14/12/2019

08/12/2019- ചിത്രത്തിലെ വ്യക്തികൾ(03)- അലക്സാണ്ടർ ചക്രവർത്തി


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിലെ വ്യക്തികൾ
ലക്കം
03


അലക്സാണ്ടർ ചക്രവർത്തി.  

പുരാതന മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു അലക്സാണ്ടർ ചക്രവർത്തി. അലക്സാണ്ടർ മൂന്നാമൻ(20/21 ജുലൈ 356-10/11 ജൂൺ 323 ബീ.സി), മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളായി അലക്സാണ്ടർ വാഴ്ത്തപ്പെടുന്നു. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു. BC 334-ൽ ആർക്കീമെനിഡ്‌ സാമ്രാജ്യം കീഴടക്കിയ അദ്ദേഹം സൈന്യത്തെ ഏഷ്യാ മൈനാറിലേക്ക്‌ നയിച്ചു. അവിടെ നിന്ന്‌ പത്തു വർഷത്തിനുള്ളിൽ തുടർച്ചയായ കീഴടക്കലുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. പത്ത്‌ വർഷം കൊണ്ട്‌ തന്നെ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇസ്സസും ഗ്വാങ്ങമെല യുദ്ധങ്ങൾ എന്നിവ അതിൽ പ്രധാനമാണ്‌. ദാരിയസ്സ്‌ മൂന്നാമനെ കീഴടക്കി കൊണ്ട്‌ ആദ്യ പേർഷ്യൻ സമ്രാജ്യം. അതേ സമയം തന്നെ അഡ്രിയാറ്റിക്ക്‌ കടൽ മുതൽ സിന്ധു നദി വരെ തന്റെ സാമ്രാജ്യം വികസിപ്പിച്ചു. ബി.സി.326ൽ അദ്ദേഹം ഇന്ത്യ കീഴടക്കി,എന്നാൽ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ അഭിപ്രായം കണക്കിലെടുത്ത്‌ അദ്ദേഹം ഗ്രീസിലേക്ക്‌ തിരിച്ച്‌ പോയി.ബി.സി 323-ൽ ബാബിലോണിയയിൽ വച്ച്‌ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങൾ തന്നെ അധികാരത്തിനായി നടക്കുകയുണ്ടായി. അതിനു ശേഷം അലക്സാൻഡറിന്റെ ബന്ധുവും ജനറലുമായിരുന്ന ഡിയഡോച്ചി (Diadochi)യാണ്‌ ഭരണം നയിച്ചത്. അലക്സാൻഡറിന്റെ പടയോട്ടത്തിന്റെ ഫലമായി സാംസ്ക്കാരിക സങ്കലനങ്ങൾ ഉണ്ടായി .ഗ്രീക്കോ-ബുദ്ധിസം അവയിൽ ഒരു ഉദാഹരണമാണ്‌. ഇരുപതോളം നഗരങ്ങൾക്ക്‌ അദ്ദേഹത്തിന്റെ പേര്‌ ഉപയോഗിക്കാൻ തുടങ്ങി.ഈജിപ്റ്റിലെ അലക്സാൻഡ്രിയയാണ്‌ അതിൽ പ്രസിദ്ധമായത്. അലക്സാൻഡറിന്റെ വരവോട്‌ കൂടി ഗ്രീക്ക്‌ കോളനിവല്ക്കരണവും ഗ്രീക്ക്‌ സംസ്ക്കാരത്തിന്റെ വ്യാപനത്തിനും ഹെല്ലനിസ്റ്റിക്ക്‌ സംസ്ക്കാരത്തിന്റെ ഉദയത്തിനും കാരണമായി.15ആം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ബൈസാന്റേയിൻ(Byzantine) സാമ്രാജ്യവും 1920 വരെ മദ്ധേഷ്യയിലും അനാറ്റോളിയയുടെ കിഴക്കും ഗ്രീക്ക്‌ സംസാരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നത്‌ അലക്സാണ്ടറിന്റെ കാലത്തെ ഗ്രീക്ക്‌ സ്വാധീനം വ്യക്തമാക്കുന്നു. മറ്റ്‌ സൈന്യത്തിന്റെ എണ്ണവും സ്വന്തം സൈന്യത്തിന്റെ എണ്ണവും തമ്മിൽ താരതമ്യം ചെയ്യുന്ന രീതി ഇന്നും മിലിട്ടറി അക്കാഡമികൾ തുടർന്ന്‌ പോകുന്നു. ഇന്നും മിലിട്ടറി അക്കാഡമികൾ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഉപയോഗിച്ച്‌ വരുന്നഗുരുവായ അരിസ്റ്റോട്ടിലിനോടോപ്പം ലോകത്തെ എക്കാലത്തും സ്വാധീനിച്ച വ്യക്ത്തികളിൽ ഒരാളാണ്‌ അലക്സാൻഡർ.




07/12/2019- എൻ്റെ ചരിത്രാന്വേഷണ യാത്രകൾ-02


ഇന്നത്തെ പഠനം
അവതരണം
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
വിഷയം
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
ലക്കം
02
   
1970 കളിൽ സൗദി അറേബ്യയിൽ ഉപയോഗിച്ചിരുന്ന കറൻസികൾ


06/12/2019

06/12/2019- തീപ്പെട്ടി ശേഖരണം- ക്രിക്കറ്റ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
66
   
ക്രിക്കറ്റ്

ക്രിക്കറ്റ് എന്ന് എവിടെ ഉത്ഭവിച്ചു എന്നുള്ളതിനെ പറ്റി ആർക്കും വ്യക്തമായ ഒരു സൂചനയില്ല. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റിനും സസെക്സിനും ഇടയിലുള്ള പുൽമേടുകളിലാവാം ക്രിക്കറ്റ് ആദ്യമായി ഉടലെടുത്തത്. മധ്യകാലഘട്ടങ്ങളിൽ ഇവിടുത്തേ പുൽമേടുകളിൽ ബാലന്മാർ ആടു കളെ മേയിക്കാൻ വരുമായിരുന്നു. ഈ ബാലന്മാരായിരിക്കണം ആദ്യമായി ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നാണ്‌ പൊതുവേ വിശ്വസിച്ചിരിക്കുന്നത്. അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ക്രിക്കറ്റ് മുതിർന്നവരും കളിച്ചുതുടങ്ങി. പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്‌ മുതിർന്നവരുടെ ഇടയിൽ ക്രിക്കറ്റിനു പ്രചാരം കൂടുതലായത്.ബൗൾ  എന്ന പഴയ കളിയിൽ നിന്നാവാം  ക്രിക്കറ്റ്  ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് ഇവിടെ പന്ത് ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് ബാറ്റ്സ്മാൻ പന്ത് അടിച്ചു തെറിപ്പിക്കുന്നു.

ക്രിക്കറ്റിന്‌ ആ പേരു ലഭിച്ചതിന്റെ പിന്നിൽ ധാരാളം വാദഗതികൾ നിലനിൽക്കുന്നു. ക്രെക്കറ്റ് എന്ന വാക്കിൽ നിന്നുമാണ് ക്രിക്കറ്റിനു ആ പേരു ലഭിച്ചത്‌.  ക്രികെ  എന്ന ഡച്ച് വാക്കിൽ നിന്നുംമാകാം ക്രിക്കറ്റ് എന്ന പേരുലഭിച്ചതെന്നാണ്‌ മറ്റൊരു മതം. ഡച്ചിൽ ക്രികെ എന്നാൽ ദണ്ഡ് എന്നാണർത്ഥം. ബോൺ  സർ‌വ്വകലാശാലയിലെ ഭാഷാപണ്ഡിതനായ ഹെയിനർ ഗീൽമിസ്റ്ററിന്റെ അഭിപ്രായത്തിൽ ക്രിക്കറ്റ് എന്ന പദം കമ്പുകെണ്ട് പിന്തുടരുന്ന എന്നർത്ഥമുള്ള ഡച്ച് പദമായ (krik ket)ൽ നിന്നാണ്‌. ഇത് ഡച്ചുകാർക്ക് ക്രിക്കറ്റിന്റെ ഉൽഭവം മുതലുള്ള ബന്ധത്തേയാണ്‌ കാണിക്കുന്നത്. ക്രിക്കറ്റിൽ ഇന്നു ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളൊട്ടുമിക്കവയും ഇംഗ്ലണ്ടിൽ നിന്നുള്ളതാണ്‌.

1660ൽ ഇംഗണ്ടിലെ ഭരണ നേതൃത്തത്തിൽ വന്ന മാറ്റം ക്രിക്കറ്റിനെ നല്ല രീതിയിൽ സ്വാധീനിച്ചു. ഈ മാറ്റങ്ങൾ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു കുതിച്ചു ചാട്ടം തന്നെ സൃഷ്ടിച്ചു. 1696ൽ മാധ്യമ സ്വാതന്ത്ര്യം വന്നതിനു ശേഷം ക്രിക്കറ്റിനേ പറ്റിയുള്ള ധാരാളം വാർത്തകൾ പത്ര മാധ്യമങ്ങളിൽ വന്നു. 1696ലാണ് ക്രിക്കറ്റിനേ പറ്റി ആദ്യമായി ഒരു വാർത്ത വർത്തമാന പത്രത്തിൽ വരുന്നത്.  ആദ്യമായി രാജ്യാന്തര രീതിയിലുള്ള ടീമുകൾ ഉണ്ടായത് 1660നു ശേഷമാണ്‌. ആദ്യ കാലങ്ങളിൽ തെരുവിൽ ക്രിക്കറ്റ് കളിച്ചു നടന്ന ബാലന്മാർ പലരുമാണ്‌ പിന്നീട് ആഭ്യന്തര മത്സരങ്ങളിലെ പ്രഗല്ഭരായത്.ആദ്യമായി രാജ്യങ്ങളുടെ പേരിൽ മത്സരം ആരംഭിച്ചത് 1709ലാണ്‌. എങ്കിലും ഇതിനും മുൻപേ തന്നെ ഇത്തരം കളികൾ ആരംഭിച്ചിട്ടുണ്ടാകാം എന്നും അഭിപ്രായങ്ങൾ ഉണ്ട്. 

പതിനേഴാം നൂറ്റാണ്ടോടു കൂടി തന്നെ ക്രിക്കറ്റിന്‌ ബിട്ടന്റെ വടക്കേ അമേരിക്കൻകോളനികളിൽ പ്രചാരം ലഭിച്ചു. ഒരു പക്ഷേ ഇതിനു ശേഷമായിരിക്കണം ഉത്തര ഇംഗ്ലണ്ടിൽ ക്രിക്കറ്റിനെ പറ്റി ആളുകൾ അറിഞ്ഞു തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടോടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും  ക്രിക്കറ്റ് എത്തിതുടങ്ങി. വെസ്റ്റീൻഡീസിൽ ക്രിക്കറ്റ് ഇംഗ്ലീഷ് കോളനി വാഴ്ചയിലൂടെയാണ്‌ എത്തിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ഇന്ത്യയിൽ ക്രിക്കറ്റ് കൊണ്ടു  വന്നത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്‌. 

എന്റെ ശേഖരണത്തിലെ ക്രക്കറ്റുമായി ബന്ധമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.


05/12/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (137) ഡാം നാണയങ്ങള്‍, മിന്റ് KALPI-5


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
137



04/12/2019- ANCIENT INDIAN COINS- Vijayanagara Empire


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
47

Vijayanagara Empire

Specifics of the coin shown below:

Ruler - Achutha Raya 1529 - 1542
Denomination - Pagoda and 1/2 pagoda 
Obverse  - Ganduberunda,  a mythical bird holding elephants in each beak and foot. 
Reverse - Sri pra/ ta pa chyu ta/ ra ya.
Metal  - Gold



03/12/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- നോർഫോക് ദ്വീപ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
17
   
നോർഫോക് ദ്വീപ്

പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കും, ന്യൂസിലന്റിനും ന്യൂ കാലഡോണിയയ്ക്കുംമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് നോർഫോക് ദ്വീപ് . ന്യൂ സൗത്ത് വെയിൽസിലെ ഇവാൻസ് ഹെഡിൽ നിന്നും 1412 കിലോമീറ്ററും ലോഡ് ഹോവ് ദ്വീപിൽ നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെഭാഗമാണെങ്കിലും വലിയ ഒരളവ് സ്വയംഭരണാവകാശമുണ്ട്. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു ബാഹ്യപ്രദേശം. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. കിംഗ്സ്റ്റണാണ് ഈ ദ്വീപിന്റെ തലസ്ഥാനം.

കിഴക്കൻ പോളിനേഷ്യക്കാരാണ് ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. 1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. പിറ്റ്കൈനിൽ നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.

പച്ചപ്പുമാറാത്ത നോർഫോക് ഐലന്റ് പൈൻ ഈ ദ്വീപിന്റെ ഒരു ബിംബമാണ്. ദ്വീപിന്റെ കൊടിയിലുംഈ മരം ചിത്രീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ മരം ഒരു അലങ്കാര വൃക്ഷമായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതിയാണിത്. യൂറോപ്പിലേയ്ക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.





02/12/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (136) ഡാം നാണയങ്ങള്‍, മിന്റ് KALPI-4


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
136