ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 18 |
കേയ്മൻ ദ്വീപുകൾ
പടിഞ്ഞാറൻ കരീബിയൻ കടലിലെ ബ്രിട്ടിഷ്പരദേശമേഖലയാണ് കേയ്മൻ ദ്വീപുകൾ. ഗ്രാൻറ് കേയ്മൻ, കേയ്മൻ ബ്രാക്, ലിറ്റിൽ കേയ്മൻ എന്നീ ദ്വീപുകൾ ചേർന്നതാണ് ഈ ടെറിറ്ററി. 1503 ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ ദ്വീപുകളെ കുറിച്ച് ആദ്യമായി യൂറോപ്പിനെ അറിയിച്ചത്. 1670 ൽ ബ്രിട്ടൻ ഈ ദ്വീപുകൾ പിടിച്ചെടുത്ത് കോളനിയാക്കി. 264 ചതുരശ്ര കിലോമീറ്റർ (102 ചതു. മൈൽ) വിസ്തൃതിയുള്ള കേയ്മൻ ദ്വീപുകൾ കരീബിയൻ കടലിൽ ക്യൂബ , കോസ്റ്റാറിക്ക, ജമൈക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി പടിഞ്ഞാറൻ കരീബിയൻ മേഖലയിലും ഗേറ്റർ ആന്റിലിസിലും ഉൾപ്പെടുന്നു.കേയ്മൻ ദ്വീപുകളിൽ പതിനേഴാം നൂറ്റാണ്ടുവരെ മനുഷ്യവാസം ഇല്ലായിരിന്നു. ദ്വീപിൽ തദ്ദേശീയരായ മനുഷ്യവർഗം ഉണ്ടായിരുന്നതിന്റെ പുരാവസ്തുശാസ്ത്രപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കടൽകൊള്ളക്കാരും നാവികരുംഒലിവർ ക്രോംവെല്ലിന്റ സൈനികരിൽ ഒറ്റപ്പെട്ടുപോയവരും മറ്റുമാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ.
1670 ലെ മാഡ്രിഡ് ഉടമ്പടി പ്രകാരം ജമൈക്കയുടെകൂടെ കേയ്മൻ ദ്വീപുകളും ബ്രിട്ടന്റെ അധീനതയിലായി. നിരവധി കുടിയേറ്റങ്ങൾക്ക് ശേഷം 1730- കൾ മുതൽക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ജനവിഭാഗം ദ്വീപിൽ ഉണ്ടായി വന്നു. 1734 ൽ ജമൈക്കൻ ഗവർണറുടെ രാജകീയ ഭൂമിദാനം നടന്നതിനെത്തുടർന്ന് അടിമകളുടെ ആവശ്യവും ഉടലെടുത്തു.ആഫ്രിക്കയിൽ നിന്നാണ് അടിമകളെ എത്തിച്ചത്. ഇന്ന് തദ്ദേശീയരായ കേയ്മൻ നിവാസികളിൽ ഭൂരിഭാഗവും ആ ആഫ്രിക്കൻ അടിമകളുടെ പിൻമുറക്കാരാണ്. 1803 ലെ പ്രഥമ സെൻസസ് പ്രകാരം ദ്വീപിലെ ആകെ 933 താമസക്കാരിൽ 545 പേരും കറുത്ത വർഗക്കാരായ അടിമകളായിരിന്നു. 1833 ൽ കേയ്മനിൽ അടിമത്തം നിരോധിച്ചു. അടിമത്തം അവസാനിപ്പിക്കുമ്പോൾ ദ്വീപിൽ 950 ആഫ്രിക്കൻ കറുത്ത വർഗക്കാരുടെ പിൻമുറക്കാരും 116 ബ്രിട്ടീഷ് വെളുത്ത വർഗ്ഗക്കാരുടെ പിൻമുറക്കാരുമായിരിന്നു ഉണ്ടായിരുന്നത്. 1962 ൽ ജമൈക്ക സ്വതന്ത്രമാകുന്നത് വരെ ഇംഗ്ലണ്ടിന്റെ ജമൈക്കൻ കോളനിയുടെ ഭാഗമായിരിന്നു കേയ്മൻ ദ്വീപുകൾ.

No comments:
Post a Comment