09/12/2017

11-11-2017 - കറൻസി പരിചയം - Algerian Dinar


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
62

അൾജീരിയൻ ദിനാർ 



ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയ അൾജീരിയയിൽ 1964 ഏപ്രിൽ 1-ന് ഔദ്യോഗിക കറൻസിയായ ദിനാർ(dinar) നിലവിൽ വന്നു. 1 dinar എന്നത് 100 santeem ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. 

നാണയങ്ങൾ: 
--------------------------  

  • 1964-ൽ 1, 2, 5, 10, 20, 50 santeem നാണയങ്ങളും 1 dinar നാണയവും പുറത്തിറങ്ങി.  
  • 1, 2, 5 santeem നാണയങ്ങൾ അലുമിനിയത്തിലും 10, 20, 50 santeem നാണയങ്ങൾ aluminium bronze-ലും 1 dinar നാണയം cupro-nickel-ലുമാണ് അടിച്ചിറക്കിയത്.  
  • തുടക്കത്തിൽ നാണയത്തിന്റെ മുൻവശത്ത് അൾജീരിയയുടെ എംബ്ലവും മറുവശത്ത് നാണയത്തിന്റെ മൂല്യം കിഴക്കൻ അറബിക് സംഖ്യ രീതിയിലും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടുള്ള ദശകങ്ങളിൽ അൾജീരിയയിലെ വിവിധങ്ങളായ വിഷയങ്ങളുടെ സ്മരണാർത്ഥം ആയിട്ടാണ് പലപ്പോഴായി നാണയങ്ങൾ ഇഷ്യൂ ചെയ്തിട്ടുള്ളത്.  
  • 1, 2 santeem നാണയങ്ങൾ പിന്നീട് അടിച്ചിറക്കിയിട്ടില്ല. 5, 10, 20 santeem നാണയങ്ങൾ അവസാനമായി അടിച്ചിറക്കിയത് 1980-കളിൽ ആണ്.  
  • 1992-ൽ പുതിയ സീരീസിലുള്ള 1⁄4, 1⁄2, 1, 2, 5, 10, 20, 50, 100 ദിനാർ നാണയങ്ങൾ ഇഷ്യൂ ചെയ്തു. പിന്നീട് 2012-ൽ അൾജീരിയയുടെ 50-ആം ദിനത്തോടനുബന്ധിച്ച് 200 dinar നാണയം പുറത്തിറക്കി. ഇവയിൽ 10, 20, 50, 100, 200 നാണയങ്ങൾ Bi-metallic ആണ്.  
  • നാണയങ്ങളുടെ കൂട്ടത്തിൽ 5-ഉം അതിനു മുകളിലേക്കുമുള്ള ദിനാറുകളായിരുന്നു പൊതുവിൽ ഉപയോഗത്തിൽ ഉണ്ടായിരുന്നത്.  
  • പിന്നീട് ഉണ്ടായ പണപ്പെരുപ്പത്തെ തുടർന്ന് എല്ലാ santeem നാണയങ്ങളും 1⁄4, 1⁄2 ദിനാർ നാണയങ്ങളും വിപണിയിൽ നിന്നും പതിയെ അപ്രത്യക്ഷമായി.

08/11/2017

04-11-2017- കറൻസി പരിചയം- Algerian franc(1848-1964)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
61



അൾജീരിയൻ ഫ്രാങ്ക് (1848 - 1964)


1517 മുതൽ അൾജീരിയ ഭരിച്ചിരുന്ന ഓട്ടോമൻ ഭരണകൂടത്തിൽ നിന്നും ഫ്രാൻസ് 1838-ൽ ഭരണം പിടിച്ചെടുത്തു. 1848-ൽ അതുവരെ നിലവിലുണ്ടായിരുന്ന ഓട്ടോമൻ badju വിനു പകരം ഫ്രഞ്ച് ഭരണകൂടം പുറത്തിറക്കിയ കറൻസിയാണ് Algerian franc. ഇത് French franc -ന് തുല്യമായിരുന്നു. എന്നാൽ 1960-ൽ തുല്യത നിലനിർത്തുന്നതിന് വേണ്ടി 100 old Algerian franc = 1 new Algerian franc എന്ന നിരക്കിൽ പുനർ മൂല്യം നല്‍കി. ഒരു Algerian franc എന്നാൽ 100 centimes ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. 1962-ൽ അൾജീരിയ ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. എന്നിരുന്നാലും 1964 വരെ അൾജീരിയ സ്വന്തമായി കറൻസി (Algerian dinar) ഇറക്കുന്നത് വരെ Algerian franc വിനിമയത്തിൽ തുടർന്നു. 

02/11/2017

01-11-2017- പത്ര വർത്തമാനങ്ങൾ- Linn's Stamp News


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
29


Linn's Stamp News
(ലിൻസ് സ്റ്റാമ്പ് ന്യൂസ്)

ലിൻസ് സ്റ്റാമ്പ് ന്യൂസ് അമേരിക്കയിൽ നിന്നും ഇറങ്ങുന്ന ഒരു പ്രതിവാര പത്രമാണ്. ലോക രാഷ്ട്രങ്ങളുടെ പുതിയ സ്റ്റാമ്പുകൾ, കാര്യപെട്ട ലേലങ്ങൾ മുതലായ ഫിലിറ്റലിയുമായി ബന്ധപെട്ട വിവരങ്ങൾ മാത്രമാണ് ഈ പത്രത്തിൽ ഉൾപെടുത്തുന്നത്. ഇതേ പത്രം മൺത്ലി മാഗസിനായും ഇറങ്ങിയിരുന്നു. മിക്ക പത്രമാദ്യമങ്ങളെ പോലെ ഈ പത്രവും ഇന്ന് പ്രിന്റിങ്ങ് നിർത്തി, ഓൺലൈനായാണ് സർക്കുലേഷനിൽ ഉള്ളത്.

01/11/2017

31-10-2017- പണത്തിലെ വ്യക്തികൾ- ഏർണെസ്റ് ഹെമിംവേ


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
23

ഏർണെസ്റ് ഹെമിംവേ

'ദ ഓള്‍ഡ് മാന്‍ ആന്റ് ദ സീ' എന്ന രചനയാണ് ഹെമിങ് വേയെ ക്ലാസിക് സാഹിത്യത്തിന്റെ ഉദാത്തശ്രേണിയിലേക്ക് എടുത്തുയര്‍ത്തിയത്. വൃദ്ധനായ സാന്റിയാഗോ എന്ന മീന്‍പിടുത്തക്കാരന്‍ ഒരു ഭീമന്‍ മാര്‍ലിന്‍ മത്സ്യവുമായി ഗള്‍ഫ് സ്ട്രീമില്‍ മല്‍പ്പിടുത്തം നടത്തുന്നതാണ് ഇതിന്റെ പ്രമേയം.   നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാവും. എന്നെ തോല്‍പിക്കാനാവില്ല എന്ന സാന്റിയാഗോയുടെ വാചകം വളരെ പ്രശസ്തമാണ്. അതിജീവിക്കാന്‍ കരുത്തു ലഭിക്കുന്നവയും ജീവിതത്തെ പോരാടാന്‍  പ്രചോദിപ്പിക്കുന്നവയുമാണ് ഹെമിങ്ങ് വേയുടെ  ഒട്ടുമിക്ക രചനകളും. മണിമുഴങ്ങുന്നത് ആര്‍ക്കു വേണ്ടി( ഫോര്‍ ഹൂം ദ ബെല്‍ ടോള്‍സ്)യില്‍ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുന്ന കഥാപാത്രങ്ങളാണുള്ളത്. പക്ഷേ എഴുത്തില്‍ ജീവിതത്തിന്റെ പ്രകാശം വായനക്കാര്‍ക്ക് തെളിച്ചുകൊടുത്ത എഴുത്തുകാരന് അത് ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയാതെ പോയി എന്നത് വളരെ ഖേദകരമായി തോന്നുന്നു. അതിന് ന്യായീകരണം ഒന്നേയുള്ളൂ. അത് ഹെമിങ്ങ് വേ തന്നെ പറഞ്ഞിട്ടുമുണ്ട്.
"എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ" എന്നതായിരുന്നു അത്. എല്ലാ എഴുത്തുകാര്‍ക്കും  ബാധകമായ കാര്യം കൂടിയാണ് അത്. കാരണം ജീവിതവും എഴുത്തും എന്നും രണ്ടാണല്ലോ.?
മരണവുമായി പലതവണ ഒളിച്ചേ കണ്ടേ കളി നടത്തിയ വ്യക്തികൂടിയായിരുന്നു ഹെമിങ് വേ. വിമാനാപകടത്തില്‍ നിന്ന്  രണ്ടു തവണയാണ് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടത്. അവസാനകാലമായപ്പോഴേയ്ക്കും തന്നെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതുപോലെയു്ള്ള മിഥ്യാഭ്രമം അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
മലയാളത്തില്‍ പോലും സ്വാധീനം ചെ-ലുത്തിയ എഴുത്തുകാരനായിരുന്നു ഏണസ്റ്റ് ഹെമിങ് വേ. എംടിയുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളും അദ്ദേഹമായിരുന്നു. ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ് എന്നാണ് കിഴവനും കടലിനെയും കുറിച്ച് എംടിയുടെ പ്രശംസ. 1954 ഒക്ടോബര്‍ 28 ന് ആയിരുന്നു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഹെമിങ് വേയെ തേടിയെത്തിയത്. 1953 ലെ പുലിറ്റ്വസര്‍ പ്രൈസും അദ്ദേഹത്തിനായിരുന്നു.

ഏർണെസ്റ് ഹെമിങ്‌വേയെ ആദരിച്ചു കൊണ്ട് ക്യൂബ ഇറക്കിയ പഴയ കാല അഞ്ച് പെസോ നാണയം.





28-10-2017- കറൻസി പരിചയം- അൾജീരിയൻ ബഡ്ജു (1517-1848)

ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
60


അൾജീരിയൻ ബഡ്ജു (1517-1848)



ഒട്ടോമാന്‍ ഭരണകൂടത്തിന് കീഴില്‍ 1517 മുതല്‍ 1848 വരെ അൾജീരിയയിൽ നിലവിലുണ്ടായിരുന്ന കറൻസിയായിരുന്നു ബഡ്ജു (budju). ഒരു budju എന്നാൽ 24 muzuna ആയാണ് വിഭജിക്കപ്പെട്ടിരുന്നത്.

 
1 budju = 24 muzuna
1 muzuna = 2 kharub = 29 asper
4.5 budju = 1 sultani = 108 muzuna
19- ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2, 5 asper ചെമ്പ് നാണയങ്ങളും 1 kharub ബില്ലൺ (Billon is an alloy) നാണയങ്ങളും 3, 4, 6, 8, 12 muzuna വെള്ളി നാണയങ്ങളും 1, 2 budju വെള്ളി നാണയങ്ങളും ¼, ½, 1 sultani സ്വര്‍ണ്ണനാണയങ്ങളും ഇഷ്യൂ ചെയ്യപ്പെട്ടു. പിന്നീട് അള്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തിന് കീഴില്‍ വന്നതിന് ശേഷം budju- വിന് പകരം franc നിലവില്‍ വന്നു.

25-10-2017- പത്രവർത്തമാനങ്ങൾ- Népszava


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
28
Népszava
(നെപ്സേവ)

നെപ്സേവ 1873 ൽ ബുഡാപെസ്റ്റിൽ നിന്നും അച്ചടി ആരംഭിച്ച ഒരു ഹങ്കേറിയൻ പത്രമാണ്. 1948ൽ കമ്യൂണിസ്റ്റ് ഭരണം വരുന്നവരെ ഹങ്കേറിയൻ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഔദ്യാേഗിക പത്രമായിരുന്നു ഈ പത്രം.

24-10-2017- പണത്തിലെ വ്യക്തികൾ- നീൽ ആംസ്ട്രോങ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
22
നീൽ ആംസ്ട്രോങ്          
1969 ജുലൈ 20നാണ്‌ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ട്‌ അപ്പോളോ 11 പേടകം ചന്ദ്രനിലിറങ്ങിയത്‌. നീല്‍ ആംസ്‌ട്രോങ്‌ ആയിരുന്നു ചന്ദ്രനില്‍ ആദ്യം കാലു കുത്തിയത്‌. അങ്ങനെ അത്‌ ശാസ്‌ത്ര ചരിത്രത്തിലെ തന്നെ എക്കാലത്തെയും അവിസ്‌മരണീയ കാല്‍വെപ്പായി. ചന്ദ്രനിൽ  കാലെടുത്തു വെച്ച ഉടനെ, ആംസ്‌ട്രോങ്‌ പറഞ്ഞ വാചകം ഇന്നും എന്നും മാനവരാശി ഓര്‍ക്കുന്നതാണ്‌. "മനുഷ്യന്‌ ഇത്‌ ഒരു ചെറിയ കാല്‍വെപ്പ്‌, മാനവകുലത്തിനാകട്ടെ വലിയൊരു കുതിച്ചുചാട്ടവും" എന്നായിരുന്നു.
1930 ആഗസ്‌ത്‌ അഞ്ചിന്‌ ഒഹിയോയില്‍ ജനിച്ച ആംസ്‌ട്രോങ്‌ അമേരിക്കന്‍ നാവിക സേനയിലും വ്യോമ സേനയിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പിന്നീട്‌ നാസ അദ്ദേഹത്തെ പരിശീലനത്തിനായി തിരഞ്ഞെടുക്കുകയും ചാന്ദ്ര പര്യവേശണ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ആയിരുന്നു.

അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ്‌ ഫ്രീഡം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

നീൽ ആംസ്‌ട്രോങ്ങിന്റെ (ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയത് ) ആദരിച്ചു കൊണ്ട് നിയു രാജ്യം ഇറക്കിയ അഞ്ച് ഡോളർ നാണയം. വലതു നമ്മുടെ ഭൂമിയും കാണാം. എന്റെ ശേഖരത്തിൽ നിന്നും.