ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 08 |
ട്രാൻസിസ്റ്റർ
ഏതെങ്കിലും രണ്ടു പിന്നുകൾക്കിടയിൽ കൊടുക്കുന്ന ദുർബ്ബലമായ ഒരു സിഗ്നൽ മറ്റു രണ്ടു പിന്നുകൾക്കിടയിലെ താരതമ്യേന വലിയ സിഗ്നലിനെ നിയന്ത്രിക്കുന്നു എന്ന പ്രതിഭാസമാണ് ട്രാൻസിസ്റ്ററിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്ത്വം. ഇരുപതാം നൂറ്റാണ്ടിൽ നടന്ന വളരെ വലിയ ഒരു കണ്ടുപിടിത്തമായി ട്രാൻസിസ്റ്ററിന്റെ കണ്ടുപിടിത്തം കണക്കാക്കപ്പെടുന്നു, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളടക്കമുള്ള, ഇലക്ട്രോണിക്സിലെ മിക്കവാറും സർക്യൂട്ടുകളിലും സിഗ്നലുകളുടെ ഉച്ചത വർദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവർത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു അർദ്ധചാലക ഉപാധിയാണ് ട്രാൻസിസ്റ്റർ.ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ് ട്രാൻസിസ്റ്റർ, റേഡിയോ, ടെലഫോൺ, കംപ്യൂട്ടർ തുടങ്ങി അനേകം ഉപകരണങ്ങളിൽ ഇതുപയോഗിക്കപ്പെടുന്നു. ആദ്യകാലത്ത് ട്രാൻസിസ്റ്ററുകൾ ഒറ്റയായ അവസ്ഥയിൽ നിർമ്മിക്കപ്പെടുകയും ട്രാൻസിസ്റ്റർ എന്ന ഉപാധിയായി നമുക്കു കമ്പോളത്തിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇന്നു നിർമ്മിക്കപ്പെടുന്ന ട്രാൻസിസ്റ്ററുകളിൽ ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളിലാണ് കാണപ്പെടുന്നത്.1947 നവംബർ 17 ന് ജോൺ ബർഡീനും വാൾട്ടർ ബ്രാട്ടെയ്നും ജെമേനിയത്തിന്റെ പരലിൽ വൈദ്യുതിപ്രവഹിപ്പിച്ചപ്പോൾ നിക്ഷേപ (input) ഊർജ്ജത്തേക്കാൾ കൂടുതൽ ഉല്പന്ന (output) ഊർജ്ജം പ്രവഹിക്കുന്നതായി കണ്ടെത്തി. 1947 ഡിസംബർ 23ന് - ബെൽ ലാബ്സ് ട്രാൻസിസ്റ്റർ പ്രദർശിപ്പിച്ചു.
വില്യം ഷോക്ക്‌ലി ഈ മേഖലയിൽ മാസങ്ങളോളം ഗവേഷണത്തിലേർപ്പെടുകയും അർദ്ധചാലകങ്ങളെ സംബന്ധിച്ച കൂടുതൽ അറിവുകൾ കണ്ടെത്തുകയും ചെയ്തു, അതിനാൽ ഇദ്ദേഹത്തെ ട്രാൻസിസ്റ്ററിന്റെ പിതാവ് എന്നു പറയപ്പെടുന്നു.വിവിധ കമ്പനികൾ വർഷം തോറും ബില്ല്യൺ കണക്കിന് ട്രാൻസിസ്റ്ററുകൾ തനത് ഉപാധികളായി നിർമ്മിക്കപ്പെടുന്നുണ്ട്. ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾക്കുള്ളിലുള്ള രൂപത്തിൽ ഡയോഡുകൾ, റെസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ എന്നിവയോടുകൂടിയ നിലയിലാണ് നിർമ്മിക്കപ്പെടുന്നത്.
No comments:
Post a Comment