14/12/2019

08/12/2019- ചിത്രത്തിലെ വ്യക്തികൾ(03)- അലക്സാണ്ടർ ചക്രവർത്തി


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിലെ വ്യക്തികൾ
ലക്കം
03


അലക്സാണ്ടർ ചക്രവർത്തി.  

പുരാതന മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു അലക്സാണ്ടർ ചക്രവർത്തി. അലക്സാണ്ടർ മൂന്നാമൻ(20/21 ജുലൈ 356-10/11 ജൂൺ 323 ബീ.സി), മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളായി അലക്സാണ്ടർ വാഴ്ത്തപ്പെടുന്നു. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു. BC 334-ൽ ആർക്കീമെനിഡ്‌ സാമ്രാജ്യം കീഴടക്കിയ അദ്ദേഹം സൈന്യത്തെ ഏഷ്യാ മൈനാറിലേക്ക്‌ നയിച്ചു. അവിടെ നിന്ന്‌ പത്തു വർഷത്തിനുള്ളിൽ തുടർച്ചയായ കീഴടക്കലുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. പത്ത്‌ വർഷം കൊണ്ട്‌ തന്നെ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇസ്സസും ഗ്വാങ്ങമെല യുദ്ധങ്ങൾ എന്നിവ അതിൽ പ്രധാനമാണ്‌. ദാരിയസ്സ്‌ മൂന്നാമനെ കീഴടക്കി കൊണ്ട്‌ ആദ്യ പേർഷ്യൻ സമ്രാജ്യം. അതേ സമയം തന്നെ അഡ്രിയാറ്റിക്ക്‌ കടൽ മുതൽ സിന്ധു നദി വരെ തന്റെ സാമ്രാജ്യം വികസിപ്പിച്ചു. ബി.സി.326ൽ അദ്ദേഹം ഇന്ത്യ കീഴടക്കി,എന്നാൽ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ അഭിപ്രായം കണക്കിലെടുത്ത്‌ അദ്ദേഹം ഗ്രീസിലേക്ക്‌ തിരിച്ച്‌ പോയി.ബി.സി 323-ൽ ബാബിലോണിയയിൽ വച്ച്‌ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങൾ തന്നെ അധികാരത്തിനായി നടക്കുകയുണ്ടായി. അതിനു ശേഷം അലക്സാൻഡറിന്റെ ബന്ധുവും ജനറലുമായിരുന്ന ഡിയഡോച്ചി (Diadochi)യാണ്‌ ഭരണം നയിച്ചത്. അലക്സാൻഡറിന്റെ പടയോട്ടത്തിന്റെ ഫലമായി സാംസ്ക്കാരിക സങ്കലനങ്ങൾ ഉണ്ടായി .ഗ്രീക്കോ-ബുദ്ധിസം അവയിൽ ഒരു ഉദാഹരണമാണ്‌. ഇരുപതോളം നഗരങ്ങൾക്ക്‌ അദ്ദേഹത്തിന്റെ പേര്‌ ഉപയോഗിക്കാൻ തുടങ്ങി.ഈജിപ്റ്റിലെ അലക്സാൻഡ്രിയയാണ്‌ അതിൽ പ്രസിദ്ധമായത്. അലക്സാൻഡറിന്റെ വരവോട്‌ കൂടി ഗ്രീക്ക്‌ കോളനിവല്ക്കരണവും ഗ്രീക്ക്‌ സംസ്ക്കാരത്തിന്റെ വ്യാപനത്തിനും ഹെല്ലനിസ്റ്റിക്ക്‌ സംസ്ക്കാരത്തിന്റെ ഉദയത്തിനും കാരണമായി.15ആം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ബൈസാന്റേയിൻ(Byzantine) സാമ്രാജ്യവും 1920 വരെ മദ്ധേഷ്യയിലും അനാറ്റോളിയയുടെ കിഴക്കും ഗ്രീക്ക്‌ സംസാരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നത്‌ അലക്സാണ്ടറിന്റെ കാലത്തെ ഗ്രീക്ക്‌ സ്വാധീനം വ്യക്തമാക്കുന്നു. മറ്റ്‌ സൈന്യത്തിന്റെ എണ്ണവും സ്വന്തം സൈന്യത്തിന്റെ എണ്ണവും തമ്മിൽ താരതമ്യം ചെയ്യുന്ന രീതി ഇന്നും മിലിട്ടറി അക്കാഡമികൾ തുടർന്ന്‌ പോകുന്നു. ഇന്നും മിലിട്ടറി അക്കാഡമികൾ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഉപയോഗിച്ച്‌ വരുന്നഗുരുവായ അരിസ്റ്റോട്ടിലിനോടോപ്പം ലോകത്തെ എക്കാലത്തും സ്വാധീനിച്ച വ്യക്ത്തികളിൽ ഒരാളാണ്‌ അലക്സാൻഡർ.




No comments:

Post a Comment