ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 69 |
കാപ്പി
ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിൽ ഒന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽകണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി പേർഷ്യ, ടർക്കി, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു. കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി.
എത്യോപ്യയിൽ കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതു കണ്ടു.അടുത്ത് ഉള്ള പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാണ് കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു എന്നാണ് ഐതീഹ്യം.
ഏഴാം നൂറ്റാണ്ട് മുതല് ചുവപ്പു കടലിനു സമീപം കാപ്പിച്ചെടി നട്ടുവളർത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറേബ്യൻ സഞ്ചാരിയായിരുന്ന ഷഹാബുദ്ദിൻ ബെൻ എഴുതിയിരിക്കുന്നത് വളരെ കിലങ്ങൾക്കു മുമ്പെ എത്യോപ്യക്കാർ കാപ്പി ഉപയോഗിച്ചു തുടങ്ങി എന്നാണ്.
1906ൽ ഗ്വാട്ടിമാലയിൽ ജീവിച്ചിരുന്ന വാഷിംഗ്ടൺ എന്ന ഇംഗ്ലിഷുകാരൻ ഇൻസ്റ്റന്റ് കോഫി കണ്ടുപിടിച്ചു. ഫിൽട്ടർയന്ത്രം കണ്ടു പിടിക്കുന്നത് 1822 ൽ ഫ്രഞ്ച് കാരാണ്. പക്ഷെ ഇറ്റലിക്കാരാണ് ഇതിനെ മെച്ചപ്പെടുത്തുകയും വിതരണം ചെയ്യുകയും മറ്റും ചെയ്തത്. ലോകത്തിൽ ആകെ 25 ൽ കൂടുതൽ ഇനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് റോബസ്റ്റ - ലൈബീരിയ , കോഫിയ അറബിക എന്നീ മൂന്നിനങ്ങളാണ്. ലോകത്തിൽ ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തോളം ഈ മൂന്നിനങ്ങളിൽ നിന്നുമാണ്. ഏകദേശം ഒരു കിലോയോളം കാപ്പിക്കുരു ഒരു ചെടിയിൽ നിന്നും ഒരു വർഷം ലഭിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഊർജ്ജുദായക പാനീയങ്ങളിൽ ഒന്നാണ് കോഫിഒരു കപ്പ് സാധാരണ കോഫിയിൽ 115 മില്ലി ഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ (Caffeine) ആസ്പിരിനിലും മറ്റും വേദനസംഹാരിയായി ഉപയോഗിക്കുന്നു. കഫീന്റെ ഒരു പ്രധാനപ്പെട്ട ഒരു ഗുണം തലവേദനയെ അകറ്റി നിർത്തുന്നു എന്നുള്ളതാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്. ആഫ്രിക്കയിലും അമേരിക്കയിലുംഏഷ്യയിലും പലയിടത്തും കാപ്പി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. എ.കെ ഗോപാലൻ കേരളത്തിലും ഇന്ത്യയിലുടനീളവും സ്ഥാപിച്ച ഇൻഡ്യ കോഫീബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്ത്യൻ കോഫീ ഹൗസുകൾ വളരെ പ്രസിദ്ധമാണ്.
എന്റെ ശേഖരണത്തിൽ നിന്നും കോഫിയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു....

No comments:
Post a Comment