ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 19 |
കേയ്മൻ ദ്വീപുകൾ
വെസ്റ്റിൻഡീസിലെ ഒരു ബ്രിട്ടിഷ് കോളനിയാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. ബഹാമസ് ദ്വീപിനു 80 കി. മീ. കിഴക്കു മാറി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. നാൽപതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിൽ എട്ട് എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാൻഡ് കൈകോസ് ദ്വീപാണ് ഇവയിൽ ഏറ്റവും വലിപ്പമേറിയത്. സുമാർ 497 ച. കി. മീ. വിസ്തൃതിയിലാണ് ടർക്സ്-കൈകോസ് ദ്വീപുകൾവ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാൻഡ് ടർക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്.സ്പാനിഷ്പര്യവേക്ഷകനായ ജൂവൻ പോൺസി ദ ലിയോൺ (Juan Ponce de Leon) 1512-ൽ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാർ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ൽ ബർമുഡാക്കാർ (Bermudians) ഇവിടെയെത്തി. 1764-ൽ ഫ്രഞ്ചുകാർ ഇവരെ തുരത്തിയോടിച്ചു. രണ്ടുവർഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു ബ്രിട്ടൻ ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കി. അമേരിക്കൻ വിപ്ലവത്തിനുശേഷം തെക്കൻ യു. എസ്സിൽ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികൾ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളിൽ താമസമുറപ്പിച്ചു. 1834-ൽ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവർ ഇവിടം വിട്ടുപോയത്.ടർക്സ്-കൈകോസ് ദ്വീപുകളിലെ 90 ശതമാനത്തിലധികം ജനങ്ങളും കറുത്ത വംശജരാണ്. 14 വയസ്സുവരെ സർക്കാർ തലത്തിൽ വിദ്യാഭ്യാസം സൗജന്യമാണ്.
No comments:
Post a Comment