ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 17 |
നോർഫോക് ദ്വീപ്
പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കും, ന്യൂസിലന്റിനും ന്യൂ കാലഡോണിയയ്ക്കുംമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് നോർഫോക് ദ്വീപ് . ന്യൂ സൗത്ത് വെയിൽസിലെ ഇവാൻസ് ഹെഡിൽ നിന്നും 1412 കിലോമീറ്ററും ലോഡ് ഹോവ് ദ്വീപിൽ നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെഭാഗമാണെങ്കിലും വലിയ ഒരളവ് സ്വയംഭരണാവകാശമുണ്ട്. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു ബാഹ്യപ്രദേശം. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. കിംഗ്സ്റ്റണാണ് ഈ ദ്വീപിന്റെ തലസ്ഥാനം.
കിഴക്കൻ പോളിനേഷ്യക്കാരാണ് ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. 1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. പിറ്റ്കൈനിൽ നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.
പച്ചപ്പുമാറാത്ത നോർഫോക് ഐലന്റ് പൈൻ ഈ ദ്വീപിന്റെ ഒരു ബിംബമാണ്. ദ്വീപിന്റെ കൊടിയിലുംഈ മരം ചിത്രീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ മരം ഒരു അലങ്കാര വൃക്ഷമായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതിയാണിത്. യൂറോപ്പിലേയ്ക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.

No comments:
Post a Comment