുറത്തിറക്കിയത്. എന്നാൽ 2009 മുതൽ 100 രൂപയുടെ Star നോട്ടുകളും പുറത്തിറക്കാൻ തുടങ്ങി. ഏതെങ്കിലും ഒരു bundle- ലിൽ ഇത്തരത്തിൽ Star നോട്ടുകൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യം വ്യക്തമായി bundle- ലിന്റെ  പുറത്തു രേഖപ്പെടുത്തിയിരിക്കും (ചിത്രം കാണുക)

മറ്റു രാജ്യങ്ങളും ഇത്തരത്തിൽ Replacement Bank നോട്ടുകൾ പുറത്തിറക്കുന്നുണ്ട്.  വ്യത്യസ്തമായ  ചിഹ്നങ്ങളാണ് ഓരോ രാജ്യവും അവയുടെ സീരിയൽ നമ്പറിന്റെ കൂടെ ചേർക്കുന്നത്.





16-12-2016- നോട്ടിലെ ചരിത്രം- കാൾ ലാൻഡ്സ്റ്റൈനർ


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
23


കാൾ ലാൻഡ്സ്റ്റൈനർ

  • എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ‌ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ. 
  • ജനനം= 1868   മരണം=1943.
  •  1930 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

കാൾ ലാൻഡ്സ്റ്റൈനറിൻടെ ചിത്രം ആലേഖനം ചെയ്ത Austrian 1000 Shilling. അദ്ദേഹം കണ്ടെത്തിയ A, B, O എന്നീ രക്ത ഗ്രൂപ്പുകളെ അനുസ്മരിച്ച് അവയുടെ പേരും അനുബന്ധ ഗവേഷണ വസ്തുതകളും നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്നു.



15-12-2016- Gandhi stamps- ഗാന്ധിയുടെ മൂന്നു കുരങ്ങുകൾ


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്ററാമ്പുകൾ
ലക്കം
23

Gandhi's three monkeys (ഗാന്ധിയുടെ മൂന്നു കുരങ്ങുകൾ)

മഹാത്മജിയുടെ മൂന്നു കുരങ്ങുകൾ എന്ന പേരിൽ അറിയപ്പെടുന്ന മൂന്നു കുരങ്ങൻമാരുടെ പ്രതിമകൾ ( കള്ളം ഞാൻ പറയില്ല, കേൾക്കില്ല, കാണില്ല ) വളരെ മനോഹരമായി, 100th Anniversary of Mahatma Gandhi's return to India എന്ന പേരിൽ miniature sheet രൂപത്തിൽ  Solomon Islands കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.

Solomon Islands  2015 ൽ പുറത്തിറക്കിയ ഈ Miniature Sheet ചിത്രത്തിൽ കാണാം.







14-12-2016- ശേഖരത്തില്‍ നിന്ന്- Change of name



ഇന്നത്തെ പഠനം
അവതരണം
Sageer Numis
വിഷയം
ശേഖരത്തില്‍ നിന്ന്
ലക്കം




CHANGE OF NAME



Brazil ൻ്റെ 500 New Cruzados നോട്ട് 500 Cruezeiros എന്നാക്കി മാറ്റിയപ്പോൾ Overprint ചെയ്തതാണ് ചിത്രത്തിൽ.



12-12-2016- Modern coins- Teachers day coins


ഇന്നത്തെ പഠനം
അവതരണം
Rafeek Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
22



11-12-2016- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-2


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
22

Continuation... (Part-2)
നേപ്പാളി രൂപ 1955 മുതൽ 1972 വരെ.

1955 മാർച്ച് 13-ന് ത്രിഭുവൻ രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മകനായ മഹേന്ദ്ര(Mahendra Bir Bikram Shah) അധികാരത്തിൽ വരികയും ചെയ്തു. അതിനു ശേഷം 1956 ഏപ്രിൽ മാസത്തിൽ സ്ഥാപിതമായ Nepal Rastra Bank (Central Bank) ആണ് പിന്നീട് വന്ന നേപ്പാൾ നോട്ടുകളെല്ലാം Central Bank ഗവർണ്ണറുടെ ഒപ്പോടു കൂടി ഇഷ്യൂ ചെയ്തത്. (മുൻ ഭരണാധികാരിയുടെ കാലത്തു ഖജാൻജിയുടെ(Head of the Treasury) ഒപ്പായിരുന്നു നോട്ടുകളിൽ പതിച്ചിരുന്നത്)

മഹേന്ദ്ര രാജാവിന്റെ കാലത്ത് രണ്ടു series - ൽ പെട്ട നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു. ആദ്യത്തെ ശ്രേണി യിൽ ഇഷ്യൂ ചെയ്ത നോട്ടുകളിൽ Nepali 'Topi' തലയിൽ വച്ച് സാധാരണ വസ്ത്രം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാമത്തെ ശ്രേണി യിൽ മിലിറ്ററി യൂണിഫോം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ആലേഖനം ചെയ്തത്. 500, 1000 എന്നീ ഉയർന്ന denomination-കളിലുള്ള നോട്ടുകൾ ആദ്യമായി ഉൾകൊള്ളിച്ചതും രണ്ടാമത്തെ ശ്രേണി യിൽ (Second series) ആണ്.



to be continued....



10-12-2016- Indian them on foreign stamps- Saree


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ് 
ലക്കം
22

Saree (സാരി)

സാരി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു സ്ത്രി വസ്ത്രമാണ്. അഞ്ച് മുതൽ ഒമ്പത് യാർഡുകൾ ( 4.5 മുതൽ 8 മീറ്റർ) നീളവും, 2 മുതൽ 4 അടി വരെ  (1.20 മീറ്റർ 60 സെ.മീ) വീതിയും ഉണ്ടാവുന്ന ഇവ ശരീരത്തിൽ ചുറ്റിയാണ് അണിയുന്നത്.

1977 ൽ സുറിനാം പുറത്തിറക്കിയ സാരിയുടെ ചിത്രമടങ്ങിയ സ്റ്റാമ്പ് സീരീസിന്റെ ഫസ്റ്റ്-ഡേ-കവർ ചിത്രത്തിൽ കാണാം.